the tree healer: ആ കരിമ്പനക്കൂട്ടത്തിൽ കാറ്റുവീശി..വിട .. ഞങ്ങളെ പരിപാലിച്ച ബാലേട്ടൻ ഇനിയും ഇല്ലെന്ന് അറിയാം.

 


ബാലേട്ടൻ  ,               വർഷങ്ങളായുള്ള പരിചയമാ ണ്ബാലേട്ടനോടുള്ളത്.

വികസനത്തിന്റെ കാറ്റ് സമതലങ്ങളിൽ പതിക്കുമ്പോൾ നിരവധി മരങ്ങളാണ് പിഴുതു പോകുന്നത്.എന്നാൽ അവയ്ക്കിടയിൽ ഏതാനും മരങ്ങൾ  അതിജീവിച്ച് നിൽപ്പുണ്ടാവും അങ്ങനെ പച്ചയുടെ കാവലാളായി മാറിയബാലേട്ടൻ വിട്ടുപിരിഞ്ഞു. 

പരിസ്ഥിതി പ്രവർത്തന കാലഘട്ടത്തിൽബാലേട്ടനെ കുറിച്ച് അറിഞ്ഞ് കോട്ടയത്ത് ഗിഫ്റ്റഡ്ചിൽഡ്രൻ പ്രോഗ്രാമിൽപങ്കെടുപ്പിക്കുന്നതിന് സാധിച്ചു.ജില്ലാ കോർഡിനേറ്റർ ഹരി സാർ ആയിരുന്നു.അദ്ദേഹത്തിൻ്റെനിർദ്ദേശപ്രകാരംവാഴൂർ ഗവൺമെൻ്റ്ഹൈസ്കൂളിൽരണ്ടുദിവസം നീണ്ടുനിൽക്കുന്ന പരിസ്ഥിതി ക്യാമ്പ് നടന്നു.അതിൽ മുഖ്യ അതിഥിയായി പങ്കെടുത്തത് ബാലേട്ടൻ ആയിരുന്നു.ക്യാമ്പിൽ വൈകുന്നേരം ബാലേട്ടൻ പറഞ്ഞു എൻ്റെമോൻ്റെ ഭാര്യയുടെ വീട് ചിറക്കടവിലാണ് അവിടെ വരെ പോകണം.ഉടൻ തിരികെവരാം മോളെ വിളിച്ചു പറഞ്ഞിട്ടുണ്ട്.താമസിയാതെ ബാലേട്ടൻ ക്യാമ്പിൽ എത്തി.



തുടർന്ന് അദ്ദേഹം പരിസ്ഥിതി സ്നേഹിയായി മാറിയ കഥ ഞങ്ങളോട് പറഞ്ഞു.രാത്രി ഏറെ വൈകിയാണ് ഉറങ്ങാൻ കിടന്നത്. ബഞ്ചുകൾ ചേർത്തിട്ട് അതിലാണ് ഉറങ്ങാൻ കിടന്നത്.കൂടെ പരിസ്ഥിതി പ്രവർത്തനത്തിനായി മൂന്നാല് യുവാക്കളും അദ്ദേഹത്തിൻ്റെ ജീപ്പും ഉണ്ടായിരുന്നു.പ്രകൃതിസംരക്ഷണ പ്ലക്കാടുകൾ പ്രദർശിപ്പിച്ച ജീപ്പായിരുന്നു അത്. എവിടെവെച്ച് കണ്ടാലും ബാലേട്ടന്റെ ജീപ്പാണുവരുന്നതെന്ന് എല്ലാവർക്കും അറിയാം.



കെട്ടിലും മട്ടിലും എല്ലാം ഒരു പരിസ്ഥിതി ടച്ച് ഉണ്ടായിരുന്നു . 'ജീപ്പിൽ വളം ,വെള്ളം .തൈകൾ ,ലഘുലേഖ .പക്ഷികൾക്ക് മൃഗങ്ങൾക്കുമുള്ള ആഹാരം, പണിയായുധങ്ങൾ എല്ലാം അതിൽ കരുതിയിരിക്കും.ഏറെ വൈകി കിടന്നു എങ്കിലും രാവിലെ തന്നെ അദ്ദേഹം ഉണർന്നു ഒരു മണിക്കൂർ സമയം യോഗ ചെയ്യുന്നതായി കണ്ടു. ലഘു ഭക്ഷണത്തിനുശേഷം പരിസ്ഥിതി ക്ലാസ് തുടർന്നു.ഉച്ച സമയമായപ്പോൾ ഭക്ഷണവും കഴിഞ്ഞ്  ഞങ്ങൾ അടുത്തുള്ള 400 വർഷം പഴക്കമുള്ള ഒരു ഇലഞ്ഞി നേരിൽ കാണുന്നതിനായി പോയി.അവിടെനിന്നും പൊൻകുന്നം ടൗണിൽ എത്തി ഒരു തൈ നട്ടു. (ഇന്ന് ആ തൈ അവിടില്ല).ബാലേട്ടന്റെ വരവ് പത്രക്കാർക്ക് വലിയ വാർത്തയായിരുന്നു.



അതിനുശേഷം കണ്ടലമ്മച്ചിയുടെ ചരമദിനത്തിലെപരിസ്ഥിതി സെമിനാർ ഉദ്ഘാടനം ചെയ്യുന്നതിന് വേണ്ടി അദ്ദേഹത്തെ ക്ഷണിക്കുകയും എത്തുകയും ചെയ്തു.പലപ്പോഴും രാവിലെ ബാലേട്ടന്റെ വിളി കേട്ടാണ് ഞാൻ ഉണരുന്നത്.അദ്ദേഹം എന്നെ പലപ്രാവശ്യം പാലക്കാടിന്ക്ഷണിച്ചു.ജൂൺ മാസം തുടങ്ങുകയായി മര തൈകൾഎല്ലാം റെഡിയാണ് 'എപ്പോഴാ ബിനു എത്തുക ?ജൂൺ ആയതുകൊണ്ട് തിരക്കിൽപെട്ടുപോകുന്നു.


ബാലേട്ടാ ഇനി ഒരു ദിവസം എത്താം. അപ്പോൾ ബാലേട്ടൻ പറയും ഒരു ദിവസം ആക്കരുത് മൂന്നാലു ദിവസം എന്നോടൊപ്പം നിൽക്കണം നമുക്ക് ഒരുമിച്ച് തൈകൾ നടണംഎൻ്റെ ആഗ്രഹമാണ് 'ബിനു വരണം.അദ്ദേഹത്തിന് കൊടുത്ത വാക്ക് പാലിക്കുവാൻ എനിക്ക് സാധിച്ചിട്ടില്ല.എല്ലാ പരിപാടിയും മാറ്റിവെച്ച് അദ്ദേഹം ചെയ്യുന്ന പരിസ്ഥിതി പ്രവർത്തനത്തിൽ പങ്കാളി ആകേണ്ടതായിരുന്നു.



കുറ്റബോധമുണ്ട്.പകരം അദ്ദേഹം സ്വീകരിച്ച പരിസ്ഥിതിയുടെ പാതപിന്തുടരും.വീണ്ടും ബാലേട്ടൻ എന്നോട് പറഞ്ഞു ബിനു കാവുണ്ടാക്കണമോ?എൻ്റെനമ്പർ കൊടുക്കൂ.......ഏതാനും ദിവസങ്ങൾതാമസിച്ച്എല്ലാ ജില്ലയിലും എനിക്ക്കുറച്ച് മരത്തൈകൾ നട്ടുപിടിപ്പിക്കണം.ഇങ്ങനെയുള്ള ആഗ്രഹങ്ങൾ ബാക്കി നിർത്തിയാണ് ബാലേട്ടൻ നമ്മളെ വിട്ടു പിരിയുന്നത്.                 മറ്റൊരു സംഭവം കൂടി ഓർമയിൽ വരികയാണ്''പാലക്കാട് പോത്തുണ്ടി ഡാമിലേക്ക് പോകുന്ന റോഡിൻ്റെവശത്തായിഒരു കുറ്റൻഞാവൽമരം നിൽപ്പുണ്ട്.



ഇന്നേവരെ ഇത്രയും വലിയ ഒരു ഞാവൽമരം ഞാൻ നേരിട്ട് കണ്ടിട്ടില്ല.അത്ര തലയെടുപ്പോട് കൂടിയാണ് പാലക്കാടിന്റെ പച്ചപ്പ് വിളിച്ചറിയിച്ചു മരം അവിടെ നിന്നിരുന്നത്.നിർഭാഗ്യകരം എന്ന് പറയട്ടെ ചിലരുടെ താൽപര്യപ്രകാരം തായിത്തടി നിർത്തിബാക്കി മുഴുവൻ കൊതി മാറ്റിയ നിലയിലായിരുന്നു ഞാൻ അവിടെ എത്തുമ്പോൾ ആ ഞാവൽ മരത്തെ കണ്ടതും ' 'അവിടെ എനിക്ക്സുഹൃത്ത് ഉണ്ട് അശോക് രാമൻ എന്നാണ് ആളുടെ പേര് അദ്ദേഹത്തിന് കുട്ടികളുടെ ഒരു കൂട്ടം തന്നെ സുഹൃത്ത് വലയമായി ഉണ്ട്.ഞങ്ങൾ വൈകുന്നേരം കോട്ടയത്ത് നിന്ന് തിരിച്ച്അതിരാവിലെ പാലക്കാട്ടെ.

അശോക് രാമൻ പറഞ്ഞക്ലബ്ബിൽ ഞങ്ങൾ രാവിലെ വിശ്രമിച്ചു.അവിടെനിന്നും മരുന്നുകൂട്ടുമായി ഞാവലിനടുത്ത് എത്തുകയും മരുന്ന് തേക്കുന്ന സമയത്ത് ബാലേട്ടൻഎത്തുന്നു.അദ്ദേഹം പറയുകയാണ് എൻ്റജില്ലയിൽ ബിനു എത്തിയിട്ട് ഞാൻ വന്നു കണ്ടില്ല എന്ന് പറഞ്ഞാൽ അത് എനിക്ക് വിഷമമാണ് അതുകൊണ്ട് ഞാനും സുഹൃത്തുക്കളും എൻ്റെപച്ച ജീപ്പിൽ എത്തിയതാണ്.ഉടൻ മടങ്ങും. 

അതുകൊണ്ട് നിങ്ങൾക്ക് കൂട്ടുകാർക്ക് ഞാൻ കുറച്ച് നല്ല കൂർക്ക കൊണ്ടുവന്നിട്ടുണ്ട്.ജീപ്പിൽ നിന്ന് സഞ്ചിയെടുത്ത് ആ കൂർക്ക  ഞാവൽ മരത്തിൻ്റെചുവട്ടിൽ വെച്ച് എനിക്ക്സമ്മാനിക്കുന്നു.മടക്കവഴിയിൽ ഞങ്ങൾ ആ കൂർക്ക എല്ലാവർക്കും ആയി വീതം വച്ചു.നല്ല മനുഷ്യൻ്റെനന്മകൾഎത്ര എഴുതിയാലും വീണ്ടും എഴുതുവാൻ ഉണ്ടാവും.                പാലക്കാട് കരിമ്പനകളുടെ നാടാണ്.തസ്രാക്ക് പിറന്നത് ആ നാട്ടിലാണ്'കോട്ട മൈതാനിയുടെ ചുറ്റും നിരവധി കരിമ്പനകൾ ആണ് തലയുയർത്തി നിൽക്കുന്നത്.

ആ കരിമ്പനക്കൂട്ടത്തിൽ കാറ്റുവീശി......വിട ..... ഞങ്ങളെ  പരിപാലിച്ചബാലേട്ടൻ ഇനിയും ഇല്ലെന്ന് അറിയാം......കരിമ്പനയിൽ വീശി അടിക്കുന്ന കാറ്റ് വിട ചൊല്ലുകയായിരുന്നു.....