the tree healer: കിളി പാത്രങ്ങളുമായി ശിഷ്യർ

 

നല്ല ചൂടാണ്.കോട്ടയം ഉരുകുന്നു.രണ്ട് ശക്തമായ വേനൽ മഴ ലഭിച്ചു. ആലുവായിൽ നിന്നും ശ്രീമൻ നാരായണ ജിയുടെ നിർദ്ദേശം അനുസരിച്ച് 'കോട്ടയം ജില്ലയിൽവിതരണത്തിനായി കൊണ്ടുവന്ന കിളിപ്പാത്രങ്ങൾ എല്ലാം കൃത്യമായി വിതരണം ചെയ്തു.ഈ പാത്രങ്ങൾ കൊണ്ടുവരുന്നതിനുവേണ്ടി ഞാനും ഗോപാകുമാർ കങ്ങഴയും. ഗോപൻ്റെ കാറിലായിരുന്നു യാത്ര'ബാക്കി വന്നവ മറ്റൊരു സുഹൃത്ത് ആയ ജോഷി സാർ വൈക്കത്തിൻ്റെ കാറിലും ആയി കൊട്ടയത്ത് വിവിധ കേന്ദ്രങ്ങളിൽ എത്തിച്ചു.ഗോപനും ,രാജേഷ് കടമ്മാഞ്ചിറയും ,വിജയകുമാര ഇത്തിത്താനവും എൻ്റെ ശിഷ്യരാണ്.



കേരളത്തിനകത്തും വെളിയിലുമായി നിരവധി വൃക്ഷങ്ങളെ ചികിൽസിക്കുവാനായി പോകുമ്പോൾ ഇവരെ ഞാൻ എന്നോടൊപ്പം കൂട്ടാറുണ്ട്.അവർ എന്നെ ആശാനേ ആശാനേ എന്ന് വിളിക്കും.അങ്ങനെ അവരുടെ ആശാനായി ഞാൻ മാറി.ഈ കൂട്ടായ്മ ചങ്ങനാശ്ശേരി ഇത്തിത്താനം എച്ച്.എസ്.എസിൽ 'ഒത്തുചേർന്നു.ബാക്കിവന്ന കിളിപ്പാത്രങ്ങൾ അവർ നന്നായി സംഘടിപ്പിച്ച ചടങ്ങിൽ വച്ച് കുട്ടികൾക്കായി വിതരണം ചെയ്തു.ഗോപൻ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്.വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതിയുടെ സംസ്ഥാന കോർഡിനേറ്റർ ആണ്.



വൃക്ഷ ചികിത്സയ്ക്കായി ഏറ്റവും കൂടുതൽ പ്രാവശ്യം എന്നോടൊപ്പം യാത്ര ചെയ്തിട്ടുള്ളത് ഗോപനാണ്.അങ്ങനെയാണ് ഞങ്ങൾ ആശാനും ശിഷ്യനുമായി തീർന്നത്.വൃക്ഷവൈദ്യവും, മര ചരിതവും കേൾക്കാനും കാണാനും പങ്കുചേരുവാനും ഇവർ ഉണ്ട്. വിജയകുമാർ സാറിൻ്റെ സ്വന്തം സ്കൂളുകൂടിയാണത്.മാധ്യമങ്ങൾ നല്ല രീതിയിൽ വാർത്ത ഇട്ടു. ശിഷ്യരുടെ പ്രവർത്തനത്തിൽ ആശാന് സന്തോഷം' ചിത്രങ്ങളും വാർത്തയും പങ്കുവെയ്ക്കുന്നു.