ബ്രഹ്മശ്രീ ഗരുഡധ്യജാനന്ദ തീർത്ഥപാദസ്വാമികൾ കോട്ടയം ജില്ലയിലെ വാഴൂർ തീർത്ഥപാദാശ്രമത്തിലെ സെക്രട്ടറിയാണ്. ഞങ്ങൾ അയൽവാസികളാണ്. ആശ്രമത്തിനടുത്താണ് എൻ്റെ വീട്. ആശ്രമത്തോടനുബന്ധിച്ച് ഗോശാല ഉണ്ട്. പാലും, മോരും, തൈരും, നെയ്യും ലഭമാണ്.
സ്വാമികൾ ആശ്രമ കാര്യങ്ങൾക്കായിട്ട് സ്വയം കാറോടിച്ച് യാത്ര കഴിഞ്ഞ് മടങ്ങിവരുമ്പോൾ ഏകദേശം രാത്രി 8 മണി കഴിഞ്ഞിരുന്നു. സ്വാമികൾ പാലാ കൊടുങ്ങൂർ റൂട്ടിൽ പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് വഴിയാണ് മടങ്ങി എത്തിയത്. പഞ്ചായത്തിനു ഏതാനും മീറ്റർ മാത്രം അകലെയായിട്ട് ഒരു നാട്ടുമാവ് ഉണ്ട്. ഒരു നൂറ്റാണ്ട് പഴക്കം ആ നാട്ടു മാവിനുണ്ട്. നിറയെ കണ്ണിമാങ്ങകൾ ഉണ്ട്.
ഏതാനും ദിവസങ്ങളായി രാത്രിയിൽ മാവ് ഉണക്കണമെന്ന ലക്ഷ്യത്തോടെ അതിൻ്റെ ചുവട്ടിൽ കടകളിൽ നിന്നുള്ളവെയ്സ്റ്റ് കൂട്ടിയിട്ട് കത്തിക്കുന്നു. പൊതു ഇടങ്ങളിൽ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നത് ക്രിമിനൽ കുറ്റമാണ്. അങ്ങനെ സ്വാമികൾ മാവിൻ്റെ ചുവട് ഭാഗം കത്തുന്നത് നേരിൽ കാണുന്നു. അദ്ദേഹം ആശ്രമത്തിലെത്തിയ ഉടൻ എന്നെ ഫോണിൽ വിളിക്കുന്നു. മാവ് അപകടത്തിലാകുമെന്ന കാര്യം വിളിച്ചറിയിക്കുന്നു. 24 മണിക്കൂറിനുള്ളിൽ അന്വേഷണമുണ്ടാകുമെന്ന് ഞാൻ ഉറപ്പു കൊടുക്കുന്നു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഒരു പരിസ്ഥിതി പ്രവർത്തകയാണ്. സെക്രട്ടറിയോട് കാര്യങ്ങൾ പരാതിയായി അറിയിക്കുന്നു. പിറ്റേന്ന് രാവിലെ തന്നെ സെക്രട്ടറിയും ജീവനക്കാരും സ്ഥലം സന്ദർശിക്കുന്നു. സംശയം ഉള്ള അയൽപക്ക കടകളിൽമെമ്മോ നൽകുന്നു. ആദ്യം കടക്കാർ നിഷേധിച്ചു. സെക്രട്ടറി മാലിന്യ സാമ്പിൾ ശേഖരിച്ചു. മാവിൻ ചുവട്ടിലെ മാലിന്യങ്ങളിൽ കണ്ട എല്ലാ കവറുകളും, മറ്റ് വസ്തുക്കളും സമീപ കടകളിൽ വിൽക്കുന്ന സാധനങ്ങളുടേതായിരുന്നു.
പിറ്റേന്നു രാവിലെ തന്നെ കടക്കാർ പരാതിയുമായി സെക്രട്ടറിയുടെ അരികിലെത്തി സർ ഞങ്ങൾ അടിച്ചു കൂട്ടി ഇടുന്ന കടയിലെ അവശിഷ്ടങ്ങൾ മറ്റാരോ തൂത്ത് കൂട്ടി മാവിൻ ചുവട്ടിൽ ഇട്ട് കത്തിക്കുന്നതാവാം. അന്വേഷം വേണമെന്ന് കാണിച്ച് സെക്രട്ടറിക്ക് പരാതി നൽകി.
മാവ് നിൽക്കുന്നത് പഴയ സിനിമാ തീയേറ്ററിൻ്റെ മുന്നിലായിരുന്നു. ഇന്ന് അവിടെ സിനിമാശാല ഇല്ല. പകരം ആധുനിക സൗകര്യങ്ങളോടുകൂടിയ സിനിമാശാലയാണുള്ളത്. പള്ളിക്കത്തോട് പണ്ട് ആനിക്കാട് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ആഞ്ഞിലി മരങ്ങൾ ഒരുപാട് ഉള്ളതിനാലാവാം ആനിക്കാട് എന്ന പേര് വന്നത്.
ഈ കുറിപ്പ് തയ്യാറാക്കുന്നതിനു മുമ്പ് സെക്രടറിയെ വീണ്ടും വിളിച്ചു. സെക്രട്ടറി പറഞ്ഞത് അവരോട് വിരോധമുള്ള ഏതോ ആൾക്കാർ മനപൂർവ്വംവേസ്റ്റ് കൂട്ടിയിട്ട് കത്തിച്ച് പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുന്നതാവാം എന്ന വിവരം പങ്കുവെച്ചു. ഒരു സ്വകാര്യ വ്യക്തി കിലോ കണക്കിന് വേസ്റ്റ് ഇപ്രകാരം കത്തിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഉടൻ നടപടി ഉണ്ടാകുമെന്നും സെക്രട്ടറി അറിയിച്ചു. വൈകുന്നേരങ്ങളിൽ ഇങ്ങനെ ഉള്ള സ്ഥലങ്ങൾ നിരീക്ഷിക്കുന്നതിന് പഞ്ചായത്ത് ജീവനക്കാരെ ചുമതലപ്പെടുത്തിയതായും സെക്രട്ടറി അറിച്ചു.
ഞാൻ ഇക്കാര്യങ്ങൾ സ്വാമിജിയുമായി പങ്കുവെച്ചു. അദ്ദേഹത്തിൻ്റെ നല്ല മന:സിന് നന്ദി. ഒരു നാട്ടു മാവിൻ്റെ മരണത്തിൽ നിന്നും രക്ഷിക്കാനായല്ലോ........................ ജിലാട്രീ കമ്മിറ്റി യോഗം ചേർന്നിരുന്നു. മരങ്ങളുടെ ചുവട്ടിൽ തീ ഇട്ട് മരത്തെ അപകടത്തിലാക്കുന്നവരെ കണ്ടെത്തി നിയമനടപടികൾ കൈക്കൊള്ളുവാനുള്ള അധികാരാം അതാത് സർക്കാർ സ്ഥാപനങ്ങൾക്ക് ഉണ്ടെന്ന സർക്കുലർ ഉടൻ പുറത്തിറക്കും. ജില്ലയിലെ ചൂട് 40 ഡിഗ്രി മുതൽ 42 ഡിഗ്രി വരെ ആണ്. അരുതേ തതണൽ തരുന്ന മരങ്ങളുടെ ചുവട്ടിൽ തീ ഇടരുതേ ......