സുഹൃത്തേ , ഏപ്രിൽ മാസം 21ആം തീയതി വൈകുന്നേരം അഞ്ചുമണിക്ക് ഈരാറ്റുപേട്ട കാഞ്ഞിരപ്പളളി റൂട്ടിലെതിടനാട്ടെ മഴ മരത്തിന് ഞങ്ങൾ പരിസ്ഥിതി പ്രവർത്തകർ പാലും ,ചായയും നൽകുന്നു.78 വർഷക്കാലമായി യാതൊരു കേടും കൂടാതെ റെയിൻ ട്രീ (മഴമരം) റോഡിൻ്റെ നടുവിലായി നിൽപ്പുണ്ട്.2020-ൽദുരന്ത നിവാരണ അതോറിറ്റി ചില ജനപ്രതിനിധികളുടെ പ്രത്യേക താൽപര്യത്തിന്റെ അടിസ്ഥാനത്തിൽ ആ മരത്തിൻ്റെ എല്ലാ ശിഖരങ്ങളും പൂർണ്ണമായും വെട്ടിമാറ്റിച്ചു.മരത്തിന് ഉണക്കു ബാധിച്ചു.ആ സമയത്ത് വൃക്ഷവൈദ്യം ചെയ്യുന്നതിന് വേണ്ടി കെ. ബിനു എന്നഞാനും എൻ്റെ സുഹൃത്തുക്കളും 'തയ്യാറായി.കോട്ടയം നേച്ചർ സൊസൈറ്റി അതിനു ചെലവാകുന്ന പണം FB യിലൂടെസമാഹരിച്ച് തന്നു.ഞങ്ങൾ മരുന്നു ചെയ്തുആറുമാസത്തിനകം എല്ലാ ശാഖകളും കിളിർത്തു
ഇന്ന് അഞ്ചു വർഷം പിന്നിടുമ്പോൾ വീണ്ടും തണലായി ആ മരം അവിടെ ഉണ്ട്.ജില്ലയിലെ വഴികാട്ടി മരം എന്നാണ് ഞങ്ങൾ ഈ മരത്തെ വിളിക്കുന്നത്.അതിന് കാരണമുണ്ട് പഴമക്കാർ വഴി അന്വേഷിച്ചു വരുന്നവർക്ക് ഈ മരത്തിൻെ വടക്കോട്ട്,ഈ മരത്തിൻ്റെ തെക്കോട്ട്,മരത്തിൻ്റെ പടിഞ്ഞാട്ട് , മരത്തിന്റെ കിഴക്കോട്ട് പോയാൽനിങ്ങൾ പറയുന്ന സ്ഥലത്ത് എത്തുമെന്ന് യാത്രികരെ പറഞ്ഞു മനസ്സിലാക്കിയിരുന്നു.നാലും കൂട്ടിയുള്ള റോഡിൻ്റെനടുവിലാണ് മരത്തിൻ്റെ നിൽപ്പ്'78 വർഷങ്ങൾക്ക് മുമ്പ് നങ്ങാപ്പറമ്പിൽ കുട്ടി ചേട്ടനാണ് ഈ മരം നട്ടത്.അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല.കുട്ടിച്ചേട്ടൻ മരത്തിൻ്റെ വിത്ത് വീട്ടിൽ കൊണ്ടുവന്ന്ചകിരിക്കുള്ളിൽ വെള്ളം നനച്ച് പാകി.
മുള വന്നുചെടിയായ സമയത്ത് കുട്ടിച്ചേട്ടൻ തൈയുമായി തിടനാട്ടെത്തി.റോഡിൻ്റെ വശം ചേർന്ന് തൈ നട്ടു.മറ്റു ശല്യങ്ങൾ ഉണ്ടാവാതിരിക്കാൻ മരത്തിൻ്റെ പുറ വോട്ടു കൊണ്ട്' (ഉപയോഗശൂന്യമായ ചെറിയതടിഭാഗങ്ങൾ) കൊണ്ട് വേലി കെട്ടി സംരക്ഷിച്ചു.മര തൈയുടെ അയൽപക്കത്ത്ചായക്കട നടത്തി യിരുന്നതങ്കപ്പൻ ചേട്ടനെ ഇതിൻ്റെ പരിചരണം ഏൽപ്പിച്ചു. TSVഎന്നായിരുന്നു ചായക്കടയുടെ പേര്.ഇന്ന് തങ്കപ്പചേട്ടനും ചായക്കടയും അവിടെ ഇല്ല.തങ്കപ്പൻ ചേട്ടൻ മരണപ്പെട്ടു. തങ്കപ്പച്ചേട്ടൻഎല്ലാദിവസവും ചായ കൊടുത്തിരുന്ന ഗ്ലാസ് വൃത്തിയായികഴുകി ആ വെള്ളം ഒരു പാത്രത്തിൽ ശേഖരിച്ചുവച്ചു.പാലു കുടിച്ച ഗ്ലാസ് കഴുകുമ്പോഴും ഇങ്ങനെ തന്നെ ചെയ്തു.വൈകുന്നേരം കടയടയ്ക്കുന്ന സമയത്ത്. ഗ്ലാസുകൾ കഴുകിയ വെള്ളംആ മരത്തിൻ്റെചുവട്ടിൽ ഒഴിക്കും.അങ്ങനെ മരം വളർന്ന വലുതായി.ശിഖരങ്ങൾ വന്നു.അതിൽ കിളിക്കൂടുകൾ ഉണ്ടായി.
ഒടുവിൽ ഇല്ലാത്ത കാരണം ആരോപിച്ച് മരത്തിന് വക വരുത്തുന്നതിന് ചിലർ ശ്രമിച്ചു. വെട്ടുകൊളുമ്പോഴുംഅതിനെ അതിജീവിക്കും എന്ന് മഴമരത്തിന് അറിയാമായിരുന്നു.ഞങ്ങൾ പരിസ്ഥിതി പ്രവർത്തകർ ലോക വൃക്ഷ ദിനത്തിൽ വൈകുന്നേരം അഞ്ചുമണിക്ക് മരച്ചുവട്ടിൽ ഒത്തുചേരുന്നു.പ്രിയപ്പെട്ടവഴികാട്ടി മരത്തിന് പാലും ചായയും നൽകുന്നു.എത്തിച്ചേരുക താങ്കൾക്കും അവസരമുണ്ട്.