യുവകലാസാഹിതി ജില്ലയിൽ കെട്ടിപ്പെടുത്തുന്നതിൽ മുൻ നിരയിൽ പ്രവർത്തിക്കുന്നു. ഒരു നല്ല ഗായകനാണ് ജോസ്. ഉയത്തി റെന്നും നിറം ചുമപ്പ് .......എന്ന മനോഹര ഗാനം എത്ര കേട്ടാലും മതി വരില്ല. ചമ്പക്കര മ്യൂസിക്ക് ക്ലബ് ഉണ്ടാക്കി അതിനെ നയിക്കുന്നു. ആഴ്ചയിൽ അവർ എത്തുചേർന്ന് ഗാനങ്ങൾ ചിട്ടപ്പെട്ടു ത്തുന്നു.
പ്രത്രലേഖകൻ.ദീർഘനാൾ ജനയുഗം പത്രത്തിൻ്റെ ലേഖകനായി പ്രവർത്തിക്കുന്നു. ഞാനും ജോസുമായി സംഘടാ നാ രംഗത്തെ ബന്ധത്തിനപ്പുറം പരിസ്ഥിതി രംഗത്തെ കൂട്ടായ്മയാണ്. ഞാൻ ക്യാപ്റ്റനായി വളന്തകാട്ടിലേയ്ക്ക് കോട്ടയത്തുനിന്നും സംഘടിപ്പിച്ച കാൽ നടയാത്രയിലെ മുദ്രാഗീതങ്ങൾ ചിട്ടപ്പെടുത്തിയത് ജോസ് ആയിരുന്നു.
രണ്ടുനാൾ കണ്ടൽസംരക്ഷിക്കുന്നതിന് കാൽ നടയാത്ര നടത്തി. ദ്വീപിൽ എത്തിയ ഞങ്ങൾ തിരികെ നാട്ടിലെത്താൻ സാധിക്കാതെ കുഴഞ്ഞത് മറ്റൊരു കഥക്കുള്ള വാർത്ത ഉണ്ട്. മെത്രാൻ കായൽ സമരം, എൻഡോസൾഫാൻ വിരുദ്ധ സമരത്തിൽ സഖാവ് VS ഏകദിനനിരാഹാരം Tvm ൽ കിടന്നപ്പോൾ ഞങ്ങൾ ആ സമരത്തിൽ പങ്കു ചേരാൻ പോയി.
മുല്ലപ്പെരിയാറിലേയ്ക്ക് "പുതിയ ഡാം പുതിയ കരാർ . ഉയർത്തി നടത്തിയ സമരത്തിൽ ജോസ് ഉണ്ടായിരുന്നു. ആറന്മുള വിമാനത്താവളവിരുദ്ധ സമരം. കോട്ടയം ജില്ലയിലെ നഗരമദ്ധ്യത്തിൽ ഉള്ള മരങ്ങൾ മുറിച്ചപ്പോൾ നടത്തിയ പ്രതിഷേധം അത് മരത്തിൽ കയറി ആയിരുന്നു. ഞാൻ കൂറ്റൻ മരത്തിൽ കയറി.
തുടർന്ന് ജോസും 'താന്നി മരം പൈതൃക മരം ' കറുകച്ചാലിലെ ഗ്രാമത്തിൻ്റെ ഭംഗി. അതിനെ സംരക്ഷിക്കാൻ രണ്ടാവട്ട സമരം ജോസ് നടത്തുന്നു ബാലവേദിസംഘടിപ്പിച്ച് പരിസ്ഥിതി ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു. എന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടbത്തിയത് മണ്ണു മാഫിയകൾക്കെതിരായി കറുകച്ചിലെ കുന്നുകൾ സംരക്ഷിക്കുന്നതിനായി നടത്തിയ ഒറ്റയാൻ സമരമാണ് സമരം തുടങ്ങി ഒരു ഘട്ടം പിന്നിട്ടപ്പോഴാണ് ഞങ്ങൾ ജോസിനൊപ്പം ചേർന്നത്. ഇതൊരു അംഗീകാരമാണ്. പ്രിയ ജോസിന് ഹരിത അഭിവാദ്യങ്ങൾ