ഏതാനും വർഷങ്ങളായി ശ്രീമൻ നാരായൺ ജി നടത്തിവരുന്ന പദ്ധതിയാണ് ജീവജലത്തിന് മൺപാത്രം. സുഗതകുമാരി ടീച്ചറിൻ്റെ നവതിയുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ആറന്മുളയിൽ വച്ച് ആദരിച്ചിരുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ പരിസ്ഥിതി അവാർഡ് ഇപ്രാവശ്യം ലഭിച്ചത് നാരായൺ ജിക്കാണ്. ഞങ്ങൾ സംസാരിച്ചതനുസരിച്ച് മൺപാത്രങ്ങൾ തയ്യാറായി കഴിഞ്ഞപ്പോൾ അദ്ദേഹം വിളിച്ചു.
പാത്രങ്ങൾ കോട്ടയത്തു കൊണ്ടുവരുന്നതിനായി കീഴ്മാട് വണ്ടിയുമായി എത്താൻ പറഞ്ഞു.ഞാനും ഗോപകുമാറും സുധീഷും ഗോപൻ്റെ കാറിൽ കീഴ്മാടത്ത് എത്തി.
അവിടെ നിന്നും പാത്രങ്ങൾ കയറ്റിയ വണ്ടി രാത്രിയിൽ വാഴൂരിലെത്തി.ജില്ലാ തല ഉദ്ഘാടനം അടക്കമുള്ള കാര്യങ്ങൾ പിന്നാലെ അറിയിക്കും.