the tree healer: പക്ഷികൾക്ക് ദാഹജലം നൽകൂ ..

 വീണ്ടുമൊരു മത്സരത്തിന് അവസരമൊരുക്കുകയാണ് മാധ്യമപ്രവർത്തകനായ സുധീഷ്.കഴിഞ്ഞ വർഷം തുടങ്ങി വെച്ച പരിപാടിയായിരുന്നു അത്.കിളികൾ വെള്ളം കുടിക്കുന്നത് ഫോണിൽ പകർത്തി അദ്ദേഹത്തിൻ്റെ ലിങ്കിൽ അപ് ലോഡ് ചെയ്യണം.ഓൺലൈൻ മത്സരമായതുകൊണ്ട് നിരവധി എൻട്രികളാണ് കഴിഞ്ഞ വർഷം വന്നുചേർന്നത്.വിവിധ വശങ്ങൾ പരിശോധിച്ചു സമ്മാനർഹമായ ചിത്രം കഴിഞ്ഞ വർഷം തെരഞ്ഞെടുത്ത് പ്രസിദ്ധീകരിച്ചു.

കഴിഞ്ഞ വർഷത്തെ വിജയി ഹരിനന്ദ് ആയിരുന്നു.ആ സമ്മാനം നൽകിയത് ഞാനായിരുന്നു. വാഴൂർ കരയിലെ ഉത്സവങ്ങളിൽ പ്രമുഖ മാണ് കൊടുങ്ങൂർ ദേവീ ക്ഷേത്രത്തിലെ മീനപൂര മഹോത്സവം. ഞങ്ങളുടെ ഉററസുഹൃത്ത് ആയിട്ടുള്ള സുനിൽ ഡാവിഞ്ചി പൂരപ്പറമ്പിൽ കലാഗ്രാമം ഒരുക്കുമായിരുന്നു. അവിടെ കലാഗ്രാമത്തിൽ വെച്ചാണ് വിജയിക്ക് സമ്മാനം നൽകിയത്. 



സുധീഷ് ചിത്രങ്ങൾ ക്ഷണിച്ചു കൊണ്ടുള്ള പരസ്യം ഇട്ടു കഴിഞ്ഞു. കുട്ടികൾ ഒരുങ്ങുക .അവിസ്മരണീയ മുഹൂർത്തങ്ങൾ പകർത്തി ലിങ്കിൽ ഇടുക. മാർച്ച് 20 വരെയാണ് സമയം മറക്കരുതേ... സമ്മാനം നേടൂ.....