The Tree Healer: ജീവജലത്തി'ന് മൺപാത്രം

 ശ്രീമൻ നാരായണൻ മിഷന്റെ ഭാഗമായി കിളികൾക്ക് വേനൽ കാലത്ത് കുടിവെള്ളം ന ൽ കുന്നതിനുള്ള മൺപാത്രങ്ങൾ കോട്ടയത്ത് എത്തി.ഞാനും ഗോപകുമാർ കങ്ങഴയും സുധീഷും കഴിഞ്ഞദിവസം ആലുവായിക്കടുത്തുള്ള കീഴ് മാടത്ത് ഖാദി സെൻററിൽ എത്തി മൺപാത്രങ്ങൾ ശേഖരിച്ചിരുന്നു.



കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം ഏറ്റെടുത്ത ഹേമലത പ്രേം സാഗറാണ് ജില്ലാ തല ഉദ്ഘാടനം നിർവ്വഹിക്കുന്നത്.ജീവജലത്തി'ന് മൺപാത്രം എന്നാണ്പദ്ധതിയുടെ പേര്.ശ്രീമൻ നാരായൺജി കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ പരിപാടി നടത്തിവരുന്നു.



 ഈ വർഷത്തോടുകൂടി രണ്ട് ലക്ഷം മൺപാത്രങ്ങളുടെ വിതരണം പൂർത്തീകരിക്കും. 



തിങ്കൾ രാവിലെ 10 മണിക്ക് ഉള്ള യം UPS & S ALPS ഉള്ളായത്തിൻ്റെയും സ്കൂൾ മൈതാനത്താണ് ജില്ലാ തല ഉദ്ഘാടനം നടക്കുന്നത്.അന്നേദിവസം എറണാകുളത്ത് സംസ്ഥാനത്ത് മഹാപരിക്രമണം നടത്തുന്ന പാത്രങ്ങൾ വഹിച്ചുകൊണ്ടുള്ളവാഹനത്തിൻറെ ഫ്ലാഗ് ഓഫ് മന്ത്രി പി രാജീവ് നിർവഹിക്കുന്നു.അതുവഴി 10000 മൺപാത്രങ്ങളുടെ സൗജന്യ വിതരണം ആണ് ഉദ്ദേശിക്കുന്നത്.



സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പര്യടനം നടത്തി വാഹനം എറണാകുളത്ത് എത്തുന്നതോടെ ഈ വർഷത്തെ പരിപാടിക്ക് സമാപനം കുറിക്കും.വൃക്ഷപരിസ്ഥിതി സംരക്ഷണ സമിതി കേരളം ആണ് കോട്ടയം ജില്ലയിലെ പരിപാടി സംഘടിപ്പിക്കുന്നത്.