the tree healer: ജീവജലത്തിന് മൺപാത്രം 'കിളിപ്പാത്രം വിതരണം ചെയ്തു.

 ശ്രീമൻ നാരായൺ മിഷൻ്റെ ഭാഗമായി ഉള്ളായം യു. പി. എസിലും, എസ്.എ.എസ് എൽ.പി സ്കൂൾ ഉള്ളായത്തിലുംകിളികൾക്ക് ദാഹജലം നൽകുന്നതിന് മൺപാത്രങ്ങൾ വിതരണം ചെയ്തു.സ്കൂൾ മൈതാനിയിൽ നടന്ന ചടങ്ങ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഹേമലത പ്രേം സാഗർ അധ്യാപകനും വൃക്ഷവൈദ്യനുമായ കെ .ബിനുവിന് ആദ്യ കിളിപ്പാത്രം നൽകി ഉദ്ഘാടനം നിർവഹിച്ചു.



ചടങ്ങിൽ വൃക്ഷാ പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന കോർഡിനേറ്റർ ഗോപകുമാർ കങ്ങഴഅധ്യക്ഷനായിരുന്നു. 



കോട്ടയം ജില്ലയിൽ 38 ഡിഗ്രി ചൂട് അനുഭവപ്പെടുന്ന ഘട്ടത്തിലാണ് പറവകൾക്ക് ദാഹജലം നൽകുന്നതിന് വേണ്ടി ഇരു സ്കൂളിലേയും മുഴുവൻ കുട്ടികൾക്കും കിളിപ്പാത്രം വിതരണം ചെയ്യ്ത്. കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്തുന്നതിന് വേണ്ടി സുഗതകുമാരി ടീച്ചർ പരിസ്ഥിതി പുരസ്കാരം നേടിയ ശ്രീമൻ നാരായണൻ്റെ പദ്ധതിയുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. അദ്ദേഹം രണ്ട് ലക്ഷം കിളിപ്പാത്രങ്ങളുടെ സൗജന്യ വിതരണമാണ് ലക്ഷ്യമാക്കുന്നത്.



 കോട്ടയം ജില്ലയിൽ പക്ഷിപാത്രങ്ങളുടെ വിതരണം വൃക്ഷപരിസ്ഥിതി സംരക്ഷണ സമിതിയാണ് സംഘടിപ്പിക്കുന്നത്. ചടങ്ങിൽ നിഷാമോൾ. കെ.ജി,ബിജു പി.കെ,സ്കൂൾ ലീഡർ ആരാധ്യാ പ്രവീൺ.നിധീഷ് മാന്തുരുത്തി എന്നിവർ പങ്കെടുത്തു. സ്കൂൾ പരിസരത്തും കിളിപ്പാത്രങ്ങളിൽ വെള്ളം നിറച്ച് ഒരുക്കി വെച്ചു. ജില്ലാതല പരിപാടിയാണ് സംഘടിപ്പിക്കപ്പെട്ടത്.