the tree healer: ജോസ് ചമ്പക്കരയുടെ വീട്ടിൽ ഗിഫ്റ്റ് എ ട്രി നട്ടു

 

കറുകച്ചാൽ : യുവകലാസാഹിതിസംസ്ഥാന എക്സിക്യൂട്ടീവ് അംഗം.പരിസ്ഥിതി പ്രവർത്തകൻ,ഗ്രന്ഥശാല പ്രവർത്തകൻ,ഗായകൻ,ചിത്രകാരൻഎന്നീ നിലകളിൽ പ്രവർത്തിക്കുന്ന ജോസ് ചമ്പക്കരയുടെ  ഗൃഹപ്രവേശനം ഇക്കഴിഞ്ഞ ദിവസമാണ് നടന്നത്.  അന്നെനിക്ക് ചടങ്ങിൽ പങ്കെടുത്ത് പെട്ടെന്ന് മടങ്ങേണ്ടതായി വന്നു. ജോസിന്റെ മകൾ യു.കെ.യിൽ നിന്ന് എത്തിയിരുന്നു.മോൾക്ക് നാളെ തിരികെ പോകേണ്ടതുണ്ട്.മോളുടെ ആഗ്രഹപ്രകാരംജോസ് ഞങ്ങളെ വിളിച്ചു ചേർത്തു.എനിക്ക് പുറമേ ഗോപകുമാർ കങ്ങഴ ' ,ഉണ്ണി ചേട്ടൻ.സതീഷ്,എന്നിവരും ഉണ്ടായിരുന്നു.



ഞങ്ങൾ വീട്ടിൽ ഒത്തുചേർന്ന് ആദ്യ പ്ലാവിൻ തൈ മുറ്റത്ത് നട്ടു.ഗൃഹപ്രവേശന ചടങ്ങിൽ നാലുപേരാണ് വൃക്ഷത്തൈകളുമായി ജോസിന്റെ വീട്ടിലെത്തി ചേർന്നത്.എനിക്ക് വളരെ സന്തോഷം തോന്നി. കാരണം ഗിഫ്റ്റ് എ ട്രീ -നൽകുന്നവരുടെ എണ്ണം കൂടിവരുന്നു.ജോസിന്റെ വീട്ടുമുറ്റത്ത് സൗകര്യപ്രദമായ സ്ഥലത്ത് കുഴിയെടുത്ത് ആദ്യ പ്ലാവിൻ തൈ ഞാൻ നട്ടു.



പ്ലാവിന് വെള്ളം നൽകി.തുടർന്ന് ലഘു ചായ സൽക്കാരത്തിൽ പങ്കെടുത്ത് ഞങ്ങൾ പിരിഞ്ഞു.പ്ലാച്ചിമട ,മെത്രാൻ കായൽ.ആറന്മുള,എൻഡോസൾഫാൻ വിരുദ്ധ കാമ്പൈൻ ,പുതിയ ഡാം, പുതിയ കരാർ സമര ബൈക്ക് യാത്ര,വളന്ത കാട്ടേക്ക് നടത്തിയ കണ്ടൽ സംരക്ഷണയാത്ര,കുന്നിടിക്കൽ എതിരായി ഒറ്റയ്ക്ക് നടത്തി വിജയിപ്പിച്ച സമരം,ഇങ്ങനെ എണ്ണിയാൽ തീരാത്ത അത്ര പരിസ്ഥിതി സമരങ്ങളിൽ എന്നോടൊപ്പം പങ്കെടുത്ത വ്യക്തി കൂടിയാണ് ജോസ് ചമ്പക്കര .അദ്ദേഹത്തിൻ്റെവീട്ടിൽ തൈ നടാൻ കിട്ടിയ അവസരം ഭാഗ്യമായി കരുതി കുറിപ്പ് അവസാനിപ്പിക്കുന്നു.