the tree healer: പുണ്യം ട്രസ്റ്റിൻ്റെ ആദരവ് ഏറ്റുവാങ്ങി

 

വാഴൂർ  തീർത്ഥപാദപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന പുണ്യം ട്രസ്റ്റിൻ്റെ കുടുംബ സദസ്സ് ഇക്കഴിഞ്ഞ ദിവസം നടന്നു.സദസിൻ്റെ ഉദ്ഘാടനം ടാക്സ് കമ്മീഷണർ ജ്യോതിസ് മോഹൻ ആയിരുന്നു നിർവ്വഹിച്ചത്. 



എൻ്റെ നാട്ടിൽ എൻ്റെ വാർഡിലാണ് ട്രസ്റ്റ് പ്രവർത്തിക്കുന്നത്.വർഷങ്ങൾക്ക് മുമ്പ് പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി വൃക്ഷ തൈകൾ നടുന്നതിന് അവിടെ എത്തിയിരുന്നു.ട്രസ്റ്റിൻ്റെ ഭാരവാഹി രാജീവ് സാറിൻ്റെ ക്ഷണം സ്വീകരിച്ചാണ് ഞാൻ എത്തിയത്.



അന്നു നട്ട മാവിൻ തൈകൾ എല്ലാം തലയുർത്തി നിൽപ്പുണ്ട്. ഒരാൾപൊക്കത്തിനു മുകളിലായി അവയുടെ വളർച്ച.

എന്നോടൊപ്പംചടങ്ങിൽ ആദരിച്ച എല്ലവരും എൻ്റെ പരിചയക്കാരാണ്. ഏഴ് പേരെ ആദരിച്ചു. പ്രിയസുഹൃത്തും ചിത്രകാരനുമായ സുനിൽ ഡാവിഞ്ചിയും എന്നോടൊപ്പം ആദരവ് സ്വീകരിക്കാൻ വേദിയിൽ ഉണ്ടായിരുന്നു.





ടങ്ങ് വളരെ ചിട്ടയോടു കൂടിയാണ് ക്രമീകരിച്ചത്. നാട്ടുകാരുടെ നീണ്ട നിര അവിടുണ്ടായിരുന്നു. ജന്മഭൂമി ദിനപത്രത്തിൻ്റെ കോട്ടയം ജില്ലാ ചുമതലക്കാരനായിട്ടുള്ള കെ.എൻ. രാമൻ നമ്പൂതിരിയാണ് എനിക്ക് ഉപഹാരം നൽകിയത്.



പുണ്യത്തിൻ്റെ പുണ്യ പ്രവർത്തനങ്ങൾക്ക് ആശംസകൾ അറിയിക്കുന്നു. മാധ്യമങ്ങളിൽ ചടങ്ങിൻ്റെവാർത്ത വന്നു കഴിഞ്ഞു. 



ഉപഹാരം സ്വീകരിക്കുന്നു. നന്ദി....... ഏവർക്കും.