the tree healer: പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രത്തിനു മൂന്നിലെ പ്ലാവിന് ചികിത്സ നൽകി

 


9 വർഷങ്ങൾക്ക് മുമ്പാണ് പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രത്തിനു മൂന്നിലെ പ്ലാവിന് ചികിത്സ നൽകിയത്. ആപ്ലാവിനെ വിശ്വാസികൾ കോവിൽ പ്ലാവ് എന്നാണ് വിളിക്കുന്നത്. ഇടിവെട്ട് ശിഖരത്തിന് ഏറ്റിരുന്നു പൂർണ്ണമായി ഉണങ്ങുന്നതിനുമുമ്പ് ചികിത്സ നടത്തുവാൻ സാധിച്ചു. ഇളങ്ങുളം സ്കൂളിലെ കൊച്ചു കുരുന്നുകളും പങ്കു ചേർന്നു. ഇന്ന് പ്ലാവിൽ കായ് ഉണ്ട്. ഇക്കാര്യങ്ങൾ ഓർമ്മയിൽ വന്നപ്പോഴാണ് മാതൃഭൂമിയിൽ (പത്ര ആഫീസ്) ൽ നിന്നും വിളി വന്നത്.



 കൊത്തു ചക്ക പ്രായത്തിൽ ( ഇടിചക്ക പ്രായത്തിൽ )പ്ലാവിൽ നിന്നും ചക്ക അടർത്തിമാറ്റിയാൽ പ്ലാവിന് പ്രശ്നം ഉണ്ടോ? അതിൽ എൻ്റെ പ്രതികണം ചേർത്ത് വാർത്തയായി വന്നിട്ടുണ്ട്. പ്ലാവിന് ദോഷകരമായി ബാധിക്കും എന്നാണ് എൻ്റെ അറിവ്.