ഗോവ രാജ്ഭവനിലെ മാവിന് ചികിത്സ നൽകുന്നതിനാണ് ഞാൻ അവിടെത്തിയത്. ഗോവയിലെ തനത് മാവ് ആണ്. പേര് മൻകുറാത്. ഈ മാവിൻ്റെ പൂക്കാലത്താണ് എല്ലാ വർഷവും മാങ്കോ ഫെസ്റ്റ് ഗോവ ഗവ: സംഘടിപ്പിക്കുന്നത്.
ഞാൻ ചികിത്സ നടത്തിയ മാവിന് 200 വർഷങ്ങൾക്കു മുകളിൽ പ്രായം ഉണ്ടായിരുന്നു. ഒരു ശിഖരത്തിൽ മാത്രമാണ് തളിർപ്പുണ്ടായിരുന്നത്. എനിക്ക് ആശങ്ക ഉണ്ടായിരുന്നു. ഫലം എന്താകുമെന്നതിൽ. എന്നാൽ രണ്ടു മാസങ്ങൾക്കു ശേഷം രാജ്ഭവൻ തന്നെ ആ വാർത്ത വെളിയിൽ വിട്ടു. മാവിൻ്റെ എല്ലാ ശിഖരങ്ങളും തളിർത്തു നിൽക്കുന്ന പടം ആയിരുന്നു അത്.
ഞാൻ അത് FB യിൽ പങ്കുവെച്ചിരുന്നു. പ്രധാനമന്ത്രി മോദിജിയുടെ ജന്മദിനം പ്രമാണിച്ച് ഗോവാ രാജ്ഭവൻ പുതിയ പദ്ധതിക്ക് തുടക്കമിട്ടു. ഗോവ ഒരു ആയുർവേദ സംസ്ഥാനമാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. പരമ്പര്യ ശാഖകളെ പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യത്തിൽപ്പെടുന്നു. അത് മനുഷ്യരിൽ മാത്രമല്ല. പക്ഷികൾ, മൃഗങ്ങൾ, മരങ്ങൾ ....... ഇങ്ങനെ ആയുർവേദ ചികിത്സയുടെ ഇന്ത്യയിലെ ഹബ്ബ് ആക്കി മാറ്റുകയാണ് മറ്റൊരു സാധ്യത.
മുഖ്യമന്ത്രിയും ഗോവ ഗവർണ്ണറും ആലോചിച്ചെടുത്ത തീരുമാനമായിരുന്നു. ഈ പദ്ധതിയുടെ പിന്നിൽ ശ്രീധരൻ പിള്ള സാറിൻ്റെ ദീർഘവീക്ഷണം എടുത്തു പറയേണ്ടത്. ഗോവ മുഖ്യമന്ത്രി ഡോക്ടർ - പ്രമോദ് സാവന്താണ്. അദ്ദേഹം ആയുർവേദ ഡോക്ടർ ആണ്.
എൻ്റെ ചികിത്സാ രീതി നേരിൽ കാണുന്നതിന് ഇരുവരും എത്തിയിരുന്നു.രാജ്ഭവനിൽ വിരുന്നൊരുക്കിയിരുന്നു. ശ്രീധരൻ പിള്ള സാർ എഴുതിയ മരങ്ങളുടെ ചരിത്രമടങ്ങിയ പുസ്തകം നൽകിയാണ് എന്നെ സ്വീകരിച്ചത്.
ഗോവയിൽ നിന്ന് മടങ്ങുന്ന സമയത്ത് യാത്ര അയക്കുവാൻ അദ്ദേഹം എത്തിയിരുന്നു. ഒരു പേനയും സമ്മാനിച്ചു.
മാസങ്ങൾ കഴിഞ്ഞപ്പോൾ ഗോവയിൽ നിന്നും പോസ്റ്റു വഴി എനിക്ക് പുസ്തകം വന്നു. അദ്ദേഹത്തിൻ്റെ 250 മത് പുസ്തകം. ഗോവ രാജ്ഭവൻ ഇറക്കിയ പുസ്തകം. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് രാജ്ഭവൻ ഒരു പുസ്തകം ഇറക്കുന്നത്.
വൃക്ഷ ആയുർവേദ ട്രീറ്റ്മെൻ്റ്എന്നാണ് പുസ്തകത്തിൻ്റെപേര്. (വൃക്ഷ ആയുവേദ ചികിത്സ)
പുസ്തകത്തിൽ ചിത്രം സഹിതം വാർത്ത ഉണ്ട്. ഏറെ സന്തോഷം തോന്നിയ നിമിഷം. എന്നെക്കുറിച്ച് പരാമർശവും ഉണ്ട്.
'ട്രീ ഹീലിംഗ് രംഗത്ത് ഒരു പുതിയ പാതതുറക്കട്ടെ കെ.ബിനു'- എല്ലാവിധ ആശംകളും എന്ന വാചകമാണ് പുസ്തകത്തിൽ ഉള്ളത്.ഇതൊരു ഭാഗ്യമായി കരുതുന്നു. നന്ദി ശ്രീധരൻ പിള്ള സാർ .....ഒരുപാട് നന്ദി......