വാഴൂരിൽ ശാസ്ത്ര സാഹിത്യ പരിഷത്ത്ശക്തമായിരുന്ന സമയങ്ങളിൽ ജൂൺ പിറക്കുമ്പോൾഎല്ലാവർഷവും ഞങ്ങൾ വൃക്ഷത്തൈകളുമായി പ്രവർത്തകരുടെ വീടുകൾതോറും പോകുമായിരുന്നു.25. വർഷങ്ങൾക്കു മുമ്പ് നടന്ന കാര്യമാണ്.ഇപ്പോൾ പലരുടെയും വീടുകളിൽ ചെല്ലുമ്പോൾ മരങ്ങൾ തലേയുയർത്തി നിൽക്കുന്നതായി കാണാം. അതുപോലെ മലയാള മനോരമ ബാലജനസഖ്യം പ്രവർത്തിച്ചിരുന്നു.പുളിക്കൽ കവല ആയിരുന്നുസഖ്യത്തിന്റെ പ്രവർത്തനം'പുളിക്കൽ കവല എന്ന പേരുവന്നത് അവിടെ ഒരു പുളിമരം നിന്നിരുന്നു .
എന്നാൽ വർഷങ്ങൾ കഴിഞ്ഞപ്പോൾപുളിമരം വെട്ടി മാറ്റപ്പെട്ടു.ഇപ്പോൾ ഞാൻ എൻ.എസ്.എസിന്റെ കുട്ടികളുമായി ചേർന്ന് വായനശാലയുടെ മുന്നിലായി ഒരു പുളി മരത്തൈ നട്ടുപിടിപ്പിച്ചിട്ടുണ്ട്..പുളിക്കൽ കവലയുടെ ഓർമ്മയ്ക്കായി സ്ഥലനാമ വൃക്ഷം.കഴിഞ്ഞദിവസം ആരോ ആ പുളിയുടെ ശിഖരങ്ങൾ കൊതി മാറ്റിയിട്ടുണ്ട്.ആ മരത്തിൽ നിന്നും ഏതാനുംമീറ്റർ മാറി ഒരു കൂറ്റൻ വാകമരംഉണ്ട്.അതിൻ്റെശിഖരങ്ങൾഅനധികൃതമായി മുറിച്ചുമാറ്റുന്നതിന് ചിലർ ശ്രമിക്കുകയും യുവാവായ ഒരു വ്യക്തിക്ക് ദാരുണ അന്ത്യം സംഭവിക്കുമുണ്ടായി.
പഞ്ചായത്തോ .ജില്ലാ പഞ്ചായത്തോ അറിയാതെഅവരുടെ നിർദ്ദേശം ഇല്ലാതെ ട്രീ കമ്മിറ്റിയുടെ നിർദ്ദേശം ഇല്ലാതെ ആരു പറഞ്ഞിട്ടാണ് ഈ മരം മുറിച്ച് അപകടം വരുത്തിവെച്ചതെന്ന് ഇന്നും പോലീസ് അന്വേഷിച്ചു വരികയാണ്''.ഒരു യുവാവിൻ്റെജീവനാണ് പൊലിഞ്ഞത് 'അതോടുകൂടി ആ പ്രദേശത്തെ മരംവെട്ട് ചെറിയതോതിൽ നിന്നിരിക്കുകയാണ്. വെട്ടിമാറ്റപ്പെട്ട മരത്തിൻ്റെ ശിഖരങ്ങൾ അവിടെ നിന്ന് നീക്കം ചെയ്യുമ്പോൾ തിരക്കുപിടിച്ച കെ.കെ .റോഡ് വൈദ്യുതി ലൈൻ ബന്ധപ്പെട്ട പോലീസ് സ്റ്റേഷൻ ഇവിടെ നിന്നെല്ലാം അനുമതി വാങ്ങേണ്ടതാണ്.
അറിയിപ്പ് നൽകേണ്ടതായിരുന്നു എന്നാൽ ഇത്തരത്തിൽ അറിയിപ്പുകൾ ഒന്നും നൽകാതെ ആരുടെയോ വ്യക്തിതാല്പര്യം മൂലം മരം മുറിക്കാൻ നടത്തിയ ശ്രമമാണ്അപകടം ഉണ്ടാക്കുകയും മരണം സംഭവിക്കുകയും ചെയ്യ്തത്.ആ മരം ആരുടെ നിർദ്ദേശപ്രകാരമാണ് പട്ടാപകൽവണ്ടിക്കു പിറകിൽ വടം കെട്ടിമരം വലിച്ചത്? 'മഴു 'വാള് കൈക്കോടാലി വടംഇവയെല്ലാം ആയി എത്തിച്ചേർന്നതിൽദുരൂഹതയുണ്ട്..
പുളിക്കൽ കവലയിലെ ബാലജനസഖ്യത്തെ നയിക്കുന്നത് മനോജ് ജേക്കബ് വർഗീസ് ആണ്. ഒരു പരിസ്ഥിതി സ്നേഹിയാണ്.ഏഴു വർഷങ്ങൾക്കു മുമ്പ് അദ്ദേഹത്തിൻ്റെക്ഷണം സ്വീകരിച്ചാണ്ഞാൻ സഖ്യത്തിന്റെ തൈവിതരണത്തിന് എത്തിച്ചേർന്നത്.കവലയിൽ നിന്നും തൈകളുമായി കുട്ടികളുടെ വീടുകളിലേക്ക് ഞങ്ങൾ ചെന്നു.
അങ്ങനെ എൻ്റെ പ്രിയ സുഹൃത്തുംക്യാമറാമാനും ആയിട്ടുള്ളസുധീഷിന്റെ വീട്ടിലെത്തി.അവിടെതനുസ് വെള്ളാപ്പള്ളി, ധനുസ് വെള്ളാപ്പള്ളി അയൽപക്കത്തെ കുട്ടികളായ അർജുൺ, ശിവാനി ,അലീന, നിശാന്ത്. നിരജ്ഞന മോഹൻദാസ് മീരാ മോഹൻദാസ് ഇവരും ചേർന്ന് സുധീഷിൻ്റെ പുരയിടത്തിൽ പുളിമരതൈ ഞാൻ നട്ടു .ഏഴ് വർഷങ്ങൾക്ക് ശേഷം ആ പുളിമരത്തിൽ നിറയെ കായ് ഉണ്ടായി.
ഇരുമ്പി .ഇരുമ്പൻ പുളി . ചീമപ്പുളി. ചിലമ്പിക്ക , ചെമ്മീൻ പുളി , പുളിച്ചിക്ക . കോർക്കാ പുളി ... എത്ര........എത്ര...... നാട്ടു പേരുകൾ ......ഇവപറിച്ചെടുത്ത് അച്ചാർ ഇടാനും കറിക്കുമായും ഉപയോഗിക്കാം. ആ മരം ഫലം നൽകി ഏറെ നാൾ അവിടെ നിൽക്കട്ടെ. "ഇത്തിരിപ്പുളിക്കും. "