the tree healer: ഇന്ന് മാർച്ച്-20 ലോക അങ്ങാടിക്കുരുവി ദിനം

 കോട്ടയം ജില്ലയിൽ വാഴൂർ കൊടുങ്ങൂർ ദേവീ ക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവം 2025 ഏപ്രിൽ ഒന്നു മുതൽ എട്ട് വരെ നടക്കുകയാണ്. അതിനോടനുബന്ധിച്ച് കുട്ടികളുടെ കലാഗ്രമമുണ്ട്. അവിടെ 51കുഞ്ഞുങ്ങൾ ക്യാൻവാസിൽ പകർത്തിയ ചിത്രങ്ങളുടെ പ്രദർശനം ഉണ്ട്.കഴിഞ്ഞ ഏതാനും വർഷങ്ങളായി ഉത്സവത്തോടനുബന്ധിച്ച് കലാ ഗ്രാമം പ്രവർത്തിക്കുന്നുണ്ട്. അമ്പലത്തിന്റെ കിഴക്കേ നടയിലാണ് കലാ ഗ്രാമം പ്രവർത്തിക്കുന്നത്.



ഞങ്ങൾ വാഴൂർ ന്യൂസും- കേരള വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതിയും സംയുക്തമായി   പക്ഷികൾക്ക് വെള്ളം കൊടുക്കുന്ന ഫോട്ടോ അപ്‌ലോഡ് ചെയ്തുകിട്ടുന്നതിൽ നിന്നും ഏറ്റവും മികച്ച ചിത്രം തെരഞ്ഞെടുത്ത് സമ്മാനം നൽകുന്നു.സ്കൂൾ കോളേജ് തലത്തിലെ കുട്ടികൾക്കാണ് ഈ മത്സരത്തിൽ പങ്കെടുക്കാൻ അവസരമുള്ളത്.

കഴിഞ്ഞവർഷം സമ്മാനം ലഭിച്ചത് വാഴൂർ ഇളങ്ങോയി സ്വദേശി ഹരിനന്ദ് എസ്   എന്ന കുട്ടിക്കാണ്. 



ചിത്രങ്ങൾ ലഭിക്കേണ്ട അവസാന തീയതി 2025 ഏപ്രിൽ 5 നാണ്. ഏപ്രിൽ 8ന് കലാഗ്രാമത്തിൽനടക്കുന്ന ചടങ്ങിൽ വിജയിക്ക് സമ്മാനം നൽകും. കൂടുതൽ വിവരങ്ങൾക്ക്   whatsapp: 9495809291 

കിളികൾക്കും         ദാഹജലം നൽകി      ഫോട്ടോ ഷ്യൂട്ടിൽ   പങ്കു ചേരുക.          സമ്മാനം നേടൂ....