the tree healer: വിനോദിൻ്റെ കണിക്കൊന്ന

 എനിക്കാവതില്ലേ  കണിക്കൊന്നയല്ലേ........                    പൂക്കാതിരിക്കാൻ ...............          എനിക്കാ വാതില്ലേ...........       അയ്യപ്പപ്പണിക്കരുടെ കണിക്കൊന്നയിലെ ഏതാനും വരികളാണ്. ഈ വരികൾ തിരിച്ചു ചൊല്ലിയാലും അർത്ഥം നഷ്ടമാകുന്നില്ല.എനിക്കാവതില്ലേ.....                                    കണിക്കൊന്നയല്ലേ ...................    പൂക്കാതിരിക്കാൻ ............           എനിക്കാവതില്ല.....😀  


പഴയ മരപ്പാട്ട് കവികളിൽ ലീഡർ ആയിരുന്നു അയ്യപ്പപ്പണിക്കർ. വർഷങ്ങൾക്ക് മുമ്പ് പരിചയമുള്ള സുഹൃത്താണ് വിനോദ്.

മാന്നാനം സ്വദേശി ആണ്.ഏതാനും വർഷങ്ങൾക്കു മുമ്പ് വിനോദ് മാന്നാനത്ത് നിർമ്മിച്ച വീടിൻ്റെഗൃഹപ്രവേശന ചടങ്ങിന് എന്നെ വിളിച്ചു.ക്ഷണം സ്വീകരിച്ച് ആര്യ പ്പള്ളിയിലെവീട്ടിലെത്തി. എൻ്റെകയ്യിൽ ഒരു കണിക്കൊന്നയുടെ തൈ കരുതിയിരുന്നു.സന്തോഷത്തോടുകൂടി വിനോദ്ദ് ആ തൈ വാങ്ങി വീട്ടുമുറ്റത്ത്നട്ടു.



വിനോദ് കോട്ടയം ചെല്ലി ഒഴുക്കം റോഡിൽ അക്ഷയ കേന്ദ്രം നടത്തിവരുന്ന സുഹൃത്താണ്.ഏറെ കാലങ്ങൾക്ക് ശേഷം ഡി.ടി.പി .സെൻററിൽഎത്തി.കുശലം പറഞ്ഞ കൂട്ടത്തിൽ പഴയ കണിക്കൊന്നയുടെ കാര്യം ചർച്ചയിൽ വന്നു.വിനോദ് പറഞ്ഞുനിറയെ പൂക്കളുമായി കൊന്ന വിഷുവിനെ വരവേൽക്കുവാൻ എൻ്റെ വീട്ടുമുറ്റത്ത് ഉണ്ടെന്ന് ''ഉടൻ തന്നെ മാന്നാനത്തെ വീട്ടിൽ ഉണ്ടായിരുന്നമോളെ വിനോദ് ഫോൺ ചെയ്തു.ആ കൊച്ചുമിടുക്കിമൊബൈലിൽ കണിക്കൊന്ന പൂത്തുനിൽക്കുന്ന പടം അയച്ചുതന്നു. "ഗിഫ്റ്റ് എട്രീ "ഫലം. കണ്ടു.