the tree healer: വെള്ളിയാഴ്ച സമരക്കാരിയെ കണ്ടു



ഗ്രേറ്റാ തൻബർഗ്.പാമ്പാടി ബി എം എം സ്കൂളിൽശ്രീമൻ നാരായൺജിയുടെ കിളിപ്പാത്രങ്ങൾ അവിടുത്തെ തപോവൻ പരിസ്ഥിതി ക്ലബ്ബിന് വിതരണം ചെയ്യുന്നതിന് വേണ്ടിയാണ്ഞാനും എൻ്റെ സുഹൃത്ത്ഗോപകുമാർ കങ്ങഴയും എത്തിയത്.യോഗ അധ്യാപകൻ രാജേഷ് കടമ്മാഞ്ചിറ ഞങ്ങളുടെ സുഹൃത്ത്. പല സമയങ്ങളിൽ ഞങ്ങൾ പരിസ്ഥിതി പരിപാടിക്കായി അവിടെ എത്തിയിട്ടുണ്ട്.  അഞ്ചു വർഷങ്ങൾക്കു മുമ്പ് ഒരു പരിസ്ഥിതി പരിപാടിക്ക് സ്കൂളിൽ എത്തിയതാണ് ഞങ്ങൾ അന്ന് ഞാൻ രാജേഷിനോട് പറഞ്ഞു. നമുക്ക് ക്ലാസ് ആരംഭിക്കുന്നതിനും മുമ്പ് മൈതാനത്തെ ഒരു പ്ലാവ് നടണംഅതിന് ട്രേറ്റാതൻബർഗ് എന്ന് പേരിട്ട് വിളിക്കണം ബോർഡ് സ്ഥാപിക്കണം.



 ക്ലാസ്നടത്തുന്നതിനു വേണ്ടി ഞാൻ അവിടെ എത്തിയപ്പോൾ രാജേഷ് പ്ലാവ് കുഴി വെള്ളം വളം എല്ലാം കരുതിവച്ചിരുന്നു.അവിടെ കുട്ടികളെ സാക്ഷനിർത്തി ഞാൻ ആ പ്ലാവിൻ തൈനട്ടു. തുടർന്ന് ഗ്രേറ്റാതൻ ബർഗ് എന്ന് നാമകരണം നടത്തി.ഈ കൊച്ചു മിടുക്കിയുടെ കഥ പറയാം. 



ഗ്രേറ്റായ്ക്ക് ഇപ്പോൾ 22 വയസ് പ്രായം ഉണ്ട്. സ്വീഡനിലാണ് ജനനം. കാലാവസ്ഥാവ്യതിയാനത്തിനെതിരെ പോരാടുന്ന യുവതിയാണ് അവൾ. ഇപ്പോൾ കാലാവസ്ഥാ വ്യതിയാനം എന്ന സംഘാനയ്ക്ക് രൂപം നൽകി.170 രാജ്യങ്ങളുടെ പിന്തുണ അവർക്കുണ്ട്. നാം ജീവിക്കുന്ന പ്രപഞ്ചത്തിനു വേണ്ടി അവസാനിക്കാത്തപോരാട്ടം നയിക്കുന്നവളാണ് ഗ്രേറ്റാ തൻബർഗ്.യു . എൻ . ക്ഷണം ലഭിച്ച് കാലാവസ്ഥാ ഉച്ചകോടിയിൽ സംസാരിക്കുന്നത് അവസരം ലഭിച്ചു.

ഡോണൾഡ് ട്രംപ് അമേരിക്കയെ പ്രതിനിധീകരിച്ച് ആയോഗത്തിൽ ഉണ്ടായിരുന്നു. ട്രംപിനെ കണ്ടതോടു കൂടി ഈ കൊച്ചു മിടുക്കിയുടെ ദേഷ്യം വർദ്ധിച്ചു. അവൾ പ്രസംഗം തുടങ്ങി അതിങ്ങനെ ആയിരുന്നു. " ഇവിടെ ഇരിക്കാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു.? ഞാൻ ഇവിടെ നിൽക്കേണ്ട ആളല്ല. സ്കൂളിൽ ഇരിക്കേണ്ട ആളാണ്. പഠിക്കാനുള്ള അവ സരം നഷ്ടമാക്കി. അതിനു പകരം നിങ്ങളുടെ വാഗ്ദാനങ്ങൾ കേൾക്കാൻ എത്തിയിരിക്കുന്നു. നിങ്ങൾ എനിക്ക് പകരമായി തരുന്നത് പൊള്ളയായ വാക്കുകൾ മാത്രമാകുന്നു. സർവ്വനാശത്തിൻ്റെ വക്കിലാണ് നാം ' ഇത്ര വലിയ ദുരന്തം സംഭവിച്ചിട്ടും നിങ്ങൾ തർക്കിക്കുന്നത് പണത്തെക്കുറിച്ചാണ്. സാമ്പത്തിക പുരോഗതിയുടെ പൊള്ളയായ വാക്കുകൾ നിങ്ങൾ വീണ്ടും വീണ്ടും പറയുന്നു. അറിയുമോ മനുഷ്യവംശം നാശത്തിൻ്റെ വക്കിലാണ് "



ഈ സംഭവം പറഞ്ഞാണ് ക്ലാസ് ആരംഭിച്ചത്. വർങ്ങൾക്ക് ശേഷം അവിടെ എത്തി ഗ്രേറ്റ എന്ന വിളിപ്പേരുള്ള പ്ലാവിനടുത്തെത്തി. അവൾ വളർന്നിരുന്നു. ആ തണലിൽ നിന്ന് ഒരു ഫോട്ടോ എടുത്തു. അതെ ആഗോളതാപനം കേരളത്തിലും പ്രശ്നങ്ങൾസൃഷ്ടിക്കും.