കോട്ടയം: ലോഗോസ് ജംഗ്ഷൻ -ഗുഡ് ഷെപ്പേഡ് റോഡിലെ 13 മരങ്ങൾ അനധികൃതമായി മുറിച്ചു മാറ്റിയതിൽ പ്രതിഷേധിച്ച് വിവിധ പരിസ്ഥിതി സംഘടനകളുടെ നേതൃത്വത്തിൽ "മരത്തിൽ " ധർണ്ണ നടത്തി. കഴിഞ്ഞ ദിവസം രാത്രിയിൽ നഗര മധ്യത്തിലെ മരങ്ങളാണ് മുറിച്ചുമാറ്റിയത്.റോഡ് വികസനത്തിന്റെ മറവിൽ നഗരസഭയുടെ അനുമതിയില്ലാതെയാണ് ഈ മരങ്ങൾ മുറിച്ചുമാറ്റിയത്.ഇതിനെ തുടർന്നാണ് ജില്ലയിലെ പരിസ്ഥിതി കൂട്ടായ്മ പ്രത്യക്ഷ സമരം സംഘടിപ്പിച്ചത്.
നഗരസഭസെക്രട്ടറി ട്രീ കമ്മിറ്റി വിളിച്ച് ചേർത്തിട്ടില്ല.ജില്ലാ ട്രീ കമ്മിറ്റിയുടെ അനുമതിയില്ല. പൊതുമുതൽനശിപ്പിച്ചവർക്കെതിരെ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നആവശ്യമായിരുന്നു സമരക്കാർ മുന്നോട്ടുവച്ചത്.പ്രസ്തുത മരങ്ങൾ 15 വർഷങ്ങൾക്ക് മുമ്പ് നട്ടവയാണ്. ഉങ്ങ്. നാട്ടുമാവ്, ഞാവൽ.അരയാൽ എന്നീ മരങ്ങളാണ് അനധികൃതമായി മുറിച്ചു മാറ്റിയത്. പ്രൊഫ: സി.പി. റോയി പീറ്റർ നട്ടു പരിപാലിച്ച വഴിയോര തണൽ മരങ്ങൾ ആയിരുന്നു അവ.
പ്രതിഷേധക്കാർ വെട്ടിയ മരങ്ങളുടെ ചുവട്ടിൽ നിന്നും പ്രകടനമായാണ് അവശേഷിക്കുന്ന കൂറ്റൻ മഴ മരത്തിൻ്റെചുവട്ടിൽ എത്തിയത്.പരിസ്ഥിതി പ്രവർത്തകനും ,വൃക്ഷവൈദ്യനുമായ കെ .ബിനു ആണ് യോഗം ഉദ്ഘാടനം ചെയ്തു.കൂറ്റൻ മഴമരത്തിന്റെ മുകളിൽ കയറി പാട്ട കൊട്ടിയാണ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത്'
'നഗരത്തിൽ മരങ്ങൾ നട്ടുപിടിപ്പിച്ച പ്രൊഫ:റോയിപീറ്ററിനെയോഗം പൊന്നാട ചാർത്തി ആദരിച്ചു.അദ്ദേഹത്തിന് കിളിപ്പാത്രം ഉപഹാരമായി നൽകി.യോഗത്തിൽ ജോസ് ചമ്പക്കര അധ്യക്ഷത വഹിച്ചു.വിവിധ പരിസ്ഥിതിസംഘടനകളെ പ്രതിനിധീകരിച്ച്ഗോപാലകൃഷ്ണൻ തപസ്യ .സോജൻ ശ്രീധരൻ.ഗോപു നട്ടാശ്ശേരി,എ .പി തോമസ്.കെ. എ എബ്രഹാം,അഡ്വ: സന്തോഷ് കണ്ണംഞ്ചിറ.രതീഷ് വൈക്കം,അനീഷ് പൂക്കോട്,എന്നിവർ പ്രസംഗിച്ചു.
പ്രത്യക്ഷ സമരത്തിനൊപ്പം നിയമ പോരാട്ടവും തുടരുമെന്ന് ജില്ലാ ട്രീ കമ്മിറ്റി അംഗങ്ങളായ കെ. ബിനുവും, ഡോ:ബി. ശ്രീകുമാറും അറിയിച്ചു. mob:9447157072