the tree healer:കാശാവ് പൂത്തു; നാട്ടിലെ കാശാവിന് ഏറെ വിളിപ്പേരുണ്ട്.

 നാട്ടിലെ കാശാവിന് ഏറെ വിളിപ്പേരുണ്ട്. കൗലി, ആനക്കൊമ്പി, അഞ്ഞമരം കായാമ്പൂ എന്നെല്ലാം ഔഷധ ഗുണമുള്ള ചെടിയാണ്. ഏറിയാൽ ഒരു കാപ്പിയുടെ അത്രയും ഉയരത്തിൽ വളരും. നിറയെ പൂക്കൾ ഉണ്ടാവും, ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് പൂക്കാറുള്ളത്. 16 അടി ഉയരത്തിൽ വരെ വളരും. ചില വിശ്വാസികൾ ശ്രീകൃഷ്ണന് ഏറ്റവും പ്രിയമുള്ള പൂവാണെന്ന് പറയാറുണ്ട്. മറ്റു ചിലർ പറയും കൃഷ്ണ നിറമാണ് പൂവിനുള്ളതെന്ന് 'വയലാർ രചിച്ച്. ദേവരാജൻ മാഷ് ഈ ണം പകർന്ന് ദാസേട്ടൻ ആലപിച്ച നദി എന്ന ചിത്രത്തിൽ ഒരു പാട്ടുണ്ട്. 



കായാമ്പൂ കണ്ണിൽ വിടരും എന്നു തുടങ്ങുന്ന വരികൾ. വർഷങ്ങൾ കഴിഞ്ഞിട്ടും ആ പാട്ട് മലയാളിയുടെ ചുണ്ടിൽ അനസ്വരമായി തുടരുന്നു . വീട്ടിൽ മുറ്റത്തും പറമ്പിലുമായി കുറച്ച് കാശാവ് ഉണ്ട്. അതിൽ ചിലത് പൂത്തു. വായനക്കാരുമായി പങ്കിടുന്നു.