the tree healer:വാകത്താനം വരിക്ക ചുവട്ടിൽ

 

ഇന്ന്പത്തനംതിട്ട ജില്ലയിൽ കല്ലുപ്പാറ സർക്കാർ സ്കൂളിലെ പഠനോത്സവത്തിൽ പങ്കുചേരുന്നതിന്ഞാൻ അവിടെ എത്തി.ഞാൻ എത്തുന്ന കാര്യം എന്റെ പ്രിയപ്പെട്ട സുഹൃത്ത് ലജു എബ്രഹാമിനെ അറിയിച്ചിരുന്നു.അദ്ദേഹം എല്ലാ പരിപാടികളും മാറ്റിവെച്ച് എന്നെ കാണുന്നതിനായി ആ സ്കൂളിൽ എത്തിയിരുന്നു.സ്കൂളിലെ പഠനോത്സവത്തിൽ പങ്കുചേർന്നതിനുശേഷംഅദ്ദേഹത്തിന്റെ ബൈക്കിൽകല്ലുപ്പാറയിലുള്ള കൈതയിൽ മേലെ മുല്ലപ്പള്ളി വീട്ടിലെത്തി.



ഒരുപുരാതന തറവാടാണ് അത്.അവിടെ ലെ ജുഎബ്രഹാമിന്റെഅമ്മ ഉണ്ട്.തങ്കമ്മ എന്നാണ് അമ്മയുടെ പേര് 84 വയസ്സ് പിന്നിട്ടിരിക്കുന്നു.ഞാൻ അമ്മയുമായി സംസാരിച്ചു.ലെ ജു എബ്രഹാംഅദ്ദേഹം നട്ട വ്യത്യസ്തമാർന്ന മരത്തൈകൾ കാണിച്ചുതന്നു ഏകദേശം 140 ഇനങ്ങൾ അതിലുണ്ട്.എടുത്തു പറയേണ്ട കാര്യം വാകത്താനം വരികഎന്ന് പേരോട് കൂടിയ വരിക്കാ പ്ലാവ്നേരിൽ കണ്ടു.അതിൽ നിറയെ വരിക്ക ചക്കകളുണ്ട്.



പ്രസ്തുത പ്ലാവിന്ഏകദേശം 55 വർഷങ്ങൾക്ക് മുകളിൽ പ്രായമുണ്ട്.ഇത് എങ്ങനെയാണ് വാകത്താനത്തു നിന്നുംകല്ലുപ്പാറയിൽ എത്തിയതെന്ന് ഞാൻ ചോദിച്ചു. അപ്പോൾ ലെജു പറഞ്ഞുഎൻ്റെ അമ്മ  വാകത്താനത്തു നിന്നും കല്യാണം കഴിഞ്ഞ് വന്നപ്പോൾ കൊണ്ടുവന്നു നട്ട പ്ലാവിൻ തൈ ആണ് ഇപ്പോൾ വാകത്താനം പ്ലാവായി നിറയെ ചക്ക കായ്ച്ച് നിൽക്കുന്നതെന്ന്.



പണ്ടു കാലത്ത് തൈകൾ , പശു ആണ് , നെല്ല്, പറമ്പിലെ വലിപ്പമുള്ള മരങ്ങൾ ഇതെല്ലാം കല്യാണം കഴിച്ചുവിടുന്ന വീട്ടിലെ പെണ്ണിന് അപ്പൻ കരുതിവെയ്ക്കുന്ന ധനമായിരുന്നു.യാത്രയിൽ ഒരുപാട് അനുഭവങ്ങൾ പങ്കുവെയ്ക്കാനുണ്ട്. ലെജുവിനോട് വാകത്താനം വരിക്കയുടെ ഒരു തൈ വേണമെന്ന് ഞാൻ പറഞ്ഞു. പ്ലാവുകളുടെ ജീവനുവേണ്ടി സ്വജീവിതം മാറ്റിവെച്ച പ്ലാവ് ജയനെ ഈ അവസരത്തിൽ ഓർക്കുന്നു.