the tree healer: നമ്മുടെതല്ലാത്ത കുന്നിനെ പക്ഷിയെ നമ്മൾ പരസ്പരം വിൽക്കുന്നതെങ്ങനെ?

 


ഈ ചോദ്യങ്ങളും ആയിട്ടായിരുന്നു യുവകലാസാഹിതിപാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽഎലപ്പുള്ളിയിലെ ബ്രൂബറിക്കെതിരെപ്രതിഷേധ മാർച്ചും ധർണ്ണയും നടത്തിയത്.യുവകലാസാഹിതി സംസ്ഥാന പ്രസിഡൻ്റ് ആലംകോട് ലീലാകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്യ്തു. ജനറൽ സെക്രട്ടറി ഒ.കെ. മുരളീകൃഷ്ണൻ ' ഞാനും, അഷറഫ് കുറുവട്ടൂരും , M.C ഗംഗാ ധാരൻ തുടങ്ങിവർസംസാരിച്ചു.ബ്രൂവറിഒരു ബൂമറാങ്ങ്             യുവകലാസാഹിതി സിന്ദാബാദ്       എലപ്പുള്ളിയെ പ്ലാച്ചിമടയാക്കരുത്.........................യുവകലാസാഹി തിസിന്ദാബാദ്'.       നമ്മുടേതല്ലാത്ത കുന്നിനെ ചോലെ   നമ്മുടെതല്ലാത്ത കാറ്റിനെ പൂക്കളെ................നമ്മുടെതല്ലാത്ത കുന്നിനെ പക്ഷിയെ  നമ്മൾ പരസ്പരം വിൽക്കുന്നതെങ്ങനെ?.



മദ്യശാല വരുന്നതിന് മുമ്പ് പരിസ്ഥിതി ആഘാത പഠനം നടത്തിയോ?

മദ്യശാല വരുന്നതിന് മുമ്പ് ജനകീയ തെളിവെടുപ്പ് നടത്തിയോ?

ഭൂമി തരംമാറ്റപ്പെടുമോ?



ഫാക്ടറി പ്രവർത്തിപ്പിക്കാനുള്ള 80 ദശലക്ഷം ലിറ്റർ വെള്ളം എങ്ങനെ ലഭിക്കും?

കമ്പിനി മാലിന്യം എവിടെ സംസ്കരിക്കും ?

ഇരുപ്പൂ കൃഷി ഉള്ള പാടം എത്ര ഹെക്ടർ നികത്തേണ്ടി വരും?

പഞ്ചായത്തിലെ ജലത്തിൻ്റെലഭ്യത എത്രമാത്രം ഉണ്ട് ?

ലെഫ്റ്റ് ഗവൺമെൻറ് എന്ന നിലയിൽ ഇത്തരത്തിൽ ഒരു പദ്ധതി വരുമ്പോൾ ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ഘടകകക്ഷികളും പൊതുജന വികാരവും കണക്കിലെടുക്കേണ്ടതല്ലേ?



നൂറുകോടി രൂപ ജി .എസ് .ടി ഇനത്തിൽ അന്യാസംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നത് തടയാനാണ് ഈ പദ്ധതി എന്നതിൽ എത്ര ശരി ഉണ്ട്?

ജലസംഭരണിയിൽ നിന്ന് ലഭിക്കുന്ന മഴവെള്ളം ഉപയോഗിച്ച് ഈ കമ്പനി ഇന്ത്യ മഹാരാജ്യത്ത് എവിടെയെങ്കിലും പ്രവർത്തിച്ച് മാതൃക തെളിയിച്ചിട്ടുണ്ടോ?

സർക്കാരിൻ്റെ2024 -2025 കാലയളവിലെ മദ്യനയം കൂടുതൽ ചർച്ചയ്ക്ക് വിധേയമാക്കണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ട അവസരത്തിൽ എന്തിനാണ് പെട്ടന്ന്ഫാക്ടറിക്കുള്ള പുറപ്പാട്?

അന്യസംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറിയും പലചരക്ക് സാധനങ്ങളും പാലും കേരളത്തിലേക്ക് എത്തുമ്പോൾ കേരളത്തിലെ ജി .എസ് . ടി ഇനത്തിൽ ലഭിക്കേണ്ട എത്ര കോടി രൂപയാണ് നഷ്ടമാകുന്നത് കണക്കുകൾ വല്ലതും ഉണ്ടോ?



കേരളത്തിലെ ഹരിത പഞ്ചായത്തായി തെരഞ്ഞെടുക്കുകയും അവാർഡ് നൽകുകയും ചെയ്തിട്ടുള്ള ഈ എലപ്പുള്ളി പഞ്ചായത്ത് തന്നെ ഇത്തരം ഒരു പദ്ധതിക്ക് തെരഞ്ഞെടുക്കാനുള്ള കാരണമെന്ത്?

പാലക്കാട് ജില്ല ഒരു മഴ നിഴൽ പ്രദേശമായി മാറുകയാണ്. കൃഷിക്കുള്ള വെള്ളവും. കുടിവെള്ളത്തിൻ്റെയും ലഭ്യത്ത കുറഞ്ഞുവരുന്ന ജില്ലയാണ് പാലക്കാട്.മലമ്പുഴ ഡാമിൽ ദിനവും 80 ദശലക്ഷം ലിറ്റർ വെള്ളം കമ്പിനിയുടെ ആവശ്യത്തിലേയ്ക്ക് നൽകാൻ സംഭരണശേഷി ആ ഡാമിനില്ല.



മണ്ണ് കരിമ്പ് കൃഷിക്കും. നെൽകൃഷിക്കും പറ്റിയ മണ്ണാണ് അവിടെ ഹെക്ടർ കണക്കിന് പാടം നികത്തി എന്തിനാണ് കമ്പിനി ?

ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങൾ ഉണ്ട്.അവയ്ക്കൊന്നും ഇന്നേവരെ മറുപടിയില്ല.പരിസ്ഥിതി അജണ്ടയായി പ്രഖ്യാപിച്ചിട്ടുള്ള യുവകലാസാഹിതി പോലുള്ള സാംസ്കാരിക സംഘടന കെ.റയിൽ പദ്ധതി കൊണ്ടു വന്നപ്പോഴും ഇതേ ചോദ്യങ്ങൾ തന്നെയാണ്. ഞങ്ങൾ നിരത്തിയത്.


കേരളത്തിൻ്റെപാരിസ്ഥിതിക ഘടന നഷ്ടമാക്കുന്ന എത്ര വലിയ പദ്ധതി വന്നാലും അതിനെ എതിർക്കും. ആ പട്ടികയിൽ തുരങ്ക പാതയും, ആണവനിലയവും, കടൽ മണൽ ഖനനവും ഉൾപ്പെടും.ലെഫ്റ്റ് റൈറ്റ് ആകുന്നു എന്ന സന്ദേഹം ഏറിവരുന്ന ഈ അവസരത്തിൽ ചർച്ചയ്ക്കായി കുറുപ്പ് അവസാനിപ്പിക്കുന്നു.