teh tree healer: നൂറ്റാണ്ടുകൾ പഴക്കമുള്ള കൂറ്റൻ ഇലഞ്ഞിയുണ്ട് ആ ക്ഷേത്രത്തിൽ; പട്ടിണി മാറ്റിയ മരo


 
കോട്ടയം ജില്ലയിൽ കോട്ടയം -കുമളി റൂട്ടിൽ വാഴൂർ പതിനേഴാം മൈൽ ജംഗ്ഷന് സമീപത്തായി വാഴൂർ ഇലഞ്ഞിക്കൽ വീരഭദ്ര സ്വാമി ക്ഷേത്രം ഉണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള കൂറ്റൻ ഇലഞ്ഞിയുണ്ട് ആ ക്ഷേത്രത്തിൽ 'അങ്ങനെയാണ് ഇലഞ്ഞിക്കൽ ക്ഷേത്രം എന്ന പേരുതന്നെ ഉണ്ടായത്.ഏകദേശം 400 വർഷക്കാലം പഴക്കമുണ്ടെന്നാണ് ഇലഞ്ഞിയുടെ പരിശോധനയിൽ നിന്ന് വ്യക്തമായത്'കേരളത്തിൽ ഇത്രയും പഴക്കം ചെന്ന ഇലത്തിമരംഅത്യപൂർവ്വമായിട്ട് മാത്രമേ കാണാൻ സാധിക്കുന്ന KFRIപറയുന്നു.KFRI -എന്നത് കേരള വന ഗവേഷണ കേന്ദ്രമാണ് അത് സ്ഥിതിചെയ്യുന്നത് തൃശ്ശൂർ ജില്ലയിൽ പീച്ചിയിലാണ്'മരവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങൾക്കും ഉത്തരം നൽകുന്ന ഒരു ഗവേഷണ കേന്ദ്രമാണത്.

2013ൽ പ്രസ്തുത ഗവേഷണ കേന്ദ്രത്തെ സമീപിക്കുകയും അവിടെ നിന്നും ശാസ്ത്രജ്ഞൻമാർ വാഴൂരിൽ ഇലഞ്ഞിക്കൽ എത്തുകയും ,അവർ ഇലഞ്ഞിയെ പരിശോധിക്കുകയും ഉണ്ടായി.2013 മുതൽ കോട്ടയം സോഷ്യൽ ഫോറസ്റ്റ് ട്രീഈ മരത്തിന് ആദരവ് നൽകി പോരുന്നു.വാഴൂർ ഗ്രാമപഞ്ചായത്തിന്റെ പഴക്കം ചെന്ന മരങ്ങളുടെ പട്ടികയിൽ ഈ ഇലഞ്ഞിഉൾപ്പെട്ടിട്ടുണ്ട്.ബ്ലോക്ക് പഞ്ചായത്ത് തയ്യാറാക്കിയ ജൈവവൈവിധ്യ രജിസ്റ്ററിലും പരാമർശം ഉണ്ട്.പ്രദേശവാസികളുടെ പട്ടിണി മാറ്റിയ മരമായിട്ടാണ് ഈ ഇലഞ്ഞിയെ അവിടെയുള്ളവർ ആദരിച്ചു പോരുന്നത്.

ഇലഞ്ഞി പൂക്കുന്ന കാലമായാൽ ഇതിൻ്റെ പൂവ്ശേഖരിച്ച് മാല കോർത്ത്അതുവഴി പോകുന്ന ബസ് ഡ്രൈവർമാർക്കും മറ്റും വിൽക്കുകയും അതിൽ നിന്ന് കിട്ടുന്ന പണം കൊണ്ട് പണ്ടുള്ളവർ ആഹാരം വാങ്ങി കഴിച്ചതായുംനാട്ടുകാർ പറയുന്നുണ്ട്.വാഴൂർ ഗ്രാമപഞ്ചായത്തിലെമുഴുവൻ സ്കൂളിലെ കുട്ടികളെയും പങ്കെടുപ്പിച്ചു ഇലഞ്ഞിയുടെ ചരിത്രം വിവരിക്കുകയും ഉച്ചയ്ക്ക് പുഴുക്ക് നൽകുകയുമുണ്ടായി.അന്ന് ഇലഞ്ഞി മുത്തശ്ശിയുടെ പേരിൽഏർപ്പെടുത്തിയ ആദ്യത്തെ പരിസ്ഥിതി അവാർഡ് എനിക്കാണ് ലഭിച്ചത്.

തുടർന്ന് തുടർച്ചയായി അവിടുത്തെ ഉത്സവവുമായി ബന്ധപ്പെട്ട്എന്നെ ക്ഷണിക്കുകയുംഞാൻ ഉത്സവത്തോടനുബന്ധിച്ച് ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രസംഗിക്കാറുമുണ്ട്.ഇപ്രാവശ്യം ആ ക്ഷേത്രത്തിലെ തിരുവുത്സവത്തോട് അനുബന്ധിച്ചുള്ള നോട്ടീസ് പ്രകാശന ചടങ്ങ് നിർവഹിച്ചത് ഞാനാണ്''ഇക്കാര്യങ്ങൾ ചേർത്ത് ഒരു ലഘു കുറിപ്പ് തയ്യാറാക്കി പോസ്റ്റ് ചെയ്യുന്നു.