ഈ കമ്മിറ്റിക്ക് ചിലപ്പോൾ നേരിട്ട് സ്ഥലം സന്ദർശിച്ചു തീരുമാനങ്ങൾ എടുക്കേണ്ടതായി വരും. അങ്ങനെ ജില്ലാ പഞ്ചായത്ത് ചുമലപ്പെടുത്തിയ ഉദ്യോഗസ്ഥനും സോഷ്യൽ ഫോറസ്ട്രി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരും ഞാനും ഉൾപ്പെടുന്ന ടീമാണ് വൈക്കത്ത് ചില മരങ്ങൾ നേരിൽ കാണുന്നതിന് രാവിലെതന്നെ യാത്രതിരിച്ചത്.
വൈക്കത്ത് അടുക്കാറായപ്പോൾ എ .സി എ.ഫി'ന്റെ വിളി വന്നു.അവിടെ ഒരുകാവ് സന്ദർശിക്കണമെന്നും 'അതിനെക്കുറിച്ചുള്ള റിപ്പോർട്ട് വേണമെന്ന് മായിരുന്നു നിർദ്ദേശം.അങ്ങനെ വൈക്കം മഹാദേവക്ഷേത്രത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ളതിരുവിതാംകൂർ ദേവസ്വം ബോർഡ് വകക്ഷേത്രങ്ങളിൽ ഒന്നായ കാലാക്കൽ ദേവസ്വംക്ഷേത്രം സന്ദർശിക്കുകയുണ്ടായി.
എത്രയോ കാലമായി ഞാൻ വൈക്കം ക്ഷേത്രത്തിൽ പോകാറുണ്ട് എന്നാൽ അതിനടുത്തായി ഏകദേശം ഒരേക്കർ സ്ഥലത്ത് വ്യാപിച്ച നിൽക്കുന്ന കാവ് സസ്യങ്ങളോട് കൂടിയ ഈ ക്ഷേത്രം ഇന്നേവരെ ഞാൻ സന്ദർശിച്ചിട്ടില്ല.
ഈ ക്ഷേത്രത്തിന് ഒരുപാട് വിളി പേരുണ്ട്.കാലാക്കൽ വല്യച്ഛൻ എന്നും 'നന്ദികേശൻ എന്നും.കാലാക്കൽ കാവെന്നും,കാവുടയോൻ എന്നും വിളിപേരുണ്ട്.
ശിവൻ്റെ ഭൂതഗണങ്ങളിൽ പ്രധാനിയാണ് ഘണ്ഠാകർണ്ണൻ നന്ദികേശൻ എന്നും വിളിക്കും.ആ പ്രതിഷ്ഠയാണ്ഈ കോവിലിൽ ഉള്ളത്.വൈക്കത്തപ്പൻ ദേശം ചുറ്റി യാത്ര തിരിക്കുന്ന വേളയിൽ കാലാക്കൽ ക്ഷേത്രത്തിൽ നിന്നും ഉള്ള ഉടവാൾഎഴുന്നൊള്ളിച്ച് വൈക്കത്തപ്പന്റെപിന്നിലായിപ്രദക്ഷിണം ചെയ്യുന്ന ചടങ്ങ് പ്രസിദ്ധമാണ്.
ഇത്തരത്തിലൊരു സങ്കല്പം തമിഴ്നാട്ടിൽ പളനിയിൽ നിലവിലുണ്ട്.ആറ് മുരുകന്മാരുടെ സംഗമസ്ഥലം ആണല്ലോ തമിഴ്നാണ്.ഈ ആറു മലകളും കാത്തു രക്ഷിക്കേണ്ട ചുമതല പളനിയിലുള്ള കൂറ്റൻ പ്രതിഷ്ഠ (ഹിഡുംബൻ) - ന് ഉള്ളതാണ്.ഹിഡുംബൻ മലകളുടെ കാവലാളായി അറിയപ്പെടുന്നു.വർഷങ്ങൾക്കു മുൻപ് കാലാക്കൽ നല്ല കാവായിരുന്നു .തെളിവുകൾ ഏറെയുണ്ട്.കാട്ടു വള്ളികളും ജൈവ സമ്പത്തും കൊണ്ട് നിബിടമാണ് ആ പ്രദേശം. മരങ്ങൾ + വള്ളി + ജലം = കാവ് എന്നാണ് നിർവചനം.പല കാവുകളും വെട്ടിത്തെളിച്ചാണ് ക്ഷേത്രങ്ങൾ ഉണ്ടാക്കിയതെന്ന് നമുക്കറിയാം.അത്തരത്തിൽ ഒരു കാവായിരുന്നു കാലാക്കൽ കാവ്'
ഈ കുറിപ്പ് തയ്യാറാക്കാൻ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്.വർഷം 15 ആയി ഞാൻ ഈ കമ്മിറ്റിയിൽ തുടരുന്നു എങ്കിലും ഒരിക്കൽപോലും ദേവസ്വത്തിന്റെ കീഴിലുള്ള അമ്പലത്തിലെ ഭരണസമിതി ഇത്തരത്തിൽ ഒരു കത്ത് ഞങ്ങടെ കമ്മറ്റിക്ക് കൈമാറിയിട്ടില്ല.കത്ത് വായിച്ചപ്പോൾ അത്ഭുതം ആണ്.അവരുടെ ക്ഷേത്രത്തിനകത്തുള്ള കാവ് സംരക്ഷിക്കണമെന്നും മറ്റൊരു വികസന പ്രവർത്തനങ്ങൾക്കും ആ പ്രദേശം വിട്ടു നൽകരുത് അതിനു വേണ്ടുന്ന സഹായങ്ങൾ ഈ കമ്മിറ്റിയുടെ ഭാഗത്തുനിന്നും ഉണ്ടാവണം എന്നുമാണ് കത്തിന്റെ ഉള്ളടക്കം.ഞങ്ങൾ ഏറെ സന്തോഷമായി ഈ കത്തിന്റെ പിന്നിൽ എന്ത് എന്താണ് എന്നതിനെ സംബന്ധിച്ച് ഞങ്ങൾ ചെറിയ അന്വേഷണം നടത്തി.ചിലർക്ക് ആ കാവിനുള്ളിൽ ഒരു സ്റ്റേജ് നിർമ്മിക്കണമെന്നുള്ള താൽപര്യം കടന്നുകൂടി.അതാണ് ഇപ്പോഴുള്ള ഭരണസമിതിയെ അസ്വസ്ഥമാക്കിയത്.എന്നാൽ കാവിനുള്ളിൽ യാതൊരുവിധ നിർമ്മിതികളും ആവശ്യമില്ല എന്ന തീരുമാനമാണ് ഞങ്ങൾ കൈക്കൊണ്ടത്.ഏതെങ്കിലും തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയാണെങ്കിൽ അതിന് ജില്ലാ ട്രീ കമ്മിറ്റിയുടെ അനുമതി വേണമെന്ന് കൂടി ഞങ്ങൾ ബന്ധപ്പെട്ടവരെ അറിയിക്കും.തിരുവിതാംകൂർ ദേവസ്വത്തിന്റെ കീഴിൽകാവ് സംരക്ഷണത്തിന് പ്രത്യേക പ്രോജക്ട് തയ്യാറാക്കി നടപ്പിലാക്കുന്ന സമയത്താണ് ചിലർ ഭരണസമിതിയുടെ മറവിൽ ചില അമ്പലങ്ങളിൽ തട്ടുവളർത്തിയ ഔഷധസസ്യങ്ങളും അപൂർവ്വം മരങ്ങളും യാതൊരു അനുമതിയും ഇല്ലാതെ പെട്ടിമാറ്റുന്നതിനുള്ള ശ്രമം നടത്തിവരുന്നത്.ഭരണസമിതി അധികാരത്തിലേറിയാൽ അതിൻ്റെ മറവിൽ മരങ്ങൾമുറിച്ചു മാറ്റാനുള്ള ചിലരുടെ ശ്രമം ഇതിനോടകം പല അമ്പലങ്ങളിലും കണ്ടു.അങ്ങനെ നോക്കുമ്പോൾ ഒരു കാവ് സംരക്ഷിക്കുന്നതിന് ക്ഷേത്ര ഉപദേശക സമിതിയോടൊപ്പം നിലകൊള്ളണം എന്ന് കാണിച്ച് കത്ത് തന്നത് ഏറെ സന്തോഷം ജനിപ്പിക്കുന്ന കാര്യമാണ്.
വടിവഴിപാട്ഉള്ള ഒരു കാവാണ് 'ആലപ്പുഴയിലെ പ്രധാനപ്പെട്ട അമ്പലങ്ങളിൽ വടിവഴിപാട് നടത്താനുള്ള പാള ലഭിക്കാത്ത സാഹചര്യം നിലവിലുണ്ട്.അവിടെനിന്ന് ഒരു പരിസ്ഥിതി പ്രവർത്തകൻ പറയുകയുണ്ടായി ഞങ്ങൾ അമ്പലത്തിന്റെ ചുറ്റും കവുങ്ങ്നട്ടുപിടിപ്പിക്കുന്നശ്രമത്തിലാണെന്ന്'വടി വഴിപാടിനുള്ള പാള ലഭിക്കാത്ത സാഹചര്യം അത് മുന്നിൽകണ്ട് അങ്ങനെയെങ്കിലും കുറച്ച് തൈകൾ അമ്പലപ്പറമ്പിൽ നടുന്നതിനുള്ള ശ്രമത്തിലാണ് ആലപ്പുഴയിലെ ചില പരിസ്ഥിതി പ്രവർത്തകർ.
ഞാൻ ആ കാവിനടുത്ത് നിന്ന് ഒരു ചിത്രം എടുത്തു.44 ഡിഗ്രി ചൂട് അനുഭവപ്പെടുന്ന ഈ അവസരത്തിൽ പോലും 22 ഡിഗ്രി ചൂട് മാത്രമാണ് കാവിൽ എനിക്ക് ഇന്ന് അനുഭവപ്പെട്ടത്.എത്രമാത്രം മരങ്ങളും വള്ളികളും പ്രകൃതിയുടെ പച്ചപ്പ് സംരക്ഷിക്കുന്നതിനോടൊപ്പം ആവാസ വ്യവസ്ഥാ നിലനിർത്തുന്നതിൽ അവരുടേതായ പങ്കുവഹിക്കുന്നു എന്ന് നേരിട്ട് അറിയാം.ആ അറിവിൽ നിന്നാണ് ഇത്തരത്തിൽ ഒരു കുറിപ്പ് വായനക്കാർക്ക് തയ്യാറാക്കുനത്.കാവുടയോൻ്റെ സംരക്ഷണം ജില്ലാ ട്രീ കമ്മിറ്റിയുടെ ഭാഗം കൂടിയാണ്. വൈക്കം ക്ഷേത്രത്തിൽ എത്തുന്ന വിശ്വാസികൾ കാവുടയോൻ്റെ മൂന്നിലെത്തി ആ കാവ്കണ്ടു മടങ്ങണം.