the tree healer:ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലത്തിനടുത്തുള്ള കുളക്കരയിൽ തൈ നട്ടു

 


ചട്ടമ്പിസ്വാമികളുടെ101-ാം സമാധി ദിനമായിരുന്നു. കഴിഞ്ഞ വർഷം മുതൽ കൊല്ലത്തെ സമാധിസ്ഥലമായ പന്മനയിലേയ്ക്ക് വാഴൂർ തീർത്ഥപാദാശ്രമത്തിൽ നിന്നും തീർത്ഥാടന യാത്ര സംഘടിപ്പിച്ചു പോരുന്നു.



 കഴിഞ്ഞ വർഷം ആ യാത്രയിലെ ഒരു അംഗമായിരുന്നു ഞാൻ. അന്ന് തൃശൂരുനിന്ന് സംഘടിപ്പിച്ച കുളവെട്ടിയുടെ തൈയ്യുമായിട്ടാണ് തീർത്ഥപാദ ആശ്രമത്തിൽ നിന്നും യാത്ര തിരിച്ചത്. 

സ്വാമികളുടെ സമാധി സ്ഥലത്തിനടുത്തുള്ള  കുളക്കരയിൽ അന്ന്  ആ  തൈ നട്ടു. 



ഒരു വർഷത്തിനു ശേഷം തീർത്ഥാടക സംഘത്തിനൊപ്പം ഞാനും സമാധിസ്ഥലത്തെത്തി. കുളക്കരയിലെ കുളവെട്ടി തൈ ഇന്ന് ചെറുശിഖരങ്ങളുമായി വളർന്ന് നിൽപ്പുണ്ട്. അടുത്ത വർഷം വീണ്ടും കാണമെന്ന് പറഞ്ഞ് ഞങ്ങൾ പിരിഞ്ഞു.