പാലക്കാട് ജില്ലയിലെ ചരിത്ര പ്രസിദ്ധമായ 'ചേർപ്പുളശ്ശേരിയിലുള്ളപുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിൽ എത്തി. അവിടെ നവീകരണ പ്രവർത്തനങ്ങളും പുന:പ്രതിഷ്ഠാ ചടങ്ങുകളും ഉടൻ പൂർത്തീകരിക്കും. അതിനു മുന്നോടിയായി ശ്രീകോവിലിനുള്ളിൽ ആൽ നട്ടിരുന്നു. പരിസ്ഥിതി പ്രവർത്തകനായിട്ടുള്ള രാജേഷ് അടക്കാപുത്തൂർ ആണ് എന്നെ വിളിച്ചത്. അദ്ദേഹം കലാകാരനാണ്. സംസ്കൃതി എന്ന പരിസ്ഥിതി സംഘടന ഉണ്ട്.
അവർ എല്ലാ വർഷവും ഒരു മരതൈ പ്രചരിപ്പിക്കും 'വർഷം മുഴുവൻ ഉദാഹരണത്തിന് 2025-ൽ അവർ വേപ്പിൻ തൈകളാണ് പ്രചരിപ്പിക്കുന്നത് അവരുടെ ലക്ഷ്യം 2025 എണ്ണമാണ്. 25 വർഷക്കാലമായി പരിസ്ഥിതി രംഗത്ത് പ്രവർത്തിക്കുന്നു. മണ്ണിനോട് കലഹമില്ല. മനുഷ്യരോട് കലഹമില്ല. തൈപറിച്ചു കളയുന്നവരോട് കലഹമില്ല. അധിക്ഷേപിക്കുന്നവരോട് കലഹമില്ല. പക്ഷേ അവർ തൈകൾ നട്ടുകൊണ്ടേയിരിക്കും. അങ്ങനെയാണ് അമ്പലത്തിലെ ശ്രീകോവിലിനുള്ളിലുള്ള രണ്ട് അരയാൽതൈകൾ അവർഎത്തിച്ചതും നട്ടതും.
ഇപ്പോൾ ആലിൻ്റെ ഇലകൾ കൊഴിഞ്ഞു. ഉണങ്ങി തുടങ്ങി. അതിൻ്റെകാരണം കണ്ടെത്താനാണ് എന്നെ ക്ഷണിച്ചത്. ഞാൻ എത്തി. പരിശോധിച്ചു. മരുന്ന് കൂട്ട് പറഞ്ഞു കൊടുത്തു രാജേഷിന് ഏറെ സന്തോഷം.
പിരിയാൻ നേരത്ത്. അന്നാട്ടിലെ പരിസ്ഥിതി പ്രവർത്തകനായിരുന്ന അന്തരിച്ച രാമൻ എഴുച്ഛൻ നട്ട പേരാൽചുവട്ടിൽ ഞങ്ങളെത്തി. രാജേഷിൻ്റെ സുഹൃത്ത് ജയൻ സംസ്കൃതിയും ഉണ്ട്. എനിക്ക് വേപ്പിൻ തൈ സമ്മാനിച്ചു. അത് വീട്ടിൽ കൊണ്ടുവന്ന് നട്ടു. നവീകരണ കമ്മിറ്റിയുടെ ആദരവും സ്വീകരിച്ചു.