ഇപ്പോൾ ഓടപ്പഴത്തിൻ്റെ സീസണാണ്. കോട്ടയം ജില്ലയിൽ കാനത്ത് ഏതാനും വർഷങ്ങൾ മുമ്പുവരെ ഒരു ഓട തൈമരം ഉണ്ടായിരുന്നു. ഇപ്പോൾ ഇല്ല. അത് കായ്ച്ചപ്പോൾ കാണുന്നതിനും വിത്തു ശേഖരിക്കുന്നതിനും തൊടുപുഴയിൽ നിന്നും ഒരു പരിസ്ഥിതി സുഹൃത്ത് എത്തിയ കാര്യം ഓർമ്മയുണ്ട്.
ആ പുരയിടത്തിലും വികസമെത്തി ഓട തൈ ചുവടോടെ വെട്ടിമാറ്റി തീയിട്ട് വികസനം സാധ്യമാക്കി. ഭാഗ്യവശാൽ ഈ ഉടമ ഉത്തരത്തിലുള്ള പ്രവർത്തി ചെയ്യ്ത് അപൂർവ്വ ഇനവള്ളിച്ചെടിയെ നശിപ്പിക്കുന്നതിനു മുമ്പായി അതിൻ്റെ ചുവട്ടിൽ വളർന്ന ഒരു തൈ ഞാൻ കൊണ്ടുവന്ന് വീട്ടുമുറ്റത്ത് നടന്നു.
ഇന്ന് അത് വളർന്നു എൻ്റെ പരിചരണം ആ ചെടിക്കുണ്ട്. ഓടപ്പഴതൈയ്ക്ക് മലയാളികളുടെ ഇടയിൽ സ്ഥാനം ഉണ്ടാക്കി തന്നത് കലാഭവൻ മണിയാണ്.