തുടർന്ന് ഈ കമ്പനി തുടങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലം നേരിൽ കാണുന്നതിന് ഞങ്ങൾ പോയി.ഇരിപ്പൂകൃഷി നടത്തുന്ന പാടങ്ങളാണ്ആ പ്രദേശത്ത് ഏറെ ഉള്ളത്.കരിമ്പനകൾ തലയുയർത്തി നിൽക്കുന്ന ഗ്രാമീണ റോഡുകളിലൂടെ ഞങ്ങടെ വാഹനം സ്ഥലം ലക്ഷ്യമാക്കി നീങ്ങി.റോഡ് നിറയെ ചെമ്മരിയാടുകൾ ഉണ്ടായിരുന്നു.ഒരു ഗ്രൂപ്പിൽ അഞ്ഞൂറും ആയിരവും ഒക്കെയുള്ള ആട്ടിൻ കൂട്ടങ്ങളാണ് ഉള്ളത്.
ഇവരെ മേയ്ക്കുന്നതിനായി സംഘാംഗങ്ങൾ ഉണ്ട് അവരും കുടുംബസമേതം ആണ് യാത്ര'വഴിതെറ്റി പോകുന്ന ആളുകളെ കൊണ്ടുവന്ന് ഗ്രൂപ്പിൽ ആക്കുന്നതിന് പരിശീലനം ലഭിച്ച നാടൻ നായയും കൂടെ ഉണ്ട്.യാത്രയിൽ ഉണ്ടായിരുന്ന സുഹൃത്തുക്കളോട് ഇതു പകർത്തണമെന്ന് ഞാൻ ആവശ്യപ്പെട്ടു.ഈ ആട്ടിൻകൂട്ടം തമിഴ്നാട്ടിൽ നിന്നാണ് പാലക്കാട്ടെ പാടശേഖരങ്ങൾ തേടി എത്തുന്നത്.
വിളവെടുപ്പിനു ശേഷം ഉള്ള പാട ശേഖരങ്ങളിൽ ഇവയെ വൈകുന്നേരങ്ങളിൽ ഇറക്കി കിടത്തും പിറ്റേന്ന് രാവിലെ ആകുമ്പോൾ ആട്ടിൽ കാഷ്ടവും മൂത്രത്താലും ആ കണ്ടു o നിറഞ്ഞിരിക്കും.രാസവള പ്രയോഗത്തിൻ്റെ ഇരട്ടി ഗുണം ഇതു മൂലം ഉഴുത് കൃഷി ഇറക്കുമ്പോൾ നെൽകർഷകന് വിളവ് ലഭിക്കും. പാലക്കാട് ഈ രീതി വർഷങ്ങളായി നിലവിൽ ഉണ്ട്. വേനൽക്കാല വിളവെടുപ്പിനു ശേഷമാണ് പട്ടി ഇടുന്നത്. മഴക്കാലമായാൽ താറവ് കോഴികളുടെ വരവാരി. രാവിലെ മുട്ട പെറുക്കാം. ഇവയുടെ കാഷ്ടവും നെൽ ചെടിക്ക് വളമായി മാറും.രാസവള പ്രയോഗങ്ങൾ ഇല്ലാതെ മണ്ണിൻ്റെ വളം അതേപടി നിലനിർത്തുന്നത് മനുഷ്യർ കണ്ടെത്തിയ മാർഗ്ഗം. ഇന്ന് പാലക്കാട്ടു നിന്നും ഇത്തരം കാഴ്ചകൾ മായുകയാണ്.സ്ഥിരമായി പട്ടി ഇടുന്ന കണ്ടങ്ങളെ പട്ടിക്കണ്ടം എന്ന വിളിപ്പേരും ഉണ്ട്.
കണ്ടം പ്രധാനമായും (പാടം) രണ്ടു തരത്തിൽ ഉണ്ട്. വിളവ് കൂടുതൽ തരുന്ന പാടശേഖരങ്ങൾ കാലേക്കണ്ടം എന്ന പേരിലും കുറച്ചു വിളവു കിട്ടുന്ന പാടശേഖരം പൊറ്റക്കണ്ടം എന്ന പേരിലും അറിയപ്പെടുന്നു