കേരളത്തിലെ സ്കൂളുകളിൽ രണ്ട് ഉത്സവങ്ങളാണ് നടക്കാറുള്ളത്.പ്രവേശനോത്സവംമറ്റൊന്ന് പഠനോത്സവം. ഇപ്രാവശ്യം ഞാൻ മൂന്ന് പഠനോത്സവങ്ങളിൽ ആണ് പങ്കെടുത്തത്.സ്വന്തം സ്കൂളിലെ പഠനോത്സവം അയൽപക്ക സ്കൂൾ ആയ എസ്. എ .എൽ .പി .എസിലെ പഠനോത്സവം 'മറ്റൊന്ന് പത്തനംതിട്ട ജില്ലയിൽ കല്ലുപ്പാറ ഗവൺമെൻ്റ്ഹൈസ്കൂളിലെ പഠനോത്സവം. എല്ലാം മികച്ചതായിരുന്നു.
കുട്ടികളുടെ പങ്കാളിത്തം 'അധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും അടങ്ങുന്ന പൊതുവിടത്ത് കുട്ടികൾ വിവിധ വിഷയങ്ങളിൽ ഉള്ള മികവ് തെളിയിക്കുന്ന പരിപാടികളോടെ നാടിൻറെ ഉത്സവമാക്കി മാറ്റി.അധ്യാപകർ അതാത് വിഷയങ്ങളിൽ പാഠഭാഗവുമായി ബന്ധപ്പെട്ട അനുബന്ധ പരിപാടികൾഅവതരിപ്പിക്കുന്നതിന് കുട്ടികളെ സജ്ജമാക്കി.
ഓരോ അധ്യാപകരുടെയും വിഷയങ്ങൾ പൊതുവേദിയിൽ അവതരിപ്പിക്കുമ്പോൾ അതിന് പിന്നിൽ കുട്ടികളുടെ കൂട്ടായ്മ ഒരുക്കുന്നതിൽ അധ്യാപകരുടെ പങ്ക് വലുതാണ്.ഓരോരുത്തരും അവരുടെ വിഷയങ്ങൾ മോശമാക്കരുത് എന്ന ഒറ്റ വാശിയിലായിരുന്നു കുട്ടികളെ പരിശീലിപ്പിച്ചെടുത്തത്.
കുട്ടികൾ സ്വാഗതമുതൽ അധ്യക്ഷ സ്ഥാനം അലങ്കരിച്ച് നന്ദിയും പറഞ്ഞു പിരിയുമ്പോൾ പുതുതലമുറയിലെ വിദ്യാഭ്യാസത്തിൻറെ ഉത്തമ മാതൃകയായി പഠനോത്സവങ്ങൾ മാറി.നമ്മുടെ ചെറുപ്പത്തിൽ ഇത്തരത്തിലുള്ള പരിപാടികൾ ഇല്ലല്ലോ എന്നോർക്കുമ്പോൾ ഇപ്പോൾ ദുഃഖം തോന്നും '
രാവിലെ പത്തനംതിട്ട ജില്ലയിലെപ്പാറ ഗവൺമെൻറ് ഹൈസ്കൂളിലെ കുട്ടികളുടെ നാസിക് ഡോൾവായന ഏറെ ഹൃദ്യമായിരുന്നു.
അവർ ഒരുമിച്ച് സ്കൂളിൻ്റെമുന്നിലുള്ള കൊച്ച് ടൗണിൽ കേന്ദ്രീകരിച്ച്വിവിധങ്ങളായ പഠന പ്രവർത്തനങ്ങൾ അവതരിപ്പിച്ചു'
തുടർന്ന് നാസിക് ഡോളിന്റെ അകമ്പടിയോടെ അവർ സ്കൂൾ കോമ്പൗണ്ടിൽ എത്തിച്ചേർന്നു.ഞങ്ങളുടെ അയൽപക്ക സ്കൂളിൽ അമ്മമാരും കുരുന്നുകളും ചേർന്ന് ചക്ക വെട്ടി വേവിച്ച പരിപാടിക്ക് ശേഷം കുട്ടികൾക്ക് നാലുമണി കാപ്പിയും ചെക്കപ്പുഴുക്കും നൽകിയത് അനുഭവമായിരുന്നു.വിദ്യാഭ്യാസ മേഖലയിലെ ഇത്തരത്തിലുള്ള കൂട്ടായ്മ മാറ്റങ്ങൾക്ക് വഴിയാകും എന്ന് ഉറച്ചു വിശ്വസിക്കുന്നു.
പരിപാടി കഴിഞ്ഞ് കിളിപാത്രവും കുട്ടികൾക്ക് വിതരണം ചെയ്ത്സ്മാർട്ട് കഞ്ഞിപ്പുരയിൽ നിന്നും ഉച്ചയോണം കഴിച്ച് തമിഴ്നാടൻ പപ്പടവും കൂട്ടി ഭക്ഷണം കഴിഞ്ഞ് സ്കൂൾവിട്ട് ഇറങ്ങുമ്പോൾ മനസ്സിന് ഏറെ സന്തോഷം നൽകുന്ന പരിപാടിയിൽ പങ്കെടുത്ത് എന്ന വിശ്വാസമായിരുന്നു എന്നെ കീഴടക്കിയത്.
രണ്ട് ഉത്സവങ്ങൾ സ്കൂളിനെ മനോഹരമാക്കുന്നു.പ്രവേശനോത്സവം 'മികവുത്സവം 'സർക്കാറിന് എല്ലാവിധ ആശംസകളും