the tree healer: മാങ്കോസ്റ്റീന് ചികിത്സ നൽകി.

 കോട്ടയം ജില്ലയിൽ കാനത്ത് സുരേഷ് കുമാർ ശാന്ത ഭവൻ എന്ന വ്യക്തിയുടെ വീട്ടുമുറ്റത്തായിരുന്നു മാങ്കോസ്റ്റീൻമരം ഉണ്ടായിരുന്നത്.വൃക്ഷ ചികിത്സയിൽ216 മത് മരത്തിനായിരുന്നു ഇന്നത്തെ ചികിത്സ'. ഞാനും ഓട്ടോ സുഹൃത്തും 'ഫോട്ടോഗ്രാഫർ സുധീഷു മായിരുന്നു അവിടെത്തിയത്. മരത്തിന് മുകൾ ഭാഗംമുതൽ ഉണക്ക് വ്യാപിച്ചിട്ടുണ്ടായിരുന്നു.

നല്ല ഇലചാർത്ത് ഉള്ള മരമാണ് മാങ്കോസ്റ്റീൻ അതുകൊണ്ട് വേനൽക്കാലത്ത് തണലും വെള്ളവും ആവശ്യമാണ്.സുരേഷ് പറഞ്ഞത് മാങ്കോസ്റ്റീന് തണൽ നൽകിയ ഒരു മരം ഉണ്ടായിരുന്നു കഴിഞ്ഞ ദിവസം അതിൻ്റെ തണൽ ഭാഗം വെട്ടിമാറ്റി. പിറ്റേന്നു മുതൽ മാങ്കോസ്റ്റിൻ്റെ പച്ചപ്പിന് ഉണക്കു ബാധിച്ചു.ഇടയ്ക്ക് ഞാനുമായി സുരേഷ് സംസാരിച്ചപ്പോൾ ചുവട്ടിൽ ചെയ്യാനുള്ള ചെറിയ മരുന്ന് കൂട്ട് പറഞ്ഞിരുന്നു. 

പക്ഷേ ഫലം കണ്ടില്ല. തുടർന്ന് സുരേഷിൻ്റെ വീട്ടിൽ ചെന്ന് മരം നേരിൽ കണ്ട് ഉണക്കുവന്ന ഭാഗങ്ങൾ മുറിച്ചു മാറ്റിച്ചു. തുടർന്ന് ഇന്ന് മരുന്ന് ചെയ്യ്തു.ബഷീറിൻ്റെ പ്രിയപ്പെട്ട മാങ്കോസ്റ്റിൻ രക്ഷപെട്ടിരുന്നെങ്കിൽ ........