the tree healer: ഫോട്ടോഗ്രാഫി മത്സരം സജില എസ് വിജയിച്ചു



വാഴൂർ മേജർ കൊടുങ്ങൂർദേവി ക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവം ഏപ്രിൽ 10ന് കൊടിയിറങ്ങി. വാഴൂരിലെ പ്രിയപ്പെട്ട കലാകാരനും സുഹൃത്തുമായസുനിൽ ഡാവിഞ്ചിയുടെ നേതൃത്വത്തിൽ കലാ ഗ്രാമം നടന്നുവരുന്നു.

ചിത്രരചന പഠിക്കുന്ന കുട്ടികളുടെ പടങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു വലിയ ഇടമായി ഇന്ന് കലാഗ്രമം മാറി.ഇപ്രാവശ്യം 50 -ൽപരം കുട്ടികളുടെ ചിത്ര രചനയാണ് വെളിച്ചം കണ്ടത്.

ഞാനും, സുനിലും സുധീഷും കൂട്ടായി തുടർ പരിപാടികൾ ആസൂത്രണം ചെയ്തു.സുധീഷ് -എം .ജി സർവകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം
 കരസ്ഥമാക്കിയ ശേഷം സ്വന്തമായി വാഴൂർ ന്യൂസ്  
എന്ന പേരിൽ ഒരു ചാനൽ പ്രവർത്തിപ്പിക്കുന്നു.  മറ്റു സമയങ്ങളിൽ പത്രപ്രവർത്തനം നടത്തുന്നു. ഞങ്ങൾ കൂട്ടായി എടുത്ത തീരുമാനത്തിന്റെ ഭാഗമായി എല്ലാവർഷവും 'കലാഗ്രാമം കേന്ദ്രമാക്കി ഒരു മത്സരം സംഘടിപ്പിക്കാൻ തീരുമാനിച്ചു. വേനൽക്കാലത്ത് ദാഹിച്ചുവരുന്ന കിളികൾ പാത്രങ്ങളിൽ നിന്നും വെള്ളം കുടിക്കുന്ന പടം മൊബൈലിൽ ചിത്രീകരിച്ച് അത് ഞങ്ങൾക്ക് അയച്ചു തന്നാൽ മികച്ച ഫോട്ടോയ്ക്ക് സമ്മാനം നൽകുന്ന പരിപാടിക്ക് തുടക്കമിട്ടു. 



ഇപ്രാവശ്യം നേട്ടം കൈവരിച്ചത് സജില എസ് -എന്ന ടീച്ചർക്കാണ് . ടീച്ചർ ബി എം എം ഹയർ സെക്കൻഡറി സ്കൂൾ പാമ്പാടിയിലെ അധ്യാപികയാണ്.ആ സ്കൂളിലെ യോഗ പഠിപ്പിക്കുന്ന അധ്യാപകൻ ഡോക്ടർ രാജേഷ് കടമാഞ്ചിറ ഞങ്ങളുടെ സുഹൃത്താണ്. 



ശ്രീമദ്  നാരാരായൺ മിഷൻ വിതരണം ചെയ്തകിളിപ്പാത്രങ്ങൾ ആ സ്കൂളിലും ഞങ്ങൾ സൗജന്യമായി നൽകി.അതിൽ ഒരു കിളിപാത്രം ടീച്ചർ വാങ്ങി വീട്ടിൽ കൊണ്ടുപോയി.അതിൽ വെള്ളം നിറച്ചു.പക്ഷേ ആദ്യദിവസം കിളികൾ വെള്ളം കുടിക്കുന്നതിനെത്തിയില്ല.പിന്നീട് കാക്കയാണ് വെള്ളം കുടിക്കാൻ എത്തിയത്.തുടർന്ന് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ നിരവധി കിളികൾ വെള്ളം കുടിക്കാൻ പാത്രത്തിനരികി ലെത്തി.എന്നാൽ കാക്ക അവരെ വിരട്ടി ഓടിച്ചു.ഒടുവിൽ കാക്കയുമായി മറ്റ്കിളികൾസംസാരിച്ച് എല്ലാവർക്കും വെള്ളം കുടിക്കുന്നതിനുള്ള അവസരം അവർ തനിയെ ഉണ്ടാക്കി.



ഒടുവിൽ വിവരമറിഞ്ഞ് വെള്ളം കുടിക്കുന്നതിന് വേണ്ടി കവളംകാലിയും എത്തി.ക്ലാ ......ക്ലാ ...... ക്ലീ..... ക്ലീ......ക്ലൂ .......ക്ലൂ...സുരേഷ് തിരിഞ്ഞു നോക്കി മുറ്റത്തൊരു മൈന ....... ഈ പാഠഭാഗങ്ങൾ ഓർമ്മ വന്നു.ടീച്ചർ തൻ്റെ മൊബൈലിൽ പടം എടുത്തു.രാജേഷ് ആ സ്കൂളിലെ ഇത്തരത്തിലുള്ള മുഴുവൻ ഫോട്ടോകളും കളക്ട് ചെയ്ത് ഞങ്ങൾക്ക് അയച്ചുതന്നു.പലയിടങ്ങളിൽ നിന്നും നിരവധി ഫോട്ടോകളാണ് ഞങ്ങൾക്ക് എത്തിച്ചേർന്നത്.അതിൽ നിന്നും ടീച്ചർ പക ർത്തിയ ഫോട്ടോസമ്മാനാർഹമായി.



ഏപ്രിൽ 10 പരിസ്ഥിതി പ്രവർത്തകരും പക്ഷി സ്നേഹികളും ഓർത്തിരിക്കണം.കണ്ണൂർ ജില്ലയിലെ ഉളിക്കൽ എന്ന സ്ഥലത്ത്റോഡിനോട് ചേർന്ന് ഒരു കടമുറി ഉണ്ടായിരുന്നു.വർഷങ്ങളായി നടന്ന കേസിന്റെ ഭാഗമായി ആ കടമുറി കോടതിയിൽ സ്റ്റേ ചെയ്തു.ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ അയൽവാസികൾ കടക്കുള്ളിലേക്ക് ഗ്ലാസിട്ട ഭാഗത്ത് കൂടിഒക്കെ നോക്കി അപ്പോൾ അവിടെ മുറിക്കുള്ളിൽ ഒരു അങ്ങാടി കുരുവിയെ കണ്ടു.

അതിന് വെള്ളമില്ല.ആഹാരവുമില്ല.നാട്ടുകാർ ഒരു ചെറിയ വിടവിലൂടെ നൂലിൽ കെട്ടി വെള്ളവും ആഹാരവും എത്തിച്ചു.എന്നാൽ അവശയായ കി ളിക്ക് ഇതൊന്നും കഴിക്കാനുള്ള ത്രാണി ഇല്ലായിരുന്നു.നാട്ടുകാർ സംഘടിച്ച് ജില്ലാ ഭരണാധികാരിയെയും 'ഫയർഫോഴ്സിനെയും വിവരമറിയിച്ചു.കോടതിക്കാര്യം ആയതിനാലും നിയമപ്രശ്നം നിലനിൽക്കുന്നതിനാലും കുരുവിയുടെ മോചനം ഏറെ സങ്കീർണ്ണം ആയിരുന്നു.എന്നാൽ ജില്ലാ ഭരണകൂടവും കോടതിയും ഫയർഫോഴ്സും എല്ലാം ഒത്തൊരുമിച്ച് പ്രവർത്തിച്ചതിന്റെ ഭാഗമായി മോചനം ലഭിച്ചു.അന്നേദിവസം തന്നെ ഞങ്ങൾക്ക് ഒരു സമ്മാനം കിളിയുടെ പേരിൽ നൽകാൻ സാധിച്ചത് ഏറെ സന്തോഷമുണ്ട്.ടീച്ചറിന് നന്ദി.