കാനനക്ഷേത്രംവ്യത്യസ്ത അനുഭവം
കോട്ടയം ജില്ലയിൽ ഉഴവൂർ -ശ്രീ ടി എൻ പരമേശ്വരൻ നമ്പൂതിരി എൻ്റെ സുഹൃത്താണ്.
ഏതാനും വർഷങ്ങൾക്കു മുമ്പ് ഉഴവൂർ സെൻറ് സ്റ്റീഫൻസ് കോളേജ് എല്ലാവർഷവുംസംസ്ഥാന വ്യാപകമായി ഏർപ്പെടുത്തുന്ന മികച്ച പരിസ്ഥിതി സംരക്ഷകർക്കുള്ള അവാർഡിന് ഞാൻ അർഹനായി.തൊട്ടടുത്ത വർഷത്തെ ജേതാക്കളെ തെരഞ്ഞെടുക്കാനുള്ള ജൂറി കമ്മിറ്റിയിൽ ഞാനും അംഗമായിരുന്നു.അത്തവണ വന്ന അപേക്ഷകളിൽ അനിയൻ ചേട്ടന്റെ കാനന ക്ഷേത്രവും ഉണ്ടായിരുന്നു.കോളേജിനടുത്തുള്ള സ്ഥലമായിരുന്നതിനാൽ നേരിൽ കാണുന്ന ഞാൻ ആഗ്രഹം പ്രകടിപ്പിച്ചു.
സംഘാടകർ എന്നെ വാഹനത്തിൽ കാനന ക്ഷേത്രത്തിലേക്ക് എത്തിച്ചു.അതൊരു അനുഭവമായിരുന്നു.ഞങ്ങൾക്ക് ആർക്കും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.അനിയൻ ചേട്ടന് ആ വർഷത്തെ അവാർഡ്.കാനനക്ഷത്രത്തിന് ലഭിക്കുന്ന ആദ്യത്തെ അവാർഡ് കൂടിയാണ്.അദ്ദേഹം ആ കോളേജിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്നു.വേദങ്ങളിൽ പറയും പോലെ മരങ്ങളെയും ചെടികളെയും ഔഷധസസ്യങ്ങളെയും ക്രമീകരിച്ചിട്ടുള്ള പുതിയ രീതി ഇവിടെ മാത്രമാണ് എനിക്ക് കാണാൻ സാധിച്ചത്.
ആ സൗഹൃദം ഞങ്ങൾക്കിടയിൽ വളർന്നു.ഇന്നലെ ഒരു കാനനക്ഷത്രമായി മാറി.അനിയൻ ചേട്ടന്റെ പരിസ്ഥിതിയിടത്തിന് എല്ലാവിധ ആശംസകളും.
രാവിലെ ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.