മദ്ധ്യപ്രദേശിലെ ഉജ്ജയിനിയിൽ നിന്നുമുള്ള മടക്കയാത്ര അൽപ്പം ദുഷ്ക്കരമായിരുന്നു. എനിക്കും ടീച്ചറിനും ഇറ്റാൻസി ജംഗ്ഷനിൽ ഇറങ്ങേണ്ടതായി വന്നു. തുടർന്ന് നാഗപൂരിലെത്തി അവിടെ നിന്നും 6 മണിക്കൂറിനു ശേഷം മാത്രമേ അടുത്ത ട്രയിൻ ഉള്ളു. രാവിലെ 6.45 ന് സ്റേഷനിൽ ഇറങ്ങി. തുടർന്ന് ആഹാരം കഴിഞ്ഞ് 10 മണിയോടു കൂടി ടെക്കടി ഗണേശ അമ്പലത്തിൽ ദർശനത്തിനായി ഓട്ടോയിൽ തിരിച്ചു. ഞാൻ 2018-ൽ അവിടെ ആലുകൾക്ക് വൃക്ഷ ആയൂർവേദം ചെയ്യുന്നതിന് എത്തിയതാണ്. 4 ആലു കൾക്ക് അന്ന് മരുന്ന് ചെയ്യ്തു.
എന്നാൽ ഇന്ന് ആൽ മരങ്ങൾ അവിടെ ഇല്ല എല്ലാം മുറിച്ചു മാറ്റി. അമ്പലം വലുതാക്കി പണിതു. ഒരു പേരാൽ മാത്രം അവിടെ ഉണ്ട്. ഞാൻ ചികിത്സയ്ക്കായി ചെല്ലുമ്പോഴെ പ്രധാന ആൽ ഉറങ്ങിയിരുന്നു. അതിനു ചുവട്ടിലായി ചെറിയ തൈനട്ടിട്ടുണ്ട്. അന്നത്തെ പ്രധാന പൂജാരിയെ കണ്ടു. തിരക്കിലാണ് സംസാരിക്കാൻ സാധിച്ചില്ല. ദർശന ശേഷം ഒരു ഓട്ടോറിക്ഷയിൽ ചെടികൾ വിൽക്കുന്ന നഴ്സറിയിൽ ഷമി മരതൈ മേടിക്കാനായി പോയി.
നാലു വർഷമായി ഇതിൻ്റെ തൈ തിരക്കി നടക്കുകയായിരുന്നു. ദേശീയ പത്രയുടെ ഇരു സൈഡിലുമായി നിരവധി നഴ്സറികൾ കണ്ടു എല്ലാം നടപ്പാതയിലാണ് ക്രമീകരിച്ചിട്ടുള്ളത്. അവിടെ നിന്നും രണ്ട് ഷമിയുടെ തൈകൾ ഞാൻ വാങ്ങി സഞ്ചിയിലാക്കി. ഷമിക്ക് പുരാണത്തിൽ വലിയ സ്ഥാനമാണുള്ളത്.പാണ്ഡവർ വനവാസകാലത്ത് ഒളിച്ചു താമസിച്ചപ്പോൾ അവരുടെ ആയുധങ്ങൾ മറ്റ് ശത്രുക്കളിൽ നിന്നും രക്ഷിക്കുന്നതിന് ഷെമി മരത്തിലായിരുന്നു. സൂക്ഷിച്ചു വെച്ചിരുന്നത്.
അന്നുമുതൽ ദസറ നാളിൽ ഒരു ദിവസപൂജയും, ആഘോഷങ്ങളും മരച്ചുവട്ടിലാണ്. ഞാൻ താമസിച്ച മുറിക്കു വെളിയിൽ ഒരു മരത്തെ രാവിലെ ക്ഷേത്രത്തിലെ നടതുറ അപ്പോൾ കർപ്പൂരം കൊണ്ട് ആരാതി നടത്തുന്നത് മൊബയിലിൽ പകർത്തി. യാത്ര പൂർത്തീകരിച്ച് ആഹാരവും കഴിച്ച് ട്രയിനിൽ കയറുവാനായി 3 PF നിൽപ്പായി.
ട്രയിൻ എത്തിയത് 6-ൽ ഞങ്ങൾ ഷമിയുമായി വളരെ വേഗത്തിൽ 6 -ലെ PFൽ എത്തി. രാത്രി 8 മണിഎറണാകുളം. അവിടെ നിന്ന് കോട്ടയം ബസിൽ രാത്രി 1 മണിക്ക് കൊടുങ്ങൂർ. തുടർന്ന് ഓട്ടോയിൽ വീട്ടിൽ അങ്ങനെ കൊണ്ടുവന്ന മര തൈകൾക്ക് വിശ്രമം നൽകി. 28/5/2025 ൽ അവയെ നട്ടു. വളരട്ടെ..... തണലേകാൻ.....