the tree heater:വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ജൈവ വൈവിധ്യ രജിസ്റ്റ്റ്റർ പ്രകാശനം ചെയ്യ്തു.

 വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പരിഷ്കരിച്ച ജൈവ വൈവിധ്യ രജിസ്റ്റർ പ്രകാശനവും കേരള വനം വകുപ്പ് വിത്തൂണ് പദ്ധതി പ്രകാരം വിത്തുണ്ട കൈമാറ്റവും ബഹു.ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവ്വഹിച്ചു.



വാഴൂർ:വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ജൈവ വൈവിധ്യ മാനേജ്മെൻ്റ് കമ്മറ്റി നേത്യത്വത്തിൽ    പുറത്തിറക്കിയ പരിഷ്കരിച്ച ജൈവ വൈവിധ്യ രജിസ്റ്റർ "ജൈവജാലകം"  പ്രകാശനവും സ്ഥലനാമവൃക്ഷങ്ങൾ നടീൽ പരിപാടിയുടെ ഭാഗമായ തൈ വിതരണവും 

കേരള സർക്കാർ വനം വകുപ്പ് നടപ്പാക്കുന്ന വിത്തൂണ് പദ്ധതിക്കായി തയ്യാറാക്കിയ വിത്തുണ്ടകൾ വനം വകുപ്പിന് കൈമാറ്റവും ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് നിർവ്വഹിച്ചു. 



ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ് കെ മണി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗീത എസ്.പിള്ള, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഷാജി പാമ്പൂരി, പി.എം. ജോൺ, കറുകച്ചാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ് ശ്രീജിഷ കിരൺ, വെള്ളാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആനന്ദവല്ലി ടീച്ചർ, 



ബ്ലോക്ക് അംഗങ്ങളായ ശ്രീജിത്ത് വെള്ളാവൂർ, ബി.രവീന്ദ്രൻ നായർ, മിനി സേതുനാഥ്, വർഗീസ് ജോസഫ്, ബയോഡൈവേഴ്സിറ്റി ജില്ലാ കോഡിനേറ്റർ തോംസൺ,ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ എം.സുരേഷ്, പരിസ്ഥിതി പ്രവർത്തകരായ കെ. ബിനു, 



ഫാസിൽ എ.കെ, പി.സി.ബാബു, സെക്രട്ടറി പി.എൻ. സുജിത്ത്, പി.വി.രാജു, കില കോഡിനേറ്റർ പി.കെ. പുരുഷോത്തമൻ തുടങ്ങിയവർ പങ്കെടുത്തു.