വൃക്ഷ-പരിസ്ഥിതി സംരക്ഷണ സമിതി കോർഡിനേറ്റർ ഗോപകുമാർ കങ്ങഴ അദ്ധ്യക്ഷ ത വഹിച്ചു.ഇലഞ്ഞിമുത്തശ്ശിയുടെ കാവലാളായ ആലഞ്ചേരിൽ സൂസൻ ഐപ്പിനെ പൊന്നാടയും,മൊമന്റോയും നൽകി ആദരവ് നൽകി.
ചടങ്ങിൽ പരിസ്ഥിതി സംരക്ഷണ സമിതി ദക്ഷിണ കേരള വിഭാഗത്തെ പ്രതിനിധീകരിച്ച് ഡോ:രാജേഷ് കടമാൻചിറ സ്വാഗതവും,ആലഞ്ചേരി തറവാടിനെ പ്രതിനിധീകരിച്ച് വിനീത് ഐപ്പ് നന്ദിയും ആശംസിച്ചു.പരിസരവാസികളും പരിസ്ഥിതിപ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.