പല കഥകളാണ് ഉള്ളത്. സാഞ്ചിയും ബുദ്ധസ്തൂപങ്ങളും തമ്മിൽ. എന്നാൽ യാത്രികനും ചരിത്രകാരനുമായിട്ടുള്ള ഹ്യൂൻസാങ്ങ് സാഞ്ചിയെക്കുറിച്ച് രേഖപ്പെടുത്തിയിട്ടില്ല.
ബുദ്ധ സംസ്കാരവും, ബുദ്ധ മത കലകളും, വാസ്തുവിദ്യയും ഒത്ത നാടാണ് സാഞ്ചി . ശ്രീലങ്കൻ യാത്രികരിൽ നിന്നും ചില രേഖകൾ മാത്രമാണ് ഈ പ്രദേശത്തെ സംബധിച്ച് ഉള്ളത്.
ശിലാലിഖിതങ്ങളും പാലി ഭാഷയും മരസ്നേഹവും മൃഗസ്നേഹവും കൊത്തിയ നിരവധി ശിലാലിഖിതങ്ങൾ നേരിൽ കണ്ടു ലോക പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ച സ്ഥലം.
അശോക ചക്രവർത്തിയും, മകനും ഇവിടെ താമസിക്കുകയും, മകൻ മഹേന്ദ്രൻ നാട്ടിൽ നിന്ന് വിവാഹം കഴിച്ചതായും ചില രേഖകളിൽ ഉണ്ട്. സ്തൂപത്തിനു ചുറ്റും 12-ൽ അധികം 'ഖിരനി , മരങ്ങൾ പടർന്നു പമ്പലിച്ച് ചരിത്രാന്വേഷകർക്ക് തണൽ നൽകി നിൽപ്പുണ്ട്. കിളികൾ ഇതിലെ പഴം കഴിക്കുന്നതിനായി എത്തിയിട്ടുണ്ട്. നല്ല മധുരമാണ് പഴത്തിന് ' ഇവർക്ക് ദാഹജലം ചെറു മൺപാത്രത്തിൽ നിറച്ച് മരങ്ങളുടെ ശിഖരങ്ങളിൽ തൂക്കി ഇട്ടിട്ടുണ്ട്.
അഞ്ച് ദിവസ താപം ( പാഞ്ച് ദിൻ താപ്) എം.പി. സർക്കാരിൻ്റെ കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകിയ ദിനങ്ങളിലായിരുന്നു എൻ്റെ യാത്ര. വൃത്തിയായി സൂക്ഷിക്കുകയും, സെക്യൂരിറ്റികൾ അവരുടെ കടമ നിർവ്വഹിക്കുന്ന ഇടമായി ഇവിടെ കാണാൻ കഴിഞ്ഞു.
ഖിരനി യുടെ ചുവട്ടിലെത്തി. കിളികൾ കഴിച്ച മധുര പഴത്തിൻ്റെ കുരു പെറുക്കി. നാട്ടിലെത്തി വിത്ത് മുളപ്പിക്കണം. സാഞ്ചി സ്തൂപദർശനത്തിൻ്റെ ഓർമ്മ മര തൈയായി വളർത്തണം.ഉച്ച കഴിഞ്ഞ് 2 മണി. ഭോപ്പാൽ ബസ് വന്നു നിന്നു. വീണ്ടും ബസിലിരുന്ന് ബോധി വൃക്ഷത്തെ നോക്കി. ബുദ്ധം ശരണം ഗച്ഛാമി.