സാഞ്ചിയിൽ നിന്നും 10 കിലോമീറ്റർ ഉണ്ട് ഈ മരചുവട്ടിലേയ്ക്ക്.സാഞ്ചി ബൗദ്ധ ഭാരതീയ ജ്ഞാന അധ്യായൻ വിശ്വവിദ്യാലയം എന്നാണ് സർവ്വകലാശാലയുടെ മുഴുവൻ പേര്. (സാഞ്ചി ബൗദ്ധ സർവ്വകലാശാല എന്ന ചുരുക്കപ്പേരും ഉണ്ട്.) ഏക്കറ് കണക്കിന് സ്ഥലമാണ് സർവ്വകലാശാകുള്ളത്. Dhakana .
പഞ്ചായത്തിലാണ് ഈ പ്രദേശം ഉൾപ്പെട്ടിട്ടുള്ളത്. 2012-ൽ അന്നത്തെ ശ്രീലങ്കൻ പ്രസിഡൻ്റ് മഹിന്ദ്ര രാജപക്സെ ഇന്ത്യയിൽ എത്തിയപ്പോൾ കൊണ്ടുവന്നതാണ് ബോധിയുടെ തൈ. ബി.സി. 531 -ൽ ബോധിയുടെ ചുവട്ടിൽ ധ്യാനമിരുന്നെന്നും അവിടെ നിന്നും ജ്ഞാനോദയം നേടിയെന്നുമാണ് വിശ്വാസം.
ബി.സി. മൂന്നാം നൂറ്റാണ്ടിൽ അശോക ചക്രവർത്തിയുടെ മക്കളായ മഹേന്ദ്രനേയും, സംഘമിത്രയേയും ബുദ്ധമതം പ്രചരിപ്പിക്കുന്നതിനായി ബോധി വൃക്ഷത്തിന്റെ തൈകളുമായി ശ്രീലങ്കയിലേയ്ക്ക് അയച്ചെന്നും. അനുരാധപുരിയിൽ അതു നട്ടന്നുമാണ് ഒരു ചരിത്രം. ബോധി വൃക്ഷം ബീഹാറിൽ നിന്നും ഇല്ലാതായി. പ്രകൃതി ദുരന്തത്തിൽ നഷ്ട്ടമായെന്നും. കത്തിച്ചു കളഞ്ഞു എന്നും പ്രചരപ്പിച്ചവർ ഉണ്ട്. എന്തായാലും മരമവിടെ ഇല്ല. 1880 ൽ അനുരാധപുരിയിൽ ഒരു തൈ നട്ടതായി ചരിത്രമുണ്ട്. സാഞ്ചിയിൽ 2012 ൽ നട്ടുപിടിപ്പിച്ച മര തൈയ്ക്ക് വി.ഐ.പി. സുരഷയാണുള്ളത്. രണ്ട് സായുധരായ പോലീസുകാരെ വീതം MP സർക്കാർ കാവൽ നിർത്തിയിട്ടുണ്ട്. അവർക്ക് വിശ്രമത്തിനായി ബോധിക്കരികിലായി ക്യാമ്പ് ഷെഡും പണി തീർത്തിട്ടുണ്ട്.
കൂടാതെ ആ വൃക്ഷത്തിനടുക്കായി മറ്റൊരു ആൽ കൂടി നട്ടു പരിപാലിച്ച് പോരുന്നു. നിത്യവും ആവശ്യത്തിന് ജലം നൽകുന്നുണ്ട്. രണ്ടാൾ ഉയരത്തിൽ സമചതുരത്തിൽ ഇരുമ്പ് തൂണുകളിൽ തീർത്ത വലകൾ കൊണ്ട് സംപൂർണ്ണ സംരക്ഷണം ഉറപ്പുവരുത്തിയിട്ടുണ്ട്. എന്നാൽ വൃക്ഷത്തെ പരിചയപ്പെടുത്തുന്ന ബോർഡ് ഇല്ല. സർവ്വകലാശാലയുടെ പണി പൂർത്തീകരിക്കുമ്പോൾ സാഞ്ചി ബൗദ്ധ സർവ്വകലാശിലയുടെ ഒത്തനടുവിലായി ഉയരത്തിൽ കുന്നിൻ മുകളിലായി ഈ ബോധി വൃക്ഷം സമാധനത്തിൻ്റെ തണൽ വിരിച്ച് നിൽക്കും.
ഏതൊരു വൃക്ഷ സ്നേഹിയും ഇവിടെത്തണം. ഒരു തീർത്ഥാടന കേന്ദ്രമാക്കി ബോധിയുടെ ചുവട് മാറ്റണം.വർഷങ്ങൾ വേണ്ടി വരും സർവ്വകലാശാലയുടെ പണി പൂർത്തീകരിക്കാൻ. മണ്ണിനും. പാറക്കൂട്ടങ്ങൾക്കും പ്രത്യേക നിറമാണുള്ളത്. ചുട്ടുപൊള്ളുന്ന വെയിലിനെ അവഗണിച്ചാണ് മരചുവട്ടിൽ എത്തിയത്. ബുദ്ധം ശരണം ഗച്ഛാമി.