അവിടെ രാവിലെ 7 മണിക്ക് ഞങ്ങൾ എത്തി പ്രത്യേക സ്ഥലത്ത് നേരത്തെ തന്നെ കുഴി എടുത്തിരുന്നു ആവശ്യത്തിന് മരതൈകളും ഉണ്ടായിരുന്നു.
ഞങ്ങൾ എല്ലാവരും വേദസർവ്വകലാശാലയിലെ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് തൈ നട്ടു.
തുടർന്ന് ചായയും പൊഹയും വന്നു. പൊഹ ഇവിടുത്തെ പ്രഭാത ഭക്ഷണമാണ്. അവൽ, മുളക്, ജീരകം, മിച്ചർ എല്ലാം ചേർക്ക് ഉണ്ടാക്കുന്ന രുചിയുള്ള പ്രഭാത ഭക്ഷണമാണ്. നന്നായി കഴിച്ചു. ഇപ്പോൾ തന്നെ സർവ്വകലാശാലയുടെ കീഴിൽ ഇന്ത്യയിൽ 10000 പേർവേദം പഠിക്കുന്നു അതിൽ നിന്നും 22 കുട്ടികൾക്ക് ഉജ്ജയിനിയിൽ എത്തി തുടർ പഠനം നടത്താം. ഞങ്ങൾ സർവ്വകലാശാലയ്ക്കുള്ളിൽ കയറിയപ്പോൾ പ്രത്യേക വേഷം ധരിച്ച കുട്ടികൾ വേദ ക്ലാസിനായി അവരുടെ ഇടങ്ങളിലേയ്ക്ക് പോകുന്നതു കണ്ടു. ഞങ്ങൾ തിരിച്ച് നടന്നു.
വഴിയിൽ മരങ്ങളിൽ കിളികൾക്ക് വെള്ളം കുടിക്കാനുള്ള പാത്രങ്ങൾ തൂക്കി ഇട്ടിരിക്കുന്നതായികണ്ടു തുടർന്ന് 9.30സെമിനാർ രണ്ടാം ദിവസം ആരംഭിച്ചു.