17/5/2025 രാവിലെ ടീച്ചർ വിളിച്ചു. എന്നും അഞ്ചു മണിക്ക് അടുക്കളയിൽ കയറുന്ന ഞാൻ നന്നായി ഉറങ്ങി പോയി.അലാറം വെച്ചിരുന്നില്ല. 6 -മണിക്ക് എഴുന്നേറ്റു. അവിടെ രണ്ട് കിലോമീറ്റർ അകലെ പ്രാചീന ഗണപതി അമ്പലം ഉണ്ട്. ഞങ്ങൾ നടന്ന് ഗണപതി കോവിലിൻ്റെ അടുത്തെത്തി. അമ്പലത്തിനു മുന്നിൽ കറുക വിൽക്കുന്ന കുട്ടികളെ കണ്ടു ഒരു കറുക പുല്ലിന് 1 രൂപ. 10-ൻ്റെ കെട്ടുകളാണ് അവരുടെ വശമുള്ളത്. അമ്പലത്തിൽ ദർശനം നടത്തി. വിഗ്രഹം ഒരു കുഴിയിലാണ് ഉള്ളത്.
രാവിലെ അഭിഷേകത്തിനായി എത്തിയ ഒരു കുടുംബം വിഗ്രഹത്തിൽ സ്വയം ചാർത്ത് നടത്തുന്നുണ്ട്. പൂജരി നിർദ്ദേശംനൽകുന്നു. ഗണപതി സ്തുതികൾ ഉരുവിടുന്നു. അമ്പലത്തിൽ ആൽമരങ്ങൾ ഉണ്ട്. അവിടെ ഉള്ള എല്ലാ ശിവലിംഗവും അനന്തനാൽ ചുറ്റപ്പെട്ടതാണ്. അനന്തൻ്റെ വിടർന്ന ഫണം. അതിനു മുകളിലായി ധാരയ്ക്കുള്ള ജലം നിറച്ച കുടം ആ കുടത്തിലൂടെ ധാരജലം ഇറ്റ് ,ഇറ്റ് വിഗ്രഹത്തിൽ പതിക്കും.ദർശനം ,കഴിഞ്ഞ് ചെറിയ ഗ്ലാസിലെ ചായ കുടിക്കാനായി ഞങ്ങൾ ചായക്കടയിലെത്തി. എരുമ്മ പാലിൽ കുറുക്കി എടുത്ത ചായ്ക്ക് ചേരുവയായി പച്ച ഇഞ്ചിയും ഏലക്കാപൊടിച്ചതും. മധുരവും ചേരുമ്പോൾ രുചി പറഞ്ഞറിയിക്കാൻ ആവില്ല. ആ സമയത്താണ് അമ്പലത്തിലെ പൂജാരി റോഡിനു സമീപത്തുള്ള ചെറിയ മരച്ചുവട്ടിലെത്തി കുറച്ച് ഇലകൾ പിഴുതെടുത്ത് പൂജാപാത്രത്തിലാക്കുന്നു. ചായക്കടക്കാരനോട് തിരക്കി ആമരത്തിൻ്റെ പ്രത്യേകത. പേര് ഷെമി എന്നാണ്.
മഹാഭാരത്തിൽഈ ഷെമി മരത്തെക്കുറിച്ച് പരാമർശം ഉണ്ട്.പഞ്ചപാണ്ഡവന്മാർ വനവാസകാലത്ത് അവരുടെ ആയുധങ്ങൾ ശത്രുക്കളിൽ നിന്ന് ഒളിപ്പിച്ച് വെച്ചത് ഈ മരത്തിലായിരുന്നു. അന്നുമുതൽഉത്തരേന്ത്യയിൽ ഈ മരത്തെ പവിത്രമായി കരുതി ആദരിച്ച് പോരുന്നു. ദസ്റ ആഘോഷങ്ങളുടെ ഭാഗമായി മധ്യ പ്രദേശിൽ ഒരു ദിവസം മരത്തിന് പ്രത്യേക പൂജ നൽകുന്നു. ചായ കഴിഞ്ഞ് ഞങ്ങൾ ഷെമിയുടെ അടുത്തെത്തി. ടീച്ചർ ചുവട്ടിൽ നിന്നും തൈ പറിച്ചു. ഞങ്ങൾ പ്രഭാത നടത്തം കഴിഞ്ഞ് ഇഡ്‌ലി കഴിച്ച് സെമിനാർ ഹാളിൽ പ്രവേശിച്ചു. നാല് ഭാഗങ്ങളിലായിരുന്നുസെക്ഷൻ ക്രമീകരിച്ചിരുന്നത്.
സംസാരിച്ചു. 52 പേർ രാജ്യത്തിൻ്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായിട്ട് സെമിനാറിൽ പങ്കെടുക്കുന്നു. രാത്രിയിൽ വീണ്ടും ഭക്ഷണം കഴിക്കുന്നതിനായി കാലഭൈരവഷേത്രത്തിൽ ഞങ്ങളെ കൊണ്ടുപോയി.
ശിവപുരാണ പാർക്ക് ഉണ്ട് അവിടെ ഏക്കർകണക്കിന് സ്ഥലമാണവിടെ ഉള്ളത്. നിറയെ ആദ്ധ്യാത്മിക ടൂറിസ്റ്റുകൾ ആയിരുന്നു. അവരാൽ പാർക്ക് നിറഞ്ഞിരുന്നു. രാത്രി 11.50 -ന് ഉജ്ജയിനി പേടയും കഴിച്ചാണ് ഉറങ്ങുന്നതിനായി റൂമിൽ എത്തിയത്. നല്ല ഇടി ഉണ്ടായിരുന്നു. മാനത്ത് കൊള്ളിയാൻ പൂരം തീർക്കുകയായിരുന്നു.