ഭോപ്പാലിൽ നിന്നും മാൾവ എക്സ്പ്രസ് 11.50 -ന് ഉജ്ജയിനിയെ തൊട്ടു. ഞാനും ടീച്ചറും സ്റ്റേഷനിൽ ഇറങ്ങി. അവിടെ സ്റ്റേഷനു മുന്നിലുളള SBI - ATM നു മുന്നിൽ ഞങ്ങളെ കാത്ത് കാറ് കിടപ്പുണ്ടായിരുന്നു. ഏഴ് കിലോമീറ്റർ അകലെയാണ് വിക്രമാദിത്യ ഭവൻ. അവിടെത്തി. 216 നമ്പർ മുറിയിൽ വിശ്രമം. കുളിച്ച്ഫ്രഷ് ആയി.
ആഹാരം കഴിഞ്ഞു. 1.30 മുതൽ 4 വരെ ശരിക്ക് ഉറങ്ങി. നാലു മണിക്ക് എരുമ്മ പാലിൽ തിളപ്പിച്ചെടുത്ത ചായകുടിച്ചു. രുചി ഒന്നു വേറെ തന്നെയാണ്. ഞങ്ങൾക്ക് ഓട്ടോറിക്ഷ തരപ്പെടുത്തി. 600 രൂപയ്ക്ക് നാലമ്പല ദർശനം. അതിൽ ഞങ്ങൾ യാത്ര തിരിച്ചു. കാലഭൈരവ ക്ഷേത്രത്തിലാണ് ആദ്യം എത്തിയത്. കാശിയിലെ കാലഭൈരവൻ കഴിഞ്ഞാൽ ഏറെ ഭക്തജനങ്ങൾ എത്താറുള്ളത് ഉജ്ജയിനിയിലെ ഭൈര്യ വനെ ദർശിക്കാനാണ്. റോഡിൻ്റെ ഇരുവശങ്ങളിലും നൂറ്റാണ്ടുകൾ പഴക്കമുള്ള പുളി മരങ്ങൾ ഉണ്ട്. അതിൽ 500 വർഷങ്ങൾക്കു മുകളിൽ പ്രായംചെന്നവയും ഉണ്ട്. റോഡിനരികിലായി ഒരു ഗോശാല കണ്ടു. ഞങ്ങളുടെ വാഹനം അവിടെ നിർത്തി.
ഞങ്ങൾ ഗോശാലയ്ക്ക് അടുത്ത് എത്തുന്നതു കണ്ട് പശുക്കൾ എല്ലാം ഓടി അടുത്തു. ഗോശാല എന്നാൽ ഒരു ഗൗണ്ടിന് ചുറ്റും ചെറിയ വേലി. അതിനുള്ളിൽ 100 കണക്കിന് നാടൻ പശുക്കൾ. അതാണ് ഇവിടുത്തെ ഗോശാലയുടെ ചിത്രം. ഞങ്ങൾ അവർക്ക് കൊട്ടക്കാനായി ഒന്നും കൈയ്യിൽ കരുതിയിരുന്നില്ല. ഞങ്ങൾക്ക് ആകെ വിഷമമായി അങ്ങനെ നിൽക്കുന്ന സമയത്താണ് കാറിൽ ഒരാൾ പശുക്കൾക്ക് കൊടുക്കാൻ ശർക്കരയുമായി എത്തിയത്.
ഒരു കല്ലിൽ വച്ച് ശർക്കര ചെറു കഷണങ്ങളാക്കി പൊട്ടിച്ച് പശുക്കൾക്ക് അയ്യാൾ കൊടുത്തു. ഇത് ഞങ്ങൾ കണ്ടു നിന്നു. അയ്യാൾ മടക്കു യാത്രയ്ക്കായി കാറിൽ കയറുന്ന അവസരത്തിൽ കുറച്ച് ബിസ്ക്കറ്റ് ഞങ്ങളെ ഏൽപ്പിച്ചു. ഞങ്ങൾക്ക് സന്തോഷം അദ്ദേഹത്തോട് നന്ദി പറഞ്ഞു.
ബിസ്ക്കറ്റ് നൽകി താമസിയാതെ സെൽഫി എടുത്ത് യാത്ര തുടർന്നു. ' റോഡിനു ഇരുവശവും പാടങ്ങളാണ്. പാടങ്ങളിലെ വിളവെടുപ്പു കഴിഞ്ഞ് വിശ്രമത്തിലാണ്. ചില പാടങ്ങളിൽ ഉഴുതു തുടങ്ങി. എന്നാൽ വ്യാപകമായി പാടങ്ങളിലെ മണ്ണ് ഇഷ്ടിക നിർമ്മാണത്തിനായി ഉപയോഗിക്കുന്നത് കണ്ടു. ഇത് ഏറിവരികയാണ്.
ചൂളകളിൽ നിന്ന് പുക ഉയരുകയാണ്. കറുത്ത പുകയാണ്. ഉജ്ജയിനിയിലെ പൈതൃക കൃഷിരീതിയെ മാഞ്ഞു പോകും. അടുത്ത മഴക്കാലം ജൂൺ 15-നു ശേഷമായിരിക്കും ഉജ്ജയിനിൽ എത്തുന്നത്. ഇപ്പോൾ ചൂട് കൂടുതലാണ്. 42ഡിഗ്രി വരെ അനുഭവപ്പെടുന്നു. എല്ലാ ഇടങ്ങളിയും കൂജകളിൽ കുടിവെള്ളംസ്റ്റോക്കുണ്ട്. മൺകുടങ്ങൾ എല്ലാം തുണികൊണ്ട് പൊതിഞ്ഞിട്ടുണ്ട്. ആ തുണിയിൽ നേർത്ത ജലകണങ്ങൾ ഉണ്ട്. നമ്മുടെ നാട്ടിലെ കുടങ്ങൾ തുണികൊണ്ട് പൊതിഞ്ഞു നിർത്തുന്ന രീതി ശ്രദ്ധയിൽ പെട്ടിട്ടില്ല.
ഉജ്ജയിനി അമ്പലങ്ങളുടെ സിറ്റിയാണ്. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം അമ്പലങ്ങൾ മാത്രം. മിക്ക അമ്പലങ്ങളും ക്ഷിപ്ര നദിയുടെ തീരത്താണുള്ളത്. ക്ഷിപ്ര നദിമധ്യപ്രദേശിലെ പുണ്യ നദിയായി കരുതി പോരുന്നു. ക്ഷിപ്ര നദിയിൽ മൂന്നുവർഷം കൂടുമ്പോൾ കുമ്പമേള നടക്കാറുണ്ട്. അടുത്ത മേള 2028-ലാണ് നടക്കുന്നത്. കഴിഞ്ഞ കുമ്പമേളയിൽ 5 കോടിതീർത്ഥാടകർ എത്തിയെന്നാണ് സർക്കാർ കണക്ക്.
നദിയുടെ ഇരു വശങ്ങളിലേയും പൊട്ടി പൊളിഞ്ഞ കൽപ്പടവുകൾ നന്നാക്കുന്നുണ്ട്. നദിയിലെ മാലിന്യങ്ങൾ കോരി മാറ്റുന്നുണ്ട്. ഇരുകരകളിലും വിരിപന്തലിനുള്ള സജീകരണങ്ങൾ ചേയ്തുപോരുന്നു. 2028 - ലെ കുമ്പമേളയിൽ 15 കോടിതീർത്ഥാടകർ എത്തുമെന്നാണ് സംഘാടകർ കരുതുന്നത്. എന്നാൽ ഇത്രയും തീർത്ഥാടകരെ ഉൾക്കൊള്ളാനുള്ള ഇടം ഉജ്ജയിനി എന്ന പൈതൃകഗ്രാമത്തിനില്ല.
ഞങ്ങൾ കാലഭൈരവൻ്റെ ക്ഷേത്രത്തിനരികിൽ എത്തി. ഓട്ടോറിക്ഷസ്റ്റാൻഡിൽ പാർക്കു ചെയ്യ്തു. അവിടെ നിന്നും നടന്ന് പുറത്തേക്കുള്ള വഴിയിലാണ് എത്തിയത്. ക്ഷേത്രത്തിലേയ്ക്കുള്ള പ്രവേശന കവാടം പടിഞ്ഞേ റെവശ ത്താനുള്ളത്. ഞങ്ങൾ 'കേരൾ വാല, അവിടെ നിന്ന പോലീസുകാരോട് കാര്യങ്ങൾ പറഞ്ഞു. അവർ ക്യൂവിൽ നിർത്താതെ ദർശനം ഒരുക്കി തന്നു.
ദർശന സമയത്ത് പൂക്കൾ നിറച്ച താലത്തിൽ വിദേശ മദ്യകുപ്പികൾ കണ്ടു. പൂജാരി അതു തുറന്ന് കുറച്ചു മദ്യം മെന്തയിൽ ഒഴിച്ച ശേഷം ഭഗവാനെ കാണിച്ച് മടക്കി നൽകുന്നത് കണ്ടു. അമ്പലത്തിനു ചുറ്റുമുള്ള പോലീസ് ബാരിക്കേഡ് നൂലുകളാൽ മൂടപ്പെട്ട നിലയിലാണുള്ളത്.
കേരളത്തിലെ മണികെട്ട മ്പലത്തിൽ മണികൾ കെട്ടി തൂക്കി ഇടുന്ന രീതിയിലാണ്. അവരുടെ കൈകളിൽ കെട്ടിയിട്ടുള്ള നൂല് അഴിച്ചെടുത്ത് അമ്പലത്തിനു ചുറ്റും കെട്ടി തൂക്കി ഇടുന്നു. മടക്കയാത്രയിൽ മംഗൾ നാഥ് ക്ഷേത്രത്തിലും ദർശനം നടത്തി. ക്ഷേത്രപ്രവേശന കവാടത്തിൽ ഒരാൾ ഉയരം മാത്രമുള്ള ഒരു അരയാൽ ഉണ്ട്. അതിൽ പക്ഷിക്കൂട് കണ്ടു. പ്രാദേശികമായി ലഭിക്കുന്ന സാധനങ്ങൾ കൊണ്ടു മാത്രമാണ് ആ പക്ഷി കൂട് നിർമ്മിച്ചിട്ടുള്ളത്. തുടർന്ന് സാന്ദീപിനി ആശ്രമത്തിനു മുന്നിലെത്തി.
ആ നഎല്ലാവർക്കും അനുഗ്രഹം കൊടുക്കുന്നുണ്ട്. ചെറിയ പണം കൊടുത്താൽ മതി. ദുർഗ്ഗാ ക്ഷേത്രത്തിലാണ് പിന്നീട് പോയത്. ക്ഷേത്രത്തിനു മൂന്നിലെ കൽവിളക്കുകൾ പ്രത്യേകരീതിയിൽ പണിതീർത്തിട്ടുള്ളവയാണ്. ഒരു സെൽഫി എടുത്തു. പടിഞ്ഞേറ് സൂര്യൻ അസ്തമയത്തിന് തിടുക്കം കൂട്ടുന്നു........ മടക്കയത്ര ........ നാളെ തുടരും.