വലിയ റെയിൽ വെസ്റ്റേഷനാണ്. സ്റ്റേഷനുള്ളിൽ ഒരു ഓർമ്മ സ്തൂഭം ഉണ്ട്. 1984 ഡിസംബർ മാസം 2, 3 തീയതികളിൽ നിരവധി പേരുടെ കൂട്ടക്കൊലയിൽ ജീവൻപൊലിഞ്ഞ ഭോപ്പാലിലെ റയിൽവെസ്റ്റേ നിലെ ജീവനക്കാരെ ഒർമ്മിച്ചു കൊണ്ടുള്ള സ്തൂപമായിരുന്നു. അത്. ഞാൻ ടീച്ചറിനോടു പറഞ്ഞു. ആദുരന്ത ഭൂമിയിലെ കമ്പിനി നേരിൽ കാണണം. എല്ലാവരും തയ്യാറായി. ക്ലോക്ക് റൂമിൽ ബാഗ് വച്ച് രസീത് വാങ്ങി ഞങ്ങൾ രാവിലെ 5.40-ന് റിക്ഷാ പിടിച്ചു. അതിൽ കേവലം മൂന്ന് കിലോമീറ്റർ മാത്രം അകലെ ഉള്ള മനുഷ്യ നിർമ്മിത ദുരന്ത ഭൂമിയും ഫാക്ടറിയും നേരിട്ടു കണ്ടു. ഫാക്ടറി പഴകി ദ്രവിച്ച ഒരു അസ്തി കൂടമായി. കാടിനുള്ളിൽ ഉണ്ട്. കമ്പിനിക്കു മുന്നിലുള്ള പുറം പോക്കു ഭൂമിയിൽ ഒരു ശില്പം ഉണ്ട്.
നിലവിളിക്കുന്ന കൈക്കുഞ്ഞുമായി അമ്മ എങ്ങോട്ട ന്നില്ലാതെ ഓടുകയാണ്. അമ്മയുടെ സാരി തുമ്പിൽ മുറുകെ പിടിച്ച് മറ്റൊരു കുട്ടി നിലവിളിച്ച് പാലായനം ചെയ്യുന്നു. ശില്പത്തിനു താഴെ ഹിന്ദിയിൽ അതിജീവനത്തിൻ്റെ മുദ്രാവാക്യം എഴുതിയിട്ടുണ്ട്. . "ഹിരോഷിമയല്ല ഭോപ്പാൽ ആണ്. ഞങ്ങൾക്ക് ജീവിക്കണം. "
അതിനു താഴെ വീണ്ടും എഴുതിയിരിക്കുന്നു. അത് ഇപ്രകാരമാണ്. "ബഹുരാഷ്ട്ര കൊലയാളിയുടെ കൈകളിൽ 1984 ഡിസംബർ 2 -3 തീയതികളിൽ മരിച്ച ആയിരക്കണക്കിന് ആളുകൾക്ക് സമർപ്പിക്കുന്നു"
ഇന്ന് കമ്പിനി മധ്യപ്രദേശ് സർക്കാർ ഏറ്റെടുത്തു. 1998 ൽ ആയിരുന്നു കൊലയാളിയെ പ്രത്യേക വിമാനത്തിൽ നാടുകടത്തി. ഇന്ത്യയെ നടുക്കിയ വ്യവസായ ദുരന്തത്തിൽ നിന്നും ജനത ഇന്നും കരകയറിയിട്ടില്ല. ദുരന്തം നടന്ന് -40 വർഷങ്ങൾക്ക് ശേഷമാണ് ആ പ്രദേശം നേരിൽ കാണാൻ സാധിച്ചത്. ദേശീയവൃക്ഷ സെമിനാറിൻ പങ്കെടുക്കാനെത്തുന്ന ഞങ്ങൾ ആ സ്ഥലം കണ്ടില്ലെങ്കിൽ എന്ത് പരിസ്ഥിതി പ്രവർത്തനം' തുടർന്ന് റിക്ഷാ ക്കരന് നിർബന്ധം അവിടെ നിന്നും ഏതാനും കിലോമീറ്റർ അകലെ ഉള്ള ഒരു തടാകത്തിനരികിൽ ഞങ്ങളെ കൊണ്ടുപോയി. തടാകത്തിനുള്ളിൽ ഒരു രാജാവിൻ്റെ കൂറ്റൻ പ്രതിമ ഉണ്ട്.
രാജാ ഭോജിൻ്റെ പ്രതിമ ആയിരുന്നു അത്. അദ്ദേഹത്തിൻ്റെ ദേശം ഭോജ്പാൽ നഗരം എന്നാണ് അറിയപ്പെട്ടിരുന്നത്. ഭോജ്പാൽ ഇന്നത്തെ ഭോപ്പാൽ ആയി മാറി. മോഹൻ ഠാ ക്കൂർ എന്ന ഓട്ടോറിക്ഷാ ഡ്രൈവർക്ക് വായനയും എഴുത്തും അത്ര വശമില്ല. ഡിസംബം ർ 2 -ലെ രാത്രിയിൽ അമ്മയേയും അച്ഛനേയും ഓട്ടോയിൽ കയറ്റി വേഗത്തിൽ ഓടിച്ചു പോയതായി അയ്യാൾ പറഞ്ഞു. ഒരു പക്ഷേ അദ്ദേഹം പഴ യഭോജ്പാൽ നഗരത്തെ ഓർമ്മിപ്പിച്ചതാവാം.
അതെ യൂണിയൻ കാർബൈഡ് കോർപ്പറേഷൻ ഇല്ലാത്ത നാടിനെക്കുറിച്ച്''വണ്ടിയിൽ വച്ച് ഞങ്ങൾ റയിസൺ ജില്ലയിലെ ബോധി വൃക്ഷം കാണാൻ പ്ലാൻ ചെയ്യ്തിരുന്നു എന്നാൽ എനിക്കും ടീച്ചറിനും അതിന് സാധിച്ചില്ല. ഭോപ്പാലിൽ നിന്നും 5 മണിക്കൂർ യാത്ര ചെയ്യ്താൽ മാത്രമേ ഉജ്ജയിനിയിൽ എത്താൻ സാധിക്കയുള്ളു. സംഘാടകർ ട്രയിൻ നേരത്തെ ബുക്കു ചെയ്തു തന്നു. ഉജ്ജയിനി റെയിൽ വെസ്റ്റേഷനിൽ ഞങ്ങളെ കാത്ത് കാർ പാർക്ക് ചെയ്യുന്നുണ്ട്. ഗുരുവായൂരപ്പനും മകനും ബോധി വൃക്ഷം കാണാൻ തിരിച്ചു.
ഭോപ്പാലിൽ നിന്ന് 60 കിലോമീറ്റർ ദൂരം ഉണ്ട് ബോധിക്കരികിലേയ്ക്ക്. അവർ വൈകുന്നേരം ക്യാമ്പിൽ എത്തും. ഞങ്ങൾ ഉജ്ജയിനിയിലേയ്ക്കുള്ള മാൾ വഎക്സ്പ്രസ്സ് ട്രയിനിൽ കയറി. യാത്ര തുടരും.