the tree healer: വിത്തുണ്ട നിർമ്മാണവും' വന സംരക്ഷണവും

 വാഴൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെആഭിമുഖ്യത്തിൽ വിത്തുണ്ട നിർമ്മിച്ച് വരികയാണ്. മേയ് 22 ന് അവ വനം വകുപ്പിന് കൈമാറും. അന്ന് ലോകജൈവവൈവിധ്യ ദിനമാണ്. കപ്പലണ്ടി. മാങ്ങാ അണ്ടി , പുളിയുടെ കുരു ', ചക്കക്കുരു ഇവ ശേഖരിച്ച് മണ്ണു തെള്ളിയതും, പച്ചചാണകവും ചേർത്ത് ഉരുളകൾ ആക്കിഅതിൽ വിത്ത് നിക്ഷേപിക്കുന്ന രീതിയാണ് വിത്തുണ്ട നിർമ്മാണ രീതി. 



മണ്ണ് അരിച്ചെടുക്കണം. രണ്ട് ചട്ടി അരിച്ച മണ്ണിൽ നല്ല പച്ചചാണകം ചേർത്ത് കുഴക്കണം. വേണമെങ്കിൽ വെള്ളം തളിച്ച് കൊടുക്കാവുന്നതാണ്. ഇങ്ങനെ ഉരുട്ടി എടുക്കുന്ന ഉരുളകളിൽ ചെറിയ വിത്തുകൾ ആണെങ്കിൽ രണ്ട് എണ്ണവും വിലിയ വ ആണെങ്കിൽ ഒരെണ്ണവും നിക്ഷേപിക്കാവുന്നതാണ്. 



പ്രത്യേകം ശ്രദ്ധിക്കണം വെയിലിൽ വച്ച് ഉണക്കരുത്. തണലിൽ വച്ച് മാത്രമേ ഉണക്കാൻ പാടുള്ളു. എൻ്റെ പ്രിയസുഹൃത്തും വനപാലകനുമായിട്ടുള്ള സുരേഷ് ആണ് ഗവ: ഇങ്ങനെ ഒരു പദ്ധതി തുടങ്ങിയ കാര്യം എന്നെ അറിയിക്കുന്നത്. 



സർക്കാർ വിത്തൂണ് പദ്ധതി എന്നാണ് പേര് ഇട്ടിരിക്കുന്നത്. മനുഷ്യ വന്യജീവി സംഘർഷം കുറക്കുന്നതിനാണ് ഈ പദ്ധതിയിലൂടെലക്ഷ്യം ഇടുന്നത്. കേരളത്തിൽ മനുഷ്യ-വന്യജീവി സംഘർഷം കൂടിവരികയാണ്'' മൃഗങ്ങൾക്ക് ഭക്ഷണം ' വെള്ളം ആഹരിക്കാനുള്ള ഇലകൾ ഇവ വനത്തിനുള്ളിൽ ലഭിക്കാതെ വരുമ്പോൾ അവഅതുതേടി നാട്ടിലേയ്ക്കും കൃഷി ഇടങ്ങളിലേയ്ക്കും വരുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. അവയ്ക്കു വേണ്ടുന്ന സാധനങ്ങൾ അവിടെ തന്നെ ലഭ്യമാക്കിയാൽ ചെറിയ തോതിലെങ്കിലും അവയുടെ വന മിറക്കം കുറയാൻ സാധ്യത ഉണ്ട്. 



ഉണ്ടാക്കുന്ന വിത്തുണ്ടകൾ മഴ സമയത്ത് വനത്തിൽ നിക്ഷേപിക്കണം. തുടർന്ന് മഴയത്ത് വിത്തുകൾ കിളിർക്കും അവയ്ക്കു വേണ്ടുന്ന വളർച്ചയ്ക്ക് ഉതകുന്ന ആവശ്യമായ ഘടകങ്ങൾ മിത്തുണ്ട വഴി ലഭിക്കും. പ്രസ്തുത പരിപാടിക്ക് വൃക്ഷപരിസ്ഥിതി സംരക്ഷണ സമിതി നേതൃത്വം നൽകി. 



ഞാനും, ഗോപനും തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിർമ്മാണ പരിശീലനം നൽകി. പ്രസിഡൻ്റ് മുകേഷ്, ജോർജപ്പൻ മെമ്പർ തുടങ്ങിയവർ നേതൃത്വം നൽകി. 22-ന് ബ്ലോക്കിൽ നടക്കുന്ന ചടങ്ങിൽ വിതരണം നടത്തും.