the tree healer: യുദ്ധം മരങ്ങളോട് വേണ്ട

 

ഞാൻ 2024 കതകക്കുന്നിൽ എത്തിയിരുന്നു.ആശാജിയുടെ ഓർമ്മ മരത്തൈകൾക്ക് ചികിത്സ നൽകുന്നതിന് ഭാഗമായിട്ടായിരുന്നു.ആശാജി ഒരു മാവ് ഒരു ഞാവൽ ഒരു ചെമ്പകം എന്നിവയാണ് ഓർമ്മ തൈകളായി കനകക്കുന്ന് കോമ്പൗണ്ടിൽ അധികാരികളുടെ അപേക്ഷ നൽകിയശേഷം നട്ടുപിടിപ്പിച്ചത്.



അവിടെ കേരളത്തിൻ്റെമുൻ മുഖ്യമന്ത്രിയായിരുന്ന പി കെ വാസുദേവൻനായരുടെ പേരിൽ അദ്ദേഹം വിയറ്റ്നാമിൽ നിന്നും കേരളത്തിൽ കൊണ്ടുവന്ന ഒരു ഫലവൃക്ഷ തൈ നട്ടിട്ടുണ്ട്.



ചിലർ ആ തൈ പലപ്പോഴായി സ്ഥാനം മാറ്റി നട്ടു.അങ്ങനെ തൈയുടെ വളർച്ച മുരടിച്ചിട്ടുണ്ട്.ആശാജിയുടെ നാട്ടുമാവിന് ഒരു വിളിപ്പേരുണ്ട് പുളിശ്ശേരി മാവ് എന്നാണ് അവർ വിളിക്കുന്നത്.അതിൻ്റെതൈ ആയിരുന്നു നട്ടതും ചിലർ നശിപ്പിച്ചതും.മാവിന്റെ ചുവട് ഉണങ്ങി.ഈ സമയത്താണ് ട്രീ വാക്കിൻ്റെ സംഘാടക ആയിട്ടുള്ള അനിത ചേച്ചിയിൽ നിന്നും നമ്പർ സംഘടിപ്പിച്ച് എന്നെ വിളിച്ചത്.ഞാൻ മരുന്ന് ചെയ്തു.ഇന്ന് ഒരാൾ പൊക്കത്തിനും മുകളിൽ ആ തൈ വളർന്നു.ഈ അവസരത്തിലാണ് 2025 മെയ് മാസം രണ്ടാം തീയതി തിരുവനന്തപുരം വിഴിഞ്ഞത്ത് ഉദ്ഘാടനം ചെയ്ത തുറമുഖത്തിന്റെ മോഡൽ പ്രദർശിപ്പിക്കുന്നതിന് വേണ്ടി ആശാജിയുടെ മറ്റൊരു മരമായ ചെമ്പകത്തിന് കേടുപാടു വരുത്തിയത്.അവർ ദുഖഃ ത്തിലായിരുന്നു.വീണ്ടും വീണ്ടും മരങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നു.നിലവിൽ ഹൈക്കോടതിയുടെ ഉത്തരവുണ്ട് റോഡിൽനിന്ന് 100 മീറ്റർ ചുറ്റളവിൽ യാതൊരുവിധ ബോർഡുകളോ ബാണാറുകളോ കുടിധാരണങ്ങളോ മോഡലുകളോ അരുതെന്ന്.എന്നാൽ ഈ നിർദേശങ്ങളെ കാറ്റിൽ പറത്തിയാണ് അധികാരികൾ നിരവധി വർക്കുകൾ ചെയ്തുപോരുന്നു.



ഇത് കനകക്കുന്നിന്റെ പൈതൃക സമ്പത്തിന് കളങ്കമായി മാറും.ഈ അവസരത്തിൽ ആശാ ജി തന്റെ FB യിലൂടെയും.വാട്സാപ്പിലൂടെയും ദുഃഖ വാർത്ത പങ്കുവെച്ചു.ഇത് കണ്ട് ഞാൻ പ്രത്യക്ഷ സമരം വേണമെന്ന് നിർദ്ദേശം മുന്നോട്ടുവച്ചു.അതിനെ തുടർന്നാണ് മേയ് മാസം 10 ന് ശനി രാവിലെ 7.45പ്രതിഷേധം സംഘടിപ്പിച്ചത്. our pratners are the treesofkanaka kunnu എന്ന മുദ്രാവാക്യം അംഗീകരിച്ചു. അതെ ഞങ്ങളുടെ പങ്കാളികൾകനകക്കുന്നിലെ മരങ്ങളാണ്. 



അല്ലതെ കോപ്രേറ്റുകൾ അല്ല.ഞങ്ങൾ മരങ്ങൾക്ക് അടുത്തെത്തി അവരുമായി കുശലം പങ്കുവെച്ചു. ഞാനും സുഹൃത്ത് അഖിലേഷും രാത്രി 2 മണിക്ക് പരിപാടിയിൽ പങ്കുചേരുന്നതിനുവേണ്ടി അഖിലേഷിന്റെ ബൈക്കിൽ യാത്ര വിവരിച്ചതാണ്.കൃത്യം 7 30ന് ഞങ്ങൾ അവിടെ എത്തിച്ചേർന്നു.9 മണിക്ക് യോഗം അവസാനിച്ചു.മരങ്ങളോട് ഞങ്ങൾ പറഞ്ഞു നിങ്ങൾക്ക് ഞങ്ങളുണ്ട് ജീവൻ രക്ഷിക്കാൻ .......അധികാരികളോട് ഒന്നേപറയുവാനുള്ളു അരുത് മരങ്ങേളോട് യുദ്ധം അരുത്. അവർ തണൽ നൽകി. പഴങ്ങൾ നൽകി. ഓക്സിജൻ നൽകി. ഏറെക്കാലം ജീവിക്കട്ടെ.