the tree healer: സി. പി. ഐ യ്ക്ക് 100 വയസ്



വാഴൂർ : Cpi യുടെ 25 മത് പാർട്ടികോൺഗ്രസിനോടനുബന്ധിച്ച് ഘടകസമ്മേളനങ്ങൾ നടന്നു വരികയാണ്. പാർട്ടിയുടെ മണ്ഡലം ജില്ലാ സംസ്ഥാന സമ്മേളനങ്ങളിൽ പാർട്ടിയിലെ മുതിർന്ന സഖാക്കാൾ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികൾ ഇവരെ ആദരിക്കുന്നതിന് തീരുമാനമുണ്ട്. കാഞ്ഞിരപ്പള്ളി മണ്ഡലം സമ്മേളനം മേയ് 31, ജൂൺ 1 തീയതികളിൽ വാഴൂർ കൊടുങ്ങൂരിൽ നടന്നു വരുന്നു.



 സ :കാനം രാജേന്ദ്രൻ്റെ നാട്ടിൽ പ്രിയ സഖാവിൻ്റെ ഓർമ്മയിൽ ഉള്ള നഗറിൽ നടക്കുന്ന സമ്മേളനം എന്ന പ്രത്യേകത കൂടി ഉണ്ട്. അവിടെ പാർട്ടിയുടെ സംസ്ഥാനഅസിസ്റ്റൻറ് സെക്രട്ടറി സഖാവ്. പി.പി. സുനീറിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങി



 ഒരു പരിസ്ഥിതി പ്രവർത്തകനെപാർട്ടി ആദരിച്ചു എന്നത് സന്തോഷകരമായ കാര്യമാണ്. പ്രസ്ഥാനത്തിനോട് നന്ദിയും സ്നേഹവും.