the tree healer: ജൂൺ -5 പരിസ്ഥിതി ദിനത്തിന് ഉള്ളായം യു.പി.എസ് ഒരുങ്ങി

 2025 ജൂൺ 5 ൻ്റെ മുദ്രാവാക്യം പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം കുറയ്ക്കൂ ഭൂമിയെ രക്ഷിക്കൂ എന്നതും വനവിസ്തൃതി കൂട്ടുക എന്നതുമാണ്. ഇക്കാര്യങ്ങൾ മുൻനിർത്തിയാണ് യു.പി.എസ് ഉള്ള യംപരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയത്.കേരള സർക്കാർ വനംവകുപ്പിന്റെ വിത്തൂണ് പദ്ധതിക്ക് തുടക്കമായി.വന്യജീവികളുടെ അക്രമത്തിൽ നിന്നും മനുഷ്യജീവനും സ്വത്തും സംരക്ഷിക്കുന്നതിന് വേണ്ടി വിത്തൂണ്പദ്ധതി നടപ്പിലാക്കി വരുന്നു.നമ്മുടെ നാട്ടിൽ ലഭ്യമാകുന്ന ചക്കക്കുരു, കപ്പലണ്ടി, ആഞ്ഞിലിക്കുരു . മാങ്ങാണ്ടി ,ഞാവൽക്കൊരു ഇവ സംഘടിപ്പിച്ച് വിത്തുണ്ടകളാക്കി മാറ്റുന്നു.



 അതിനായി മണ്ണ് തെള്ളിയത്.പച്ച ചാണകം'ഇവയാണ് വേണ്ടത്.രാവിലെ കുട്ടികളും അധ്യാപകരും ചേർന്ന് മണ്ണത്തള്ളി എടുത്തു.ഞാൻ വീട്ടിൽ നിന്നും പച്ച ചാണകം കൊണ്ടുവന്നിരുന്നു.അതും മണ്ണുമായി കുഴച്ചു.തുടർന്ന് അല്പം വെള്ളം തളിച്ചു.



തിടർന്ന് കുട്ടികളെ നിരനിരയായി ഇരുത്തി. തുടർന്ന് വിത്തുകൾ ഓരോ കുട്ടിക്കും നൽകി. അതിനു ശേഷം പച്ചമണ്ണും പച്ചചാണകവും കലർന്ന മണ്ണ് എല്ലാ കുട്ടികളും ഇരിക്കുന്നിടത്ത് എത്തിച്ചു. തുടർന്ന് മണ്ണ് ചെറിയ ബോളുകളായി ഉരുട്ടി എടുത്തു. അതിനുള്ളിൽ കുഴി ഉണ്ടാക്കി അതിൽ വിത്ത് വെച്ചു. വീണ്ടും ഉരുട്ടി.



 വിത്ത് കാണാത്ത വിധത്തിൽ 'ഇങ്ങനെ 700-ൽ പരം വിത്തുകൾ കുട്ടികൾ ഉണ്ടാക്കി. എഴ് കുട്ടികൾ ഒഴികെ മറ്റെല്ലാവരും ആവേശപൂർവ്വം പരിപാടിയിൽ പങ്കുചേർന്നു. ഇങ്ങനെ ഉണ്ടാക്കിയ വിത്തുകൾ തണലത്ത് ഉണങ്ങാൻ വച്ചു. 



തുടർന്ന് കൈ സോപ്പ് ഉപയോഗിച്ചും പ്രത്യേക ലായനിയിലും കഴുകി വൃത്തിയാക്കി. വരാന്ത അദ്ധ്യാപകർ കഴുകി വൃത്തിയാക്കി. പിന്നീട് ഉച്ച ഭക്ഷണം എല്ലാവരും കഴിച്ചു. അതിനു ശേഷം പ്ലാസ്റ്റിക്ക് പെറുക്കി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ഇരുകാലുകളും തകുന്ന കുമരകത്തുള്ള രാജപ്പൻ ചേട്ടൻ്റെ ഡോക്യുമെൻ്ററി കുട്ടികളെ കാണിച്ചു. 

തുടർന്ന് ഇന്നു നടന്ന പ്രവർത്തനങ്ങൾ ഒരു ഡയറിയാക്കി എഴുതി ജൂൺ അഞ്ചിന് കൊണ്ടുവരാൻ നിർദ്ദേശം നൽകി.കുട്ടികൾക്ക് ഉച്ചയ്ക്ക് ശേഷംമധുരമുള്ള ബിസ്ക്കറ്റുകൾ നൽകി.ഇങ്ങനെ കുട്ടികൾ നിർമ്മിച്ച വിത്ത് ഉണ്ടകൾ വനംവകുപ്പിന് ഈ മാസം 11ആം തീയതി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ വെച്ച് കൈമാറും.ജൂൺ അഞ്ചിന് ഏതാനും വിത്തുണ്ടകൾ സ്കൂൾ വളപ്പിൽ കുഴിച്ചു വെയ്യ്ക്കും. 

അങ്ങനെ നമ്മുടെ സബ്ജില്ലയിൽ ആദ്യമായി വിത്തുണ്ടകൾ നിർമ്മിച്ച് വനം വകുപ്പിന് കൈമാറുന്ന യു.പി.എസ്. ഉള്ളായം മാതൃകാപരമായ പ്രവർത്തനമാണ് ഇന്ന് നടത്തിയത്. എല്ലാ അധ്യാപികമാരുടേയും ഒ.എ. എല്ലാവരുടേയും പൂർണ്ണ പിന്തുണ പരിപാടിക്ക് ലഭിച്ചു.                    


ശ്രീ നരേന്ദ്ര മോദിയുടെമൻകി ബാത്തിൽ രാജപ്പൻ ചെട്ടൻ്റെ പ്രവർത്തനത്തെ അനുമോദിച്ചിരുന്നു. തുടർന്ന് ബാങ്കിൽ സ്ഥിരം നിക്ഷേപമായി 5 ലക്ഷം രൂപയും പുതിയ വള്ളവും വലയും വീടും രാജപ്പൻ ചേട്ടന് ലഭിച്ചു. വീടില്ലാത്തതിനാൽ പലപ്പോഴും വള്ളം കൂട്ടി ഇട്ട് പാലത്തിനടിയിലായിരുന്നു രാജപ്പൻ ചേട്ടൻ രാത്രികാലം കഴിച്ചു കൂട്ടിയിരുന്നത്. കുട്ടികളും അദ്ധ്യാപകരും ഒറ്റക്കെട്ടായി പരിപാടി വിജയിപ്പിക്കുന്നതിനായി അണിനിരന്നു. ആദ്യം കുട്ടികളിൽ ചിലർക്ക് മടിയും, ഭയവും ഉണ്ടായിരുന്നെങ്കിലും പിന്നീടവർ ആവേശപൂർവ്വം പങ്കെടുത്തു.