യുവകലാസാഹിതിയുടെ സുവർണ്ണ ജൂബിലി വർഷം പ്രമാണിച്ചായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. യുവകലാസാഹിതി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസ്ഥാന വൈസ് പ്രസിഡൻ് കെ. ബിനു കാഞ്ഞിരപ്പള്ളിമണ്ഡലം കമ്മിറ്റി സെക്രട്ടറി പി.സി. ബാബു'.പി. പ്രജിത്ത് അഖിൽ ആർ. നായർ. കെ. ആർ. പ്രസാദ് എന്നിവർ പങ്കെടുത്തു. വരും ദിനങ്ങളിൽ ജില്ലയിലെ പ്രമുഖ എഴുത്തുകാരുടെ ഭവനങ്ങൾ സന്ദർശിച്ച് സ്മൃതി വൃക്ഷത്തൈന ടുമെന്ന് കെ. ബിനു പറഞ്ഞു.
the tree healer: യുവകലാസാഹിതി സുവർണ്ണ ജൂബിലി വർഷം സ്മൃതി വൃക്ഷത്തൈ നടീലിന് തുടക്കമായി
ചിറക്കടവ്' അന്തരിച്ച പ്രശസ്ത കവി പൊൻകുന്നം ദാമോദരൻ്റെ സ്മൃതികുടീരത്തിനരികിൽ ഓർമ്മ ത്തൈ നട്ടു. തെക്കാത്തുകവലയിലെ അജന്ത വീട്ടുവളപ്പിലെത്തിയാണ് സ്മൃതി മരത്തൈ നട്ടത്. ജില്ലയിലെ പരിപാടികളുടെ തുടക്കമായിരുന്നു പൊൻകുന്നം ദാമോദരൻ്റെ വസതിയിൽ നടന്നത്.