കിഴക്കുനിന്നും തുടങ്ങാം. ഏന്തയാർ എന്ന സ്ഥലത്തെ ജെ. ജെ. മർഫി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിലായിരു 11 മണി സമയത്തെ പരിപാടി'ഇപ്പോൾ HM ആയി ചാർജ്ജ് എടുത്തിട്ടു ഉള്ള അദ്ധ്യാപകൻ ജോസ് ജോസഫ് എൻ്റെയും ഗോപൻ്റെയും സുഹൃത്താണ്. മികച്ച പരിസ്ഥിതി അദ്ധ്യാപകനുള്ള അവാർഡ് അദ്ദേഹത്തിന് ഞങ്ങളുടെ സംഘടന കൈമാറിയതാണ്. സാർ നേരത്തേ തന്നെ വിളിച്ച് എൻ്റെ സമയം കുറിച്ചിരുന്നു. 11 മണി ആയിരുന്നു സമയം വാഴൂരു നിന്നും ഗോപൻ്റെ കാറിൽ ഞങ്ങൾ 11.3 സമയത്ത് അവിടെത്തി.
കൂട്ടത്തിൽ ഷാജി എബ്രഹാം എന്ന സുഹൃത്തും അദ്ദേഹതിൻ്റെ ഭാര്യയും ഉണ്ടായിരുന്നു. ഞങ്ങൾക്ക് രാവിലെ ഭക്ഷണം അദ്ദേഹത്തിൻ്റെ വീട്ടിൽ ആയിരുന്നു. കപ്പയും, മീൻകറിയും, പഴങ്ങളും കരുതിയിരുന്നു. വയറു നിറച്ച് ഞങ്ങൾ കഴിച്ചു. ഉഗ്രൻ മീൻ കറി ആയിരുന്നു. രാവിലെ സ്കൂളിൽ ഒരു പരിപാടി നടന്നിരുന്നു. കൃഷിവകുപ്പിൻ്റെ നേതൃത്വത്തിൽ 'പഞ്ചായത്തുമായി സഹകരിച്ച് അത് 10 മണി മുതൽ നടന്നിരുന്നു. കൃഷിവകുപ്പ് കുറച്ച് തൈകൾ സംഘടിപ്പിച്ച് അത് വിതരണത്തിനായി തയ്യാറാക്കി വെച്ചിരുന്നു.
ക്ലാസ് 11 . 10 ന് ആരംഭിച്ചു. പ്ലാസ്റ്റിക്ക് പെറുക്കുന്ന രാജപ്പ ചേട്ടനെക്കുറിച്ചുള്ള ഡോക്യുമെൻ്ററി പ്രദർശിപ്പിച്ചു. 12.10-ന് ക്ലാസ് അവസാനിച്ചു.
ഇതിനിടയിൽ HM കുട്ടികളുമായി വിത്തുണ്ടഎറിയുവാൻ സ്കൂളിൽ നിന്നും വനം വകുപ്പ് ഓഫീസിലേയ്ക്ക് പോയിരുന്നു. ഹാൾ നിറയെ കുട്ടികൾ ആയിരുന്നു.
കൃഷിവകുപ്പിൻ്റെ ഒരു അഭിയു തൈ അവിടെ നിന്നും ഗോപൻ്റെ കാറിൽ വെച്ചു ഞങ്ങൾക്കൊപ്പം എല്ലാ പരിപാടികളിലും അഭിയുവും പങ്കെടുത്തു. അതിൻ്റെ തലഭാഗത്തിന് പരിക്ക് പറ്റി. രക്ഷപെടുമെന്ന വിശ്വാസത്തിൽ ഞാൻ നട്ടു. തുടരും