the tree healer: പുതുശ്ശേരി - M.G.D. ഹൈസ്കൂളിൽ വിത്തുണ്ട പരിശീലനം

 പള്ളിക്കോണം രാജീവ് സാർ ഒന്നുരണ്ടു ദിവസമായി എന്നെ വിളിക്കുന്നുണ്ട്.പള്ളിക്കോണം രാജീവ് സാർ ഒരു ചരിത്രം അന്വേഷിയാണ്.ചരിത്രപരമായ പല സംശയങ്ങൾക്കും കൃത്യമായി മറുപടി നൽകുന്ന വ്യക്തി കൂടിയാണ് രാജീവ് സാർ. അദ്ദേഹംഏതാനും ദിനങ്ങൾ ആയി എന്നെ വിളിക്കുന്നുണ്ട്. വിത്തുണ്ടയുടെ നിർമ്മാണനിർമ്മാണ രീതി അറിയുന്നതിനായിരുന്നു.അദ്ദേഹത്തിന്ഞാൻ കാര്യങ്ങൾ വിശദമാക്കി. അദ്ദേഹത്തിന് എം.ജി.ഡി. HS-ൽ ഇതിൻ്റെ നിർമ്മാണം നടത്തണം. സ്കൂൾ പത്തനംതിട്ട ജില്ലയിലാണ്. ഞാൻ ജൂൺ നാല് സമയം കൊടുത്തു. 



അദ്ദേഹത്തിൻ്റെ കാർ മകൻ ഡ്രൈവ് ചെയ്യ്ത് കോട്ടയത്തു നിന്നും ഞാനുമായി പുതുശ്ശേരിക്ക് യാത്ര തിരിച്ചു. വഴി മധ്യേ ജിസ് നി ജോർജ്ജിനേയും കയറ്റി. യാത്രയിൽ ഉടനീളം ആനാടിൻ്റെ പഴയ കാല കഥകൾ പറഞ്ഞു തന്നു അദ്ദേഹം. ഞങ്ങൾ അഞ്ച് ഇലവ് ജംഗ്ഷനിൽ എത്തി ഗ്രാമ പഞ്ചായത്തിൻ്റെ (പുതുശ്ശേരി) ചെറിയ ഒരു പാർക്ക് ഉണ്ട്. പാർക്കിനു മുന്നിൽ താല്ക്കാലിക ചായക്കട ഉണ്ട്. അവിടെ നിന്നും പഴം പൂരി യുംചൂട് കട്ടൻ ചായയും കഴിച്ചു. കടയ്ക്കു പിന്നിലായിട്ടാണ് അഞ്ചിലവ് പാർക്ക് ഉള്ളത്. വനങ്ങളിൽ മാത്ര കാണാനാവുന്ന ഒരു മരമാണ് ഇലവ്.കാവളം എന്ന പേർ കൂടി ഉണ്ട്. അങ്ങനെയാണ് കാവളം കിളിക്കൂട് ......എന്ന പാട്ട് മലയാളത്തിൽ വന്നത്.



 പരുന്തുകൾക്ക് കൂടുകൂട്ടി മുട്ട ഇടുന്നതിന് ഈമരം കൂടിയേ തീരൂ. അത്ര ഉയരത്തിലാണ് മരത്തിൻ്റെ വളർച്ച. ഞാൻ എറണാകുളത്തെ JP (ജയപ്രകാശ് ) ൻ്റെ വീട്ടിൽ നിന്നും ഒരു ത്തൈ കൊണ്ടുവന്ന് വീട്ടിൽ പുരയിടത്തിൽ നട്ടുപിടിപ്പിച്ചു. കാവളത്തിൻ്റെ കായ് പൊട്ടിവീണതിനു ശേഷമുള്ള തോട്(തൊണ്ട്) ഭാഗം കരകൗശല നിർമ്മാണത്തിന് പറ്റിയതാണ്. ഞങ്ങൾ 1.15-ന് സ്കൂളിൽ എത്തി. മാനേജർ അച്ഛൻ കാത്തുനിൽപ്പുണ്ടായിരുന്നു. ഹാളിൽ ഫാ. ബിജോഷ് പരിപാടികൾക്ക് തുടക്കം കുറിച്ചു.HM ഷൈനി സാമുവൽ എല്ലാം ചിട്ടയായി സംഘടിപ്പിച്ചു. ചടങ്ങിനുശേഷം കുട്ടികളെ ഇംഗ്ലീഷ് അക്ഷരമാലയുടെ ( V , )ക്രമത്തിൽ ഇരുത്തി പരിശീലനം ഞാൻ നൽകി. 



കുട്ടികൾ നന്നായി ശ്രദ്ധയോടെ പരിപാടിയിൽപങ്കെടുത്തു. അരമണിക്കൂർ നീണ്ടു നിന്നു പരിശീലന പരിപാടി' നിരവധി വിത്തുണ്ടകൾ കുട്ടികൾ നിർമ്മിച്ചു. ചില കുട്ടികൾക്ക് ചാണകവും ,മണ്ണും കുഴക്കുന്നതിന് താല്പര്യം ഇല്ലായിരുന്നു. ഞങ്ങൾ മാക്ക യാത്രയ്ക്കായി തയ്യാറെടുത്തു. അഞ്ചിലവും കഴിച്ച് വൈകിട്ട് വീട്ടിലെത്തി. നല്ല അനുഭവം.