വിശ്വാസവും, മിത്തും , ചരിത്രവും, ശാസ്ത്രവും ഒരു മരത്തിൽ ഉണ്ട്. അതാണ് ഗോഫർമരം . നിറം പല്ലി എന്നാണ് മലയാളത്തിലെ വിളിപ്പേര്.ബൈബിളിൽ നോഹ പെട്ടകം ഉണ്ടാക്കാൻ ഉപയോഗിച്ച മരത്തടി ഗോഫർ മരത്തിൻ്റെ ആണെന്ന് പറയപ്പെടുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ ഉള്ള ഈ മരം നമ്മുടെ കൊച്ചു കേരളത്തിൽ ഗവിയിൽ ഉണ്ട്. സംരക്ഷിത മരമായി അതിനെ ഫോറസ്റ്റ് കരുതി പോരുന്നു.
ഏഷ്യൻ രാജ്യങ്ങളിൽ അപൂർവ്വമായിട്ടാണ് ഈ മരം ഉള്ളത്. കേരള വനം വകുപ്പ് ഇടുക്കിയിൽ ഇതിൻ്റെ തൈ വികസിപ്പിച്ചെടുത്തു. അതിൽ ഒന്ന് എനിക്കും ലഭിച്ചു. സുഭാഷ് സാർ ACF നൽകിയതാണ്. ഞാൻ ഇന്ന് നട്ടു പുരയിടത്തിൽ' നിരന്തരം നിരീക്ഷിക്കാനും തീരുമാനിച്ചു. വളരട്ടെ..... വയൽ നാടൻദുരന്ത ദിനത്തിൽ ഓർമ്മ മരമായി നിലകൊള്ളട്ടെ .... -- '