വാഴുർ: വെട്ടിക്കാട്ട് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഒക്ടോബർ -3 - ന് നാൾ വൃക്ഷങ്ങളുടെ ചുവട്ടിൽ അക്ഷരങ്ങൾ എഴുതാം. ഏറെ പുതുമയോടു കൂടിയ പരിപാടിക്കാട് ക്ഷേത്ര ഉപദേശക സമിതി ഒരുങ്ങിയിരിക്കുന്നത്. ഭാരതീയ സങ്കൽപ്പത്തിൽ മനുഷ്യൻ്റെ ജനന സമയത്തുള്ള നാളിനൊപ്പം മൃഗങ്ങൾ പക്ഷികൾ വൃക്ഷങ്ങൾ ഇവ കണക്കാക്കി പോരുന്നു. അതിൻ്റെ ഭാഗമായി അമ്പലത്തിൽ നക്ഷത്ര വൃക്ഷങ്ങൾ തലയുയർത്തി നിൽപ്പുണ്ട്.
ഏതാനും വർഷങ്ങൾക്ക് മുമ്പ് രണ്ട് വർഷം പ്രായമുള്ള മരത്തൈകൾ തൃശൂരുനിന്നും ഞാൻ ഉൾപ്പെടുന്ന ടീം പോയി കൊണ്ടുവന്നതാണ്. അതിൽ ഒരു മരത്തിനാണ് കേടുവന്നത്. പേരാലിന് ക്ഷേത്രഭാരവാഹികൾ എന്നെ വിവരമറിയിച്ചതിനെ തുടർന്ന് യോഗ - ഡോ: രാജേഷ് കടമാൻ ചിറയുടെ വീട്ടിൽ നിന്നും ഉപദേശക സമിതി പ്രസിഡിൻ്റെ KS വിജയകുമാർ, ആദർശ്, ഞാനും ചേർന്ന് ആത്തൈ കൊണ്ടുവന്നു. അന്നു രാത്രിയിൽ തന്നെ ആൽ ഉറങ്ങുന്ന സമയത്ത് അത് ഞാൻ നട്ടു
ഉറക്കമുണരുമ്പോൾ വളരെ പ്രധാനപ്പെട്ട ഇടത്താണ് പേരാലിൻ്റെ ബാക്കി നാൾ. ഈ ക്ഷേത്രത്തിൽ നാൾ വൃക്ഷങ്ങളുടെ അടുത്തെത്താൻ കഴിയുന്ന രീതിയിലാണ് അവയുടെ സ്ഥാനം ക്രമീകരിച്ചിരിക്കുന്നത്. മറ്റുള്ള നക്ഷത്രവനങ്ങളിൽ നിന്നുമുള്ള പ്രത്യേകത എടുത്തു പറയേണ്ടതാണ്. വളരെ വ്യത്യസ്തമാർന്ന രീതിയിലാണ്ഇപ്രാവശ്യം അക്ഷരങ്ങൾ എഴുതുന്നതിന് നക്ഷത്ര വനത്തിനുള്ളിൽ ക്രമീകരണങ്ങൾ ചെയ്തിട്ടുള്ളത്.
ഓരോ വ്യക്തിക്കും അവരുടെ നാളിന് അനുസരിച്ച് മരത്തിൻ്റെചുവട്ടിൽതയ്യാറാക്കിയിട്ടുള്ള മണ്ണിൽ അക്ഷരങ്ങൾ കുറിക്കുന്നതിനുള്ള അവസരം ഉണ്ട്.ജില്ലയിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു അവസരം ഒരുക്കുന്നത്.വെട്ടിക്കാട്ട് ശ്രീധർമ്മ ശാസ്താക്ഷേത്രം എന്നാണ് അമ്പലത്തിന്റെ പേര്.ആ പേര് നിലനിർത്തുന്നതിനു വേണ്ടി വർഷങ്ങൾക്കു മുമ്പ് ഞാൻവീട്ടിൽ നിന്നും കൊണ്ടുവന്ന 3 വെട്ടി തൈകൾ അമ്പല പരിസരത്ത് നട്ടിരുന്നു.
അതിൽ രണ്ടെണ്ണം വളർന്നു.അമ്പലത്തിന്റെ വടക്കേനടയിലെ അമ്പലത്തിന്റെ ബോർഡിനോടൊപ്പം ഇന്ന് ആ തൈ കാണാവുന്നതാണ്.രാവിലെയും വൈകുന്നേരവും പ്രതിക്ഷണം വെക്കേണ്ട മരങ്ങളുടെ ലിസ്റ്റ് ഉണ്ട്.27 നാളുകൾക്കുള്ള മരങ്ങളിൽ 13 എണ്ണത്തിന് സൂര്യ അസ്തമയ സമയത്താണ് പരീക്ഷണം വയ്ക്കേണ്ടത്.ഞാവൽ.അത്തി.നെല്ലി.കാഞ്ഞിരം. ഇരുപ്പ.മാവ്. വേപ്പ്. വഹ്നി.കടമ്പ്'.പ്ലാവ് . എരിക്ക്. വെള്ളപ്പൈൻ' കരിമ്പന എന്നിവയാണ്. അക്ഷരങ്ങൾ എഴുതാൻ വൃക്ഷങ്ങളുടെ ചുവട്ടിൽ എത്തുചേരാം.




