ചാവറയച്ഛനും പ്രിയൂർ മാവും പരവൂരെ കൂനന്മാവും പള്ളിയും പ്രിയൂർ മാവും കടന്നാണ് പൈ നേടത്ത് ആൻ്റണി സിനി ദമ്പതികളുടെ വീട്ടിലെത്തിയത്. ഇവരുടെ രണ്ട് ആൺമക്കളും വിദേശത്താണ്. അവർക്കെല്ലാം പ്രിയപ്പെട്ട മാവ് ആയിരുന്നു പ്രിയോർ' 'പ്രിയൂർ മാവ് പ്രിയോർ ആയി മാറിയതും മാറ്റിയതും വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ഛനാണ്.
ചാവറയച്ഛന് മനുഷ്യരെപ്പോലെ പ്രിയപ്പെട്ടതായിരുന്നു മാവും തണലും മാങ്ങയും മാങ്ങാപ്പഴവും മറ്റ് ഫലവൃക്ഷങ്ങളും. മനുഷ്യർക്കൊപ്പം സ്ഥാനം മാവിനും നൽകി പോന്നിരുന്നു. കേരളത്തിലെ വൃത്യസ്തങ്ങളായ മാവിനങ്ങൾ കൂടുതലായിട്ടുള്ള പ്രദേശമാണ് കുട്ടനാടും ആലപ്പുഴ പ്രദേശങ്ങളും ' പള്ളിയും പള്ളി ക്കൂടവും മാവും ചാവറയച്ഛന് പ്രിയപ്പെട്ടതായിരുന്നു.
പിടിയരിക്കഞ്ഞിയും പുഴുക്കുംപാട്ട തെങ്ങും ഒക്കെ അദ്ദേഹത്തിൻ്റെ ഭക്ഷ്യസുരക്ഷയുടെ ഉത്തമ മാതൃകകളാണ്. 2025 സെപ്റ്റംബർ -25 വ്യാഴംമാവിന് ചികിത്സയ്ക്കായിട്ട് പരവൂർ തുരുത്തിപ്പുറംപൈനേടത്ത് വീട്ടിലെത്തുന്നത്. അവർ മരുന്നു കൂട്ടുകൾ സംഘടിപ്പിച്ചിരുന്നു. ഞാൻ നാട്ടിൽ നിന്നുംവിഴാൽ അരി വാങ്ങി പൊടിച്ച് കൊണ്ടുചെന്നു. സിനി അമ്മച്ചിയുടെ പിതാവ് അന്തരിച്ച ജോയ് P.J കൂനൻമാവിലെ പള്ളിയിൽ നിന്നും ഒരു മാങ്ങാ വിത്ത് കൊണ്ടുവന്ന് നട്ടു.
അത് ത്തൈ ആയി മാറിയപ്പോൾ സ്ഥലസൗഹര്യം കണക്കിലെടുത്ത് 2000 മേയ് മാസം 19-ന് അദ്ദേഹം മാവിൻ തൈ പറിച്ചുനട്ടു. 2000 മേയ് 26 ന് സിനിയമ്മച്ചിയുടെ പിതാവ് മരിച്ചു. തൻ്റെ അച്ഛൻ്റെ സാന്നിധ്യമായി പ്രിയപ്പെട്ട മാവിനെ ദമ്പതികൾ പരിചരിച്ചു പോന്നു. നീണ്ട 25 വർഷം പിന്നിട്ടു. 2025 ജൂലൈ 27-ന് 24 മണിക്കൂർ നീണ്ട മഴയും ശക്തമായ കാറ്റും ആ പ്രദേശത്തുണ്ടായി.
മാവ് നിറയെ ഇലകളോടു കൂടി കഴിഞ്ഞ സീസണിലെ വേണ്ടുവോളം പഴങ്ങൾ നൽകിയ ശേഷം തണലൊരുക്കി വിശ്രമത്തിലായിരുന്നു. പക്ഷേ കാറ്റ് പ്രിയൂരിനെ കീഴ്പ്പെടുത്തി. മാവ് നിലം പൊത്തി. അന്ന് ആ ദമ്പതികൾ ആഹാരം കഴിച്ചില്ല. മുത്ത മകൻ്റെ ഭാര്യ വിവരമറിഞ്ഞെത്തി വാവിട്ട് നിലവിളിച്ചു. പ്രിയപ്പെട്ട പിതാവിനെ അവർ ഓർത്തു.
റോഡിലേയ്ക്ക് വീണ ശിഖരങ്ങൾ വെട്ടിമാറ്റി മാവിനെ സംരക്ഷിക്കുന്നതിന് അവർ തീരുമാനിച്ചു. എന്നാൽ ശിഖരം മുറിക്കാൻ വന്നവർ തായ്ത്തടി ഏതാനും മീറ്റർ നീളത്തിൽ നിർത്തി ബാക്കി പറ്റേ വെട്ടി. വീണ്ടും ആ കുടുംബത്തെ ഈ മരം വെട്ടുകാരുടെ പ്രവർത്തനം ദുഃഖത്തിലാഴ്ത്തി. സിനിയമ്മച്ചി പഴയ പത്രത്തിൽ കണ്ട മാവിനെ രക്ഷിച്ച ചരിത്രം ഓർത്തെടുത്തു അത് സാമൂഹ്യവിരുദ്ധൻ തീ ഇട്ട് നശിപ്പിക്കുന്നതിനു ശ്രമിച്ച ആളൂരിലെ മാവിൻ്റെ കഥയായിരുന്നു.
ദമ്പതികൾ പഞ്ചായത്തിൽ വിളിച്ചു. എൻ്റെ നമ്പർ ലഭിച്ചില്ല. ഗ്രാമികയിലെ കിട്ടൻ മാഷിനെ വിളിച്ചു. അദ്ദേഹം നമ്പർ കൈമാറി. അങ്ങനെയാണ് ചികിത്സയ്ക്ക് എത്തുന്നത്. രാവിലെ ട്രയിൻ യാത്രയായിരുന്നു. കോട്ടയത്തു നിന്നും ആലുവയിൽ ഇറങ്ങി പറവൂർ എത്താനായിരുന്നുപ്ലാൻ' എല്ലാം തെറ്റി ട്രയിനിൽ ഇരുന്ന് ഉറങ്ങി ആലുവ കഴിഞ്ഞപ്പോൾ ഉണർന്നു.
അടുത്ത സ്റ്റോപ്പിൽ ട്രയിൻ ഇറങ്ങി അങ്കമാലിയിൽ നിന്നും ബസിൽ പരവൂർ ഇറങ്ങി അവിടെ നിന്നും തുരുത്തിപ്പുറത്തിറങ്ങി. ആൻ്റണി ചേട്ടൻ്റെ വീട്ടിലെത്തി. സമയം ഒരു മണി ആയിരുന്നു. രണ്ടു കൂട്ടം മീൻ ചേർത്ത് ഉച്ച ഭക്ഷണം ' കൈതചക്ക പഴം കൊണ്ടുള്ള മോരുകറിയും സൂപ്പർ ആഹാരത്തിനു ശേഷം ഒറ്റയ്ക്ക് ചികിത്സ' ഞാൻ ചെല്ലുന്ന ദിവസം മാവ് മറിഞ്ഞിട്ട് 58 ദിവസം പിന്നിട്ടിരുന്നു. എന്നേ വിളിച്ച സമയത്ത് ചോദിച്ചു.
മുള വരുന്നുണ്ടോ എന്ന് ?ഒടുവിൽ വിശദമായി അവർ മാവ് പരിശോധിച്ചു. അങ്ങനെ ഒരു ചെറിയ മുള കണ്ടെത്തി. ഞാൻ മരുന്ന് പുരട്ടി മാവിൻ്റെ ശേഷിച്ച ഭാഗം കെട്ടി നിർത്തി. 4 pm മടക്കയാത്ര. പ്രിയൂർ എനിക്ക് പ്രിയോർ ആണ്.
വർഷങ്ങൾക്ക് മുമ്പ് ദ ട്രീ ഡോക്ടർ എന്ന എന്നെക്കുറിച്ചുള്ള 28 മിനിറ്റ് ദൈർഘ്യമുള്ളഹൃസ്വചിത്രം നിർമ്മിക്കുന്നതിനു വേണ്ട എല്ലാ സഹായവും ചെയ്യ്തു തന്നത് മാന്നാനത്തെ ചാവറയച്ഛൻ ട്രസ്റ്റാണ്. മറിക്കില്ല ഓർമ്മയിൽ എന്നും ഉണ്ടാവും.




.jpeg)